Sunday, August 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

തകഴി-എടത്വാ റോഡ് സഞ്ചാരയോഗ്യമാക്കും: കളക്ടര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 6, 2015, 11:15 pm IST
inAlappuzha

ആലപ്പുഴ: ആലപ്പുഴ കുടിവെള്ള പദ്ധതിക്കു പൈപ്പിടാനായി കുഴിച്ചതിനെത്തുടര്‍ന്ന് തകര്‍ന്ന തകഴി മുതല്‍ എടത്വാ വരെയുള്ള ഭാഗത്തെ റോഡ് ഉടന്‍ സഞ്ചാരയോഗ്യമാക്കാന്‍ പൊതുമരാമത്ത് നിരത്തുവിഭാഗത്തിന് ജില്ലാ കളക്ടര്‍ എന്‍.പത്മകുമാര്‍ നിര്‍ദേശം നല്‍കി. കളക്‌ട്രേറ്റില്‍ നടന്ന ജില്ലാ വികസനസമിതി യോഗത്തില്‍ അദ്ധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം.

പൈപ്പ് ഇടുന്നതിനായി കുഴിച്ച റോഡ് പൂര്‍ണമായി തകര്‍ന്ന് യാത്രചെയ്യാന്‍ കഴിയാതെയായെന്നും കെഎസ്ആര്‍ടിസി ബസുകളും വാഹനങ്ങളും റോഡിലെ കുഴികളില്‍ താഴുന്നതു പതിവാണെന്നും സര്‍വീസ് നടത്തുന്നതില്‍നിന്ന് ജീവനക്കാര്‍ പിന്‍മാറുന്ന സ്ഥിതിയാണെന്നും അടിയന്തര നടപടി കൈക്കൊള്ളണമെന്നും കൊടിക്കുന്നില്‍ സുരേഷ് എംപിയുടെ പ്രതിനിധി എം.എന്‍. ചന്ദ്രപ്രകാശ് ആവശ്യപ്പെട്ടു.

റോഡിന്റെ അവസ്ഥ ചീഫ് എന്‍ജിനീയറെ അറിയിച്ചിട്ടുണ്ടെന്നും താല്‍ക്കാലിക അറ്റകുറ്റപ്പണി നടത്തി സഞ്ചാരയോഗ്യമാക്കുന്നതിന് നടപടി സ്വീകരിച്ചതായും പൊതുമരാമത്ത് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ ദീപ്തി ഭാനു പറഞ്ഞു. അനുമതി നല്‍കിയതിലും കൂടുതല്‍ സ്ഥലത്ത് കുഴിയെടുത്തിട്ടുണ്ടെന്ന് കണ്ടെത്തിയെന്നും അവര്‍ പറഞ്ഞു.കള്ളുഷാപ്പുകളില്‍ കൃത്രിമകള്ള് നിര്‍മിക്കുന്നതായും സ്പിരിറ്റ് കലര്‍ത്തി വില്‍ക്കുന്നതായും പരിശോധന ശക്തമാക്കണമെന്നും ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് തമ്പി മേട്ടുതറ ആവശ്യപ്പെട്ടു. പരിശോധന സംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ എഡിഎം എക്‌സൈസിന് നിര്‍ദേശം നല്‍കി.

മുല്ലയ്‌ക്കല്‍ സീറോ ജങ്ഷന്‍ മുതല്‍ കിടങ്ങാംപറമ്പ് വരെയുള്ള റോഡിന്റെ ഇരുവശവും കച്ചവടസ്ഥാപനങ്ങളും വഴിയോര കച്ചവടക്കാരും കൈയേറി വില്‍പ്പന നടത്തുന്നതു മൂലം ഗതാഗതതടസം പതിവാണെന്നും പൊതുജനങ്ങള്‍ ദുരിതമനുഭവിക്കുന്നതായും നടപടി വേണമെന്നും കെ.സി. വേണുഗോപാല്‍ എംപിയുടെ പ്രതിനിധി ബി. ബൈജു ആവശ്യപ്പെട്ടു. കടലാക്രമണം തടയുന്നതിനായുള്ള നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്ക് കല്ല് കൊണ്ടുവരുന്നതിനുള്ള തടസങ്ങള്‍ നീക്കണമെന്നും സഞ്ചാരയോഗ്യമാണെന്ന സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്ത മട്ടാഞ്ചേരി പാലം വഴി ഗതാഗത പരിഷ്‌കരണത്തിന്റെ ഭാഗമായി വാഹനങ്ങള്‍ തിരിച്ചുവിട്ട പോലീസിന്റെ നടപടി പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

വഴിയോരം കൈയേറി വില്‍പ്പന നടത്തുന്നതു സംബന്ധിച്ച് പ്രത്യേകയോഗം വിളിച്ചുചേര്‍ത്ത് നടപടിയെടുക്കുമെന്ന് എഡിഎം ടി.ആര്‍.ആസാദ് പറഞ്ഞു.

നെല്‍വിത്തിനായി കര്‍ഷകര്‍ 500 രൂപയുടെ മുദ്രപ്പത്രത്തില്‍ കരാര്‍ വയ്‌ക്കണമെന്ന നിര്‍ദേശം അപ്രായോഗികമാണെന്നും തീരുമാനം പുനഃപരിശോധിക്കണമെന്നും എം.എന്‍. ചന്ദ്രപ്രകാശ് ആവശ്യപ്പെട്ടു. രജിസ്‌ട്രേഷന്‍ നടത്തേണ്ടത് 500 രൂപയുടെ മുദ്രപ്പത്രത്തില്‍ വേണമെന്ന സര്‍ക്കാര്‍ നിര്‍ദേശമനുസരിച്ചാണ് നടപടിയെന്ന് കൃഷിവകുപ്പ് അറിയിച്ചു. കര്‍ഷകരുടെ കാര്യത്തില്‍ തീരുമാനം പുനപരിശോധിക്കാന്‍ സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്യാന്‍ യോഗം തീരുമാനിച്ചു.

പുന്നപ്രയിലെ നാലു സുനാമി കോളനികളില്‍ ശൗചാലയം നിര്‍മിക്കാനുള്ള നടപടി അടിയന്തിരമായി സ്വീകരിക്കണമെന്നും ആലപ്പുഴ കുടിവെള്ള പദ്ധതിക്കായി പൊളിച്ച തീരദേശ റോഡ് നന്നാക്കണമെന്നും അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി. സുലേഖ ആവശ്യപ്പെട്ടു. ജില്ലയിലെ സുനാമി കോളനികളില്‍ ശൗചാലയം നിര്‍മിക്കുന്നതിന് ഒരു കോടിയുടെ പദ്ധതി സര്‍ക്കാരിനു സമര്‍പ്പിച്ചിട്ടുണ്ടെന്ന് നിര്‍മിതി കേന്ദ്രം ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ജില്ലയില്‍ ഡെങ്കിപ്പനി റിപ്പോര്‍ട്ട് ചെയ്ത പ്രദേശങ്ങളില്‍ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കിയതായും മഴക്കാലപൂര്‍വ മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍ക്കായി ദേശീയ ഗ്രാമീണാരോഗ്യ ദൗത്യത്തില്‍നിന്ന് എല്ലാ വാര്‍ഡുകള്‍ക്കും 10,000 രൂപ വീതം നല്‍കിയതായും ഡിഎംഒ അറിയിച്ചു. കുമരങ്കരി റോഡ് അറ്റകുറ്റപ്പണി ഉടന്‍ നടത്തുമെന്ന് പൊതുമരാമത്ത് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ പറഞ്ഞു. ചമ്പക്കുളം പാലത്തിന്റെ നിര്‍മാണം പൂര്‍ത്തീകരിക്കുന്നതിനുള്ള നടപടി സ്വീകരിച്ചതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സോണിയാഗാന്ധി ആത്മകഥയില്‍ എഴുതിയത് പലതും വസ്തുതകള്‍ക്ക് നിരക്കാത്തത്… പെന്‍ഗ്വിന്‍ വെറുതെയല്ല ഇന്ത്യയിലെ പ്രസിദ്ധീകരണം ഉപേക്ഷിച്ചത്

Kerala

ദിവ്യാംഗര്‍ ദൈവത്തിന്റെ സ്വന്തം മക്കള്‍: സുരേഷ് ഗോപി

Cricket

അനായാസ ജയവുമായി കാലിക്കറ്റ്

Hockey

ഹോക്കി ലോകകപ്പ് ഫൈനലില്‍ സ്‌പെയിനിനെ തോല്‍പ്പിച്ചു; ജര്‍മനിക്ക് നാലാം ലോക കിരീടം

Kerala

സ്റ്റാലിനെ ഒറ്റിയ രാഹുല്‍ ഗാന്ധിയുടെ കര്‍മ്മം ബൂമറാങ്ങായിപ്രതിപക്ഷത്തിന്റെ പ്രധാനമന്ത്രിയായി നടന്‍ വിജയ്…ഗാന്ധികുടുംബം വിറയ്‌ക്കുന്നു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഭാരതപൗരന്മാര്‍ക്ക് ഉസ്ബെക്കിസ്ഥാനില്‍ 30 ദിവസം വരെ വിസയില്ലാതെ തങ്ങാം

തൃശൂര്‍ പാലസ് റോഡിലുള്ള കല്യാണ്‍ സില്‍ക്‌സ് ഷോറൂമില്‍ വെച്ച് നടന്ന 'കല്യാണ്‍ സില്‍ക്‌സ് ഓണക്കോടിക്ക് ഒപ്പം രണ്ട്‌കോടി'യും സമ്മാനപദ്ധതിയുടെ അവസാനഘട്ട നറുക്കെടുപ്പില്‍ പങ്കെടുക്കുന്ന (ഇടത്തുനിന്ന്) കല്യാണ്‍ സില്‍ക്‌സ് മാനേജിങ്ഡയറക്ടര്‍ പ്രകാശ് പട്ടാഭിരാമന്‍, ബിജെപി തൃശൂര്‍ മണ്ഡലം പ്രസിഡന്റും തൃശൂര്‍ കോര്‍പ്പറേഷന്‍ കൗണ്‍സിലറുമായ രഘുനാഥ് സി. മേനോന്‍, തൃശൂര്‍ കോര്‍പ്പറേഷന്‍ പ്രതിപക്ഷ നേതാവ് ടി.ആര്‍. ഹിരണ്‍, സംസ്ഥാന യുവജനക്ഷേമ, കായിക, രജിസ്‌ട്രേഷന്‍, പുരാവസ്തു വകുപ്പ് മന്ത്രി ഒ.ജെ. ജനീഷ്, കല്യാണ്‍ സില്‍ക്‌സ് ചെയര്‍മാന്‍ ടി.എസ്. പട്ടാഭിരാമന്‍, തൃശൂര്‍ എംഎല്‍എ രാജന്‍ ജെ. പല്ലന്‍, തൃശൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ ഡോ. നിജി ജസ്റ്റിന്‍, ചെമ്പൂക്കാവ് ഡിവിഷന്‍ കൗണ്‍സിലര്‍ അഡ്വ. ജോയ് ബാസ്റ്റ്യന്‍ ചാക്കോള, തൃശൂര്‍ ജില്ലാ കളക്ടര്‍ ശിഖസുരേന്ദ്രന്‍ എന്നിവര്‍

കല്യാണ്‍ സില്‍ക്‌സ് ‘ഓണക്കോടിക്കൊപ്പം രണ്ട് കോടി’: ബംബര്‍ സമ്മാന വിജയി ആരെന്ന് അറിയേണ്ടേ…

കൊല്ലപ്പെട്ട സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ ഗര്‍ഭിണിയായിരുന്നുവെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്

ബസ് യാത്രക്കിടെ ലൈംഗികാതിക്രമമെന്ന് യുവതിയുടെ പരാതി: മധ്യവയസ്‌കനെ പിടികൂടി പൊലീസിനു കൈമാറി

വഖഫ് ബോർഡുകൾക്ക് പലിശരഹിത വായ്‌പകൾ ; മുസ്ലീം വിദ്യാർത്ഥികൾക്ക് പ്രത്യേക കോളേജ്, സ്കോളർഷിപ്പ് ; ബിരുദം വരെയുള്ള മുഴുവൻ ഫീസും വിജയ് സർക്കാർ വഹിക്കും

ആറന്മുള ഉതൃട്ടാതി ജലമേള ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണന്‍ ഫ്‌ലാഗ്ഓഫ് ചെയ്യുന്നു

പാരമ്പര്യവും ആധുനികതയും ഒരുമിപ്പിച്ച് മുന്നോട്ടു പോകണം: ഉപരാഷ്‌ട്രപതി

ബാറുടമകളില്‍ നിന്ന് മാസപ്പടി: ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ അശോക് കുമാറടക്കം 7 ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

പണം കയ്യിൽ നിൽക്കുന്നില്ലേ , വീട്ടിൽ ഇങ്ങനെ പണം സൂക്ഷിച്ചാൽ ധന സമൃദ്ധി..!

ലോക്‌നാഥ് ബെഹ്‌റ കെഎംആര്‍എല്ലില്‍ നിന്ന് പടിയിറങ്ങി; കൊച്ചി മെട്രോ പ്രതിദിന യാത്രക്കാരുടെ എണ്ണം 1.25 ലക്ഷം ആയി വര്‍ദ്ധിപ്പിക്കാന്‍ കഴിഞ്ഞു

റോഡരികില്‍ കളിക്കുകയായിരുന്ന നാലുകുട്ടികള്‍ വാന്‍ ഇടിച്ചു മരിച്ചു : ദാരുണ സംഭവം തമിഴ്നാട് ധർമപുരിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.