ഫത്തേപ്പൂര്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദേശയാത്രകള്‍ ഭാരതത്തിന് ഗുണകരമാണെന്ന് യുപി മുഖ്യമന്ത്രിയും സമാജ്‌വാദി പാര്‍ട്ടി നേതാവുമായ അഖിലേഷ് യാദവ്.ഈ യാത്രകള്‍ രാജ്യത്തിലേക്ക് നിക്ഷേപം കൊണ്ടുവരുന്നുണ്ട്.
അതിനാല്‍ ഇവ രാജ്യത്തിന് നല്ലതാണ്. സംസ്ഥാനങ്ങളിലോ രാജ്യത്തോ നിക്ഷേപം വേണമെന്നാണ് സകലരുടയും ആഗ്രഹം.അടിസ്ഥാന സൗകര്യങ്ങളുടെ കാര്യത്തില്‍ ജനങ്ങള്‍ പുതിയ കേന്ദ്ര സര്‍ക്കാരിനെ വലിയ പ്രതീക്ഷയോടെയാണ് കാണുന്നത്. അദ്ദേഹം പറഞ്ഞു.
















