കൊല്ലം: ട്രോളിംഗ് നിരോധനത്തിന്റെ മറവില്‍ കടലിനുള്ളില്‍ സംഘര്‍ഷമുണ്ടാക്കാന്‍ ഒരു വിഭാഗം മത്സ്യത്തൊഴിലാളികളുടെ ശ്രമം. ഇതിനു പിന്നില്‍ സംസ്ഥാന സര്‍ക്കാരിന്റെ രഹസ്യ പിന്തുണയുള്ളതായി സംശയിക്കുന്നു. മനഃപൂര്‍വം സംഘര്‍ഷം സൃഷ്ടിച്ച് കേന്ദ്രസര്‍ക്കാരിനെതിരെ രാഷ്ട്രീയ വികാരം സൃഷ്ടിക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇതിന്റെ മുന്നോടിയായി തീര പ്രദേശങ്ങള്‍ കേന്ദ്രീകരിച്ചു വന്‍സംഘം തന്നെ പ്രവര്‍ത്തിക്കുന്നതായി സൂചനയുണ്ട്. വലതു പക്ഷ സംഘടനയില്‍പ്പെട്ടവരുടെ ബോട്ടുകളാണ് ഇന്നലെ നിരോധനം ലംഘിക്കാന്‍ വീണ്ടും ശ്രമിച്ചത്.
കേരളാ പോലീസ് കോസ്റ്റ് ഗാര്‍ഡ് നിരോധനം ലംഘിക്കാന്‍ ശ്രമിച്ച ബോട്ടുകളെ പിന്തിരിപ്പിക്കാന് ശ്രമിക്കാതിരുന്നത് സംസ്ഥാന സര്‍ക്കാരിലെ ഉന്നതര്‍ ഇടപെട്ടതുകൊണ്ടാണ്. എന്നാല്‍ കേന്ദ്ര തീരദേശ സുരക്ഷാസേന നിരോധനം ലംഘിക്കാന്‍ ശ്രമിച്ച ബോട്ടുകളെ പിന്തിരിപ്പിച്ച് വിടുകയായിരുന്നു. അതേ സമയം കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കിയ നിരോധന ഉത്തരവ് ലംഘിക്കേണ്ടതില്ല എന്നാണ് മത്സ്യതൊഴിലാളികളില്‍ ഭൂരിഭാഗം പേരുടെയും അഭിപ്രായം. അതുകൊണ്ടുതന്നെ പകുതിയിലധികം ബോട്ടുകളും നിരോധന ഉത്തരവനുസരിച്ച് കടലില്‍ പോകാതെ ഹാര്‍ബറുകളില്‍ തന്നെ ഒതുക്കിയിരിക്കുകയാണ്. കേന്ദ്രസര്‍ക്കാരിന്റെ മുന്നില്‍ തീരുമാനം അംഗീകരിച്ചിട്ട് കേരളത്തില്‍ വന്ന് ഇരട്ടത്താപ്പ് കാണിക്കുന്ന സംസ്ഥാന സര്‍ക്കാരിനെതിരെ മത്സ്യത്തൊഴിലാളികള്‍ പ്രതിഷേധവുമായി രംഗത്തു വന്നിട്ടുണ്ട്.
ട്രോളിംഗ് നിരോധന കാലയളവില്‍ 12 നോട്ടിക്ക് മെലിനുള്ളില്‍ മീന്‍പിടിക്കാന്‍ അനുമതി കേന്ദ്രസര്‍ക്കാര്‍ നല്‍കിയിരുന്നു. കേരളത്തിലെ പ്രത്യേക സാഹചര്യം പരിഗണിച്ചായിരുന്നു ഇത്തരത്തിലൊരു തീരുമാനം. ട്രോളിംഗ് നിരോധന കാലയളവില്‍ മത്സ്യത്തൊഴിലാളികള്‍ക്ക് ലഭിക്കുന്ന റേഷന്‍ വിഹിതമടക്കം കേരളസര്‍ക്കാര്‍ അട്ടിമറിക്കുകയാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ക്ഷേമനിധിവിഹിതം ഈ കാലയളവില്‍ രണ്ട് ശതമാനം വര്‍ദ്ധനവുണ്ട്. കേന്ദ്ര സര്‍ക്കാര്‍ രണ്ട് മാസത്തെ ശമ്പള വിഹിതവും നല്‍കുന്നുണ്ട്. എന്നാല്‍ ഇതെല്ലാം തന്നെ വൈകിപ്പിച്ച് കേന്ദ്രസര്‍ക്കാരിന്റെ മേല്‍ ഉത്തരവാദിത്തം കെട്ടിവച്ച് രാഷ്ട്രീയ മുതലെടുപ്പ് നടത്തുന്നതിനുള്ള ശ്രമമാണ് ഇതെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്.
കേരളത്തിലെ നാലായിരം ബോട്ടുകള്‍ മത്സ്യബന്ധനത്തിന് കടലില്‍ പോകുന്നുണ്ട് ഇതില്‍ ആയിരത്തോളം ബോട്ടുകളാണ് ആസൂത്രിതമായി വിലക്ക് ലംഘിക്കാന്‍ ശ്രമിക്കുന്നത്. സംസ്ഥാന സര്‍ക്കാര്‍ നിരോധനം 47 ദിവസമാണ്. കേന്ദ്ര സര്‍ക്കാരിന്റേത് 61 ദിവസവും. 12 നോട്ടിക്കല്‍ മൈലിനപ്പുറം മീന്‍ പിടിക്കാന്‍ ഇതുമൂലം കഴിയില്ല. ഇത് ഈവര്‍ഷം കൃത്യമായി പാലിക്കണമെന്ന് കേന്ദ്രം തീരുമാനിച്ചതോടെയാണ് ഇപ്പോള്‍ ഒരു വിഭാഗം സംഘര്‍ഷത്തിന് ശ്രമിക്കുന്നത്.
മണ്‍സൂണ്‍ മത്സ്യങ്ങളുടെ പ്രജനനകാലമായതുകൊണ്ടാണ് ജൂണ്‍, ജൂലൈ മാസങ്ങളില്‍ മത്സ്യബന്ധനം കടലില്‍ നിരോധിക്കുന്നത്. ഇത് പിന്നിട് മത്സ്യ തൊഴിലാളികള്‍ക്ക് ഏറെ ഗുണകരം തന്നെയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: