എസ് എസ് രാജമൗലി സംവിധാനം ചെയ്യുന്ന ബ്രഹ്മാണ്ഡചിത്രം ബാഹുബലിയുടെ ട്രെയിലര്‍ പുറത്തിറങ്ങി. പ്രഭാസാണ് നായകന്‍. ചിത്രത്തില്‍ അനുഷ്‌ക, തമന്ന, റാണ, സത്യരാജ്, നാസര്‍, രമ്യകൃഷ്ണ, അദ്വിതി ശേഷ് തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ബാഹുബലിയുടെ സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നത് എം എം കീരവാണിയാണ്. തമിഴില്‍ മഹാബലി എന്ന പേരില്‍ ചിത്രം പ്രദര്‍ശനത്തിനെത്തും. ചിത്രീകരണം ആരംഭിക്കുന്നത് 2013ലാണ്. 17 സ്റ്റുഡിയോകളിലായി 600 കലാകാരന്മാരാണ് രാവും പകലും ഈ ചിത്രത്തിനായി പണിയെടുത്തത്. ജൂലൈ 10ന് ബാഹുബലി തിയറ്ററുകളിലെത്തും.
എസ്. എസ്. രാജമൗലി ഒരുക്കുന്ന ബ്രഹ്മാണ്ഡ ചിത്രം ബാഹുബലിയുടെ ട്രെയിലര്‍ പുറത്തിറങ്ങി. പ്രഭാസ്, റാണ ദുഗബട്ടി, അനുഷ്‌ക, തമന്ന, റാണ, സത്യരാജ്, നാസര്‍, അദ്വിതി ശേഷ്, രമൃകൃഷ്ണ എന്നിവരാണ് ചിത്രത്തില്‍ പ്രധാനവേഷങ്ങളിലെത്തുന്നത്. രണ്ട് മിനിറ്റ് ദൈര്‍ഖ്യമുള്ളതാണ് ടെയിലര്‍. ഗ്രാഫിക്‌സിനു പ്രാധാന്യം നല്‍കി ചെയ്തിരിക്കുന്ന ചിത്രം പ്രീ പ്രൊഡക്ഷന്‍ സമയത്തു തന്നെ ഏറെ ചര്‍ച്ച വിഷയമായി മാറിയിരുന്നു.
ബ്രഹ്മാണ്ഡ ചിത്രമായതിനാല്‍ രണ്ടു ഭാഗങ്ങളിലായാണ് ചിത്രം റിലീസ് ചെയ്യുക. തമിഴ്, മലയാളം, കന്നട, ഹിന്ദി, ഇംഗ്ലിഷ് ഭാഷകളിലേക്ക് മൊഴിമാറ്റിയും ചിത്രം റിലീസ് ചെയ്യുന്നുണ്ട്. എം എം കീരവാണിയാണ് ചിത്രത്തിന്റെ സംഗീതസംവിധായകന്‍. ചരിത്രാതീത കാലത്തെ കഥ പറയുന്ന സിനിമയ്‌ക്കു വേണ്ടി കോടികള്‍ മുടക്കിയാണ് സെറ്റ് തയാറാക്കിയിരിക്കുന്നത്. മലയാളിയായ സാബു സിറിലാണ് കലാസംവിധാനം. ഒന്നരവര്‍ഷത്തോളമായി ബാഹുബലിയുടെ ചിത്രീകരണം തുടങ്ങിയിട്ട്. വിദേശത്ത് നിന്നുള്ള കലാകാരന്‍മാരാണ് സിനിമയുടെ ഗ്രാഫിക്‌സ് വര്‍ക്കുകള്‍ ചെയ്യുന്നത്. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ ആദ്യ ടീസര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: