Friday, May 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

വിഴിഞ്ഞത്തെ കൈവിടരുത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 5, 2015, 10:35 pm IST
in Vicharam

വിഴിഞ്ഞം തുറമുഖ പദ്ധതി വര്‍ഷങ്ങളായി ഇഴഞ്ഞുനീങ്ങുമ്പോള്‍ അധികാരത്തില്‍ വന്ന എല്‍ഡിഎഫ് പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ (പിപിപി മോഡല്‍) വിഴിഞ്ഞം തുറമുഖനിര്‍മാണത്തിന് ആഗോള ടെണ്ടര്‍ വിളിക്കണമെന്ന് തീരുമാനമെടുത്തു. ഇതിനെതിരെ എതിര്‍പ്പുയര്‍ന്ന സാഹചര്യത്തില്‍ ലാന്‍ഡ് ലോര്‍ഡ് മോഡലില്‍ തുറമുഖം നിര്‍മിക്കാനും ടെണ്ടറുകള്‍ വിളിക്കാനും തീരുമാനമായി. പക്ഷേ യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ പിപിപി മോഡലില്‍ തുറമുഖം നിര്‍മിക്കാനാണ് തീരുമാനിച്ചത്.

വര്‍ഷങ്ങളായി ഈ തുറമുഖം ലേലത്തിലെടുക്കാന്‍ ആരും തയ്യാറാകാതിരുന്നപ്പോഴാണ്  അദാനി ഗ്രൂപ്പ് അതിന് സന്നദ്ധത പ്രകടിപ്പിച്ചത്. എന്നാലിപ്പോള്‍ ഈ പദ്ധതിയുടെ നിര്‍മാണം അനിശ്ചിതമായി നീളുകയാണ്. അനാവശ്യവിവാദങ്ങള്‍ കുത്തിപ്പൊക്കി കാലതാമസം വരുത്തിയാല്‍ വിഴിഞ്ഞം പദ്ധതി തമിഴ്‌നാടിന് പോകുമെന്ന് തുറമുഖ വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി പറഞ്ഞിരിക്കുന്നു. വികസനത്തെ മറന്നുകൊണ്ടുള്ള രാഷ്‌ട്രീയം കേരളത്തിന് ഹാനികരമാണെന്നും  ഗഡ്കരി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അദാനിയെ തുറമുഖ നിര്‍മാണത്തിന് ക്ഷണിക്കാത്ത കേരളത്തിന്റെ നിലപാട് കേന്ദ്രം അംഗീകരിക്കുന്നില്ല. കേരളത്തിന് വികസനം വേണ്ടെങ്കില്‍ വികസനോത്സുകരായ തമിഴ്‌നാടിന് കുളച്ചലില്‍ തുറമുഖം നിര്‍മിക്കാന്‍ ബിജെപി സര്‍ക്കാര്‍ അനുമതി നല്‍കും. ഇതോടെ സ്വപ്‌നപദ്ധതി എന്ന് വിശേഷിപ്പിക്കാവുന്ന വിഴിഞ്ഞം കേരളത്തിന് നഷ്ടമാകുകയും ചെയ്യും.

അദാനിയ്‌ക്ക് തുറമുഖം കൈമാറുമ്പോള്‍ ഒരിഞ്ചു ഭൂമിപോലും കേരളത്തിന് നഷ്ടമാകില്ലെന്നും തുറമുഖത്തിന്റെ ലൈസന്‍സ് മാത്രമേ നല്‍കുന്നുളളൂവെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.  6700 കോടിയുടേതാണ്  പദ്ധതി. സൈറ്റ് വികസനം, കടല്‍ നികത്തല്‍, ഡ്രെഡ്ജിംഗ് മുതലായവ കേരളം ചെയ്യേണ്ടിവരും. ഈ സ്വപ്‌നപദ്ധതി കേരളത്തിന് വികസനം കൊണ്ടുവരുമെന്നും ഇപ്പോള്‍ കൊളംബോവിനു പോകുന്ന ഭാരതത്തിന്റെ 40 ശതമാനം ട്രാന്‍സ്ഷിപ്പ്‌മെന്റ് വിഴിഞ്ഞത്തിലൂടെയാകുമെന്നുമാണ് വിലയിരുത്തപ്പെടുന്നത്.

കണ്ടെയ്‌നര്‍ ട്രാന്‍സ്ഷിപ്പ്‌മെന്റ് കേരളത്തിന് കൂടുതല്‍ ലാഭം കൊയ്യാനുള്ള അവസരം നല്‍കും. വിഴിഞ്ഞത്തിന് ദുബായ് പോര്‍ട്ടില്‍നിന്നും കൊളംബോവില്‍നിന്നും കടുത്ത മത്സരം നേരിടേണ്ടിവരും. ഈ പദ്ധതി സാമ്പത്തിക വികസനം  കൊണ്ടുവരില്ലെന്നും ഏക്കറുകണക്കിന് കടല്‍ നികത്തിയെടുക്കുമ്പോള്‍ മറൈന്‍ ഇക്കോളജി നശിപ്പിക്കപ്പെടുമെന്നും അത് കടലിലെ ചില ജീവിവര്‍ഗങ്ങളെ ഇല്ലാതാക്കുമെന്നും ചില കോണുകളില്‍നിന്നും മുറവിളി ഉയരുന്നുണ്ട്. കൂടാതെ വിഴിഞ്ഞത്തിന് ചുറ്റുമുളള 11 ഗ്രാമങ്ങളിലെ 20,000 മുക്കുവര്‍ ഭൂരഹിതരുമാകുമത്രെ.

വിഴിഞ്ഞത്തിനു ചുറ്റും 31 ബീച്ച് റിസോര്‍ട്ടുകളുണ്ട്. വിഴിഞ്ഞം കേരള ടൂറിസത്തിന്റെ അവിഭാജ്യഘടകമാണ്. കേരള ടൂറിസം 68,000 കോടി രൂപയുടെ ബിസിനസ്സാണ്. ഇതില്‍ 30 ശതമാനവും ലഭിക്കുന്നത് കോവളം-പൂവാര്‍ വഴിയാണ്. ഈ ആശങ്കകളുടെയൊക്കെ സത്യാവസ്ഥ പരിശോധിക്കപ്പെടട്ടെ. പക്ഷേ കേരളത്തിന് ഗുണകരമാകുന്ന വികസനപദ്ധതികള്‍ വരുമ്പോള്‍ അഴിമതി ലക്ഷ്യമിട്ട് അത് നീട്ടിക്കൊണ്ടുപോകുന്ന രീതിയാണ് ഇടത്-വലത് മുന്നണികള്‍ പയറ്റുന്നത്. കൊച്ചി മെട്രോയുടെ നിര്‍മാണകാര്യത്തില്‍ നാം ഇത് കണ്ടതാണ്. ഇതുതന്നെയാണ് ഇപ്പോള്‍ വിഴിഞ്ഞം പദ്ധതിയെ മുന്‍നിര്‍ത്തിയും ചിലര്‍ കളിക്കുന്നത്.

വിഴിഞ്ഞം കരാറിനെതിരെ വരുന്ന മറ്റൊരാപേക്ഷം അദാനി ഗ്രൂപ്പിന് 21346 കോടി ലഭിക്കുമ്പോള്‍ കേരളത്തിന് 2181 കോടി മാത്രമേ ലഭിക്കുകയുള്ളൂവെന്നും ഇത് കേരളത്തെ കടക്കെണിയിലാക്കുമെന്നുമാണ്. ജനതാല്‍പ്പര്യം സംരക്ഷിച്ചേ കരാറുമായി മുന്നോട്ടു പോകൂ എന്ന് മുഖ്യമന്ത്രി വാഗ്ദാനം ചെയ്യുന്നുണ്ട്. വിഴിഞ്ഞം ലേലത്തിന് ടെണ്ടര്‍ സമര്‍പ്പിച്ചത് അദാനി മാത്രമാണ് എന്ന സാഹചര്യത്തിലാണ് നിര്‍മാണചുമതല അവര്‍ക്ക് കൈമാറാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. സംസ്ഥാന സര്‍ക്കാരിന് പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ പദ്ധതി നടപ്പാക്കാന്‍ ബുദ്ധിമുട്ടുണ്ടെങ്കില്‍ കേന്ദ്ര സര്‍ക്കാര്‍ ഏറ്റെടുക്കാന്‍ തയ്യാറാണെന്ന് ബിജെപിയും വ്യക്തമാക്കിയിട്ടുണ്ട്.

കേരളത്തില്‍ ഇടതു-വലതു മുന്നണികള്‍ തമ്മിലുള്ള സ്പര്‍ദ്ദ കേരള വികസനത്തെ സാരമായി ബാധിക്കുന്നതിന്റെ ഒടുവിലത്തെ തെളിവാണ് വിഴിഞ്ഞം. മുഖ്യമന്ത്രി വിളിച്ച സര്‍വകക്ഷി യോഗത്തിലും ഇക്കാര്യത്തില്‍ സമവായത്തിലെത്താനായില്ല. ലേലത്തിനുവന്ന ഏകകക്ഷി അദാനി മാത്രമായിരുന്നു എന്ന കാര്യം വിസ്മരിക്കപ്പെടുന്നു. കുളച്ചല്‍ തുറമുഖ നിര്‍മ്മാണത്തിന് തമിഴ്‌നാട് പ്രാരംഭ നടപടികള്‍ തുടങ്ങിയതോടെ ഇടതു-വലതു കക്ഷികള്‍ സമവായത്തിലെത്തിയില്ലെങ്കില്‍ തമിഴ്‌നാടിന്റെ കുളച്ചല്‍ പദ്ധതി വിഴിഞ്ഞത്തിനെ അപ്രസക്തമാക്കുമെന്നും ഈ തീരാനഷ്ടം നികത്താനാവില്ലെന്നും ഇടഞ്ഞുനില്‍ക്കുന്ന ഇടതു-വലതു കക്ഷികള്‍ ഓര്‍ക്കുന്നത് നന്ന്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

തൃണമൂല്‍ കള്ളന്മാര്‍ എന്ന മുദ്രാവാക്യവുമായി യാത്രക്കാരില്‍ ചിലര്‍ ഫ്ലൈറ്റില്‍ മഹുവ മൊയ്ത്രയെ തടഞ്ഞു

India

രാഹുല്‍ ഗാന്ധിയുടെ അജണ്ട സെറ്റ് ചെയ്യുന്നതാര്? തെര. പ്രചാരണങ്ങള്‍ മാറ്റി നിക്കോബാറില്‍ പോയി, വോട്ടെണ്ണും മുന്‍പ് മസ്കറ്റില്‍, എല്ലാം ചൈനയ്‌ക്ക് വേണ്ടി?

വിജയ് മുട്ടില്‍ പ്രാര്‍ത്ഥിച്ച് മുന്നോട്ട് നടക്കുന്നു
India

നടന്‍ വിജയിന് പിന്നില്‍ നിശ്ശബ്ദമായി കരുനീക്കുന്നത് മതപരിവര്‍ത്തനലോബിയോ?

Kerala

ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍ക്ക് സ്ഥാനക്കയറ്റം വേണ്ട: സര്‍ക്കാരിന് മനുഷ്യാവകാശ കമ്മീഷന്റെ നിര്‍ദ്ദേശം

Kerala

പത്തനംതിട്ടയില്‍ രോഗിയുമായി പോയ ആംബുലന്‍സ് തലകീഴായി മറിഞ്ഞ് ഒരാള്‍ മരിച്ചു

പുതിയ വാര്‍ത്തകള്‍

മുഖ്യമന്ത്രി ആരാകും: എഐസിസി നിരീക്ഷകര്‍ ദല്‍ഹിക്ക് മടങ്ങി

നടന്‍ ജീവയുടെ അച്ഛന്‍ ആര്‍.ബി ചൗധരിയുടെ മരണവാര്‍ത്ത കേട്ട് വീട്ടിലെത്തിയ വിജയ് ജീവയെ കാണുന്നു (ഇടത്ത്) വിജയ് ജീവയെ കെട്ടിപ്പുണരുന്നു (വലത്ത്)

വിജയ് കെട്ടിപ്പുണര്‍ന്നപ്പോള്‍ നടന്‍ ജീവയുടെ പൊട്ടിക്കരച്ചില്‍….ജീവയുടെ അച്ഛന്റെ മരണത്തിന് ശേഷം വിജയ് ജീവയുടെ വീട്ടില്‍ എത്തിയപ്പോള്‍ (വീഡിയോ)

മുസ്ലീം ജയില്‍ ഉദ്യോഗസ്ഥയും കൊലക്കേസില്‍ ശിക്ഷിക്കപ്പെട്ട ഹിന്ദു തടവുകാരനുമായി വിവാഹം വേദമന്ത്രങ്ങളോടെ നടത്തിയത് വിഎച്ച്പി,ആശംസയുമായി ബജ്‌റംഗ്ദള്‍

മറക്കില്ല , പൊറുക്കില്ല…. കോൺഗ്രസിൻ്റേത് കൊടും ചതി ; സഖ്യത്തിലായിരിന്നിട്ടും പിന്നിൽ നിന്ന് കത്തി കുത്തിയിറക്കി ; രോഷാകുലനായി സ്റ്റാലിൻ

കേരള കോണ്‍ഗ്രസ്-എം തിരിച്ചെത്തിയാല്‍ മുടിയനായ പുത്രനെ സദ്യയൊരുക്കി വരവേറ്റതുപോലെ സ്വീകരിക്കും, അവര്‍ തോറ്റത് ദുഖകരം-അപു ജോണ്‍ ജോസഫ്

കിണര്‍ വൃത്തിയാക്കാന്‍ ഇറങ്ങിയ യുവാവ് സ്ലാബ് തകര്‍ന്ന് മരിച്ചു

മുസ്ലിംലീഗ് തലപൊക്കിത്തുടങ്ങി…”കുഴൽനാടാ, നിന്റെ കുഴലൂത്ത് ലീ​ഗിനെതിരെ വേണ്ട”; മാത്യു കുഴൽനാടനെ വെല്ലുവിളിച്ച് യൂത്ത് ലീഗ്

വിദ്യാഭ്യാസ വകുപ്പ് മുസ്ലീം ലീഗിന് നല്‍കുന്നത് വര്‍ഗീയ താത്പര്യങ്ങള്‍ സംരക്ഷിക്കപ്പെടാന്‍ സാഹചര്യമുണ്ടാക്കും- വി. മുരളീധരന്‍

മമത മാറിയാൽ രക്ഷയില്ല ; ബംഗാളിലെ കലാപത്തിന് പിന്നിൽ ബംഗ്ലാദേശി ജിഹാദികളും

തെരഞ്ഞെടുപ്പ് പന്തയത്തില്‍ തോറ്റു; സി.പി.എം അനുഭാവി മഹേഷ് തന്റെ കറവപ്പശുവിനെ മുസ്ലിം ലീഗ് പ്രവര്‍ത്തകന് നല്‍കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.