എരുമേലി: സേവാഭാരതി എരുമേലിയില്‍ പഠനോപകരണവും ചികിത്സാ ധനസഹായവും വിതരണം ചെയ്തു. വിവിധ ക്ലാസുകളില്‍ പഠിക്കുന്ന നൂറോളം വിദ്യാര്‍ത്ഥികള്‍ക്ക് പഠനോപകരണങ്ങള്‍ വിതരണം ചെയ്തു. അസുഖംമൂലം ചികിത്സതേടുന്ന കുടുംബത്തിന് ചികിത്സാധനസഹായവും നല്കി. സേവാഭാരതി യൂണിറ്റ് പ്രസിഡന്റ് കെ.കെ. സജീവന് അദ്ധ്യക്ഷത വഹിച്ചു. സന്യാസി സഭ സംസ്ഥാന ജനറല്‍ സെക്രട്ടറി സ്വാമി സത്സ്വരൂപാനന്ദ സരസ്വതി ഉദ്ഘാടനം ചെയ്തു. രാഷ്ട്രീയ സ്വയംസേവക സംഘം എരുമേലി താലൂക്ക് കാര്യവാഹ് വി.ആര്. രതീഷ്, ഹിന്ദു ഐക്യവേദി ജില്ലാ സംഘടനാ സെക്രട്ടറി കണ്ണന്‍ചോറ്റി, വിഎച്ചപി പ്രഖണ്ഡ് പ്രമുഖ് ടി.കെ. കൃഷ്ണന്‍കുട്ടി, എസ്. മനോജ്, എസ്. രാജന്, വി.പി. മോഹനന്, വിഷ്ണുഗോപാല്‍, പി.ഡി. വേണുഗോപാല്‍ എന്നിവര്‍ സംസാരിച്ചു.
ഇളങ്ങുളം: പി.റ്റി. വേണുഗോപാല്‍ മെമ്മോറിയല്‍ സേവാസമിതിയുടെ ആഭിമുഖ്യത്തില്‍ നിര്‍ദ്ധനരായ കുടുംബങ്ങളിലെ കുട്ടികള്‍ക്കുള്ള യൂണിഫോം, ബാഗുകള്‍, കുടകള്‍ എന്നിവ വിതരണം ചെയ്തു. സേവാപ്രമുഖ് കെ.എസ്. കരുണാകരന് അധ്യക്ഷത വഹിച്ചു. വിശ്വഹിന്ദു പരിഷത്ത് പൊന്‍കുന്നം ജില്ലാ പ്രസിഡന്റ് ഡോ. എന്‍.കെ മഹാദേവന് ഉദ്ഘാടനം നിര്‍വ്വഹിച്ചു. എം.എന്‍. രാധാകൃഷ്ണന്, ടി.എന്‍. രാജന് എന്നിവര്‍ പ്രസംഗിച്ചു.
ശ്രീധര്‍മ്മശാസ്താ ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തില്‍ നിര്‍ദ്ധനരായ വിദ്യാര്‍ത്ഥികള്‍ക്കുള്ള പഠനോപകരണ വിതരണം നടത്തി. ബാലഗോകുലം രക്ഷാധികാരി രാജേഷ് മാറാട്ടില്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. സുരേഷ് വെള്ളാംകാവില്‍ അധ്യക്ഷത വഹിച്ചു. രഘുനാഥ് പനമറ്റം, അഭിജിത് ബാബു തുടങ്ങിയവര്‍ പ്രസംഗിച്ചു.
കുറിച്ചി: യുവരശ്മി ആട്സ് & സ്പോര്‍ട്സ് ക്ലബ് & ലൈബ്രറിയില്‍ നടന്ന സൗജന്യ പഠനോപകരണ വിതരണം കുറിച്ചി ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്മാന് എം.കെ. ലൈലാമണി ഉദ്ഘാടനം നിര്‍വഹിച്ചു. ക്ലബ് പ്രസിഡന്റ് വി.കെ. സുകുമാരന്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗം ഓമന ഉത്തമന്, സി.പി.സതീഷ്കുമാര്‍, സാബു കുഞ്ഞുകുഞ്ഞ് തുടങ്ങിയവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് സ്കൂള്‍ കുട്ടികള്‍ക്കും മാതാപിതാക്കള്‍ക്കും വേണ്ടി പഠനക്ലാസും നടത്തി.
തൃക്കൊടിത്താനം: തൃക്കൊടിത്താനം 180-ാം നമ്പര്‍ എന്‍.എസ്.എസ് കരയോഗം നടത്തിയ വാര്‍ഷിക പൊതുയോഗത്തില്‍ ആദ്ധ്യാത്മിക പഠനക്ലാസില്‍ പങ്കെടുക്കുന്ന കുട്ടികള്‍ക്ക് പഠനോപകരണം വിതരണം ചെയ്തു. കരയോഗം പ്രസിഡന്റ് എസ്. ജയകുമാര്‍ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി എം.എസ്. പണിക്കര്‍ 2014-15 വര്‍ഷത്തെ വരവു ചെലവ് കണക്കും 2015-16 വര്‍ഷത്തെ ബഡ്ജറ്റും അവതരിപ്പിച്ചു. വൈസ് പ്രസിഡന്റ് ബി. രാധാകൃഷ്ണമേനോന്, ട്രഷറര്‍ റ്റി.വി.ലാല്‍കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.
പാലാ: ആര്‍എസ്എസ് ഇടയാറ്റ് ശാഖയും ബിജെപി യുവമോര്‍ച്ചയും ചേര്‍ന്ന് വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ നോട്ടുബുക്ക് വിതരണം നടത്തി. എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകളില്‍ എല്ലാ വിഷയങ്ങള്‍ക്കും എപ്ലസ് നേടിയവര്‍ക്ക് അനുമോദനവും ഉപഹാരസമര്‍പ്പണവും നടന്നു. പ്രൊഫ. ബി. വിജയകുമാര്‍ ഉദ്ഘാടനം ചെയ്തു. രഞ്ജിത്ത്, പി.ബി. ഹരികൃഷ്ണന്, ശ്രീരാജ്, രാഹുല്‍ രാജന്, രാജീവ്കുമാര്‍ എന്നിവര്‍ സംസാരിച്ചു.
കൂരാലി: എലിക്കുളം പഞ്ചായത്തില്‍ എസ്സി വിഭാഗത്തിലുള്ള വിദ്യാര്‍ഥികള്‍ക്ക് പഠനോപകരണങ്ങള്‍ വിതരണം ചെയ്തു. വിതരണോദ്ഘാടനം പ്രസിഡന്റ് കെ.പി. കരുണാകരന്‍നായര്‍ നിര്‍വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് മേഴ്സി ജോര്‍ജിന്റെ അധ്യക്ഷതയില്‍ പഞ്ചായത്ത് മെംബര്‍മാരായ ജോജോ ചീരാംകുഴി, തോമസുകുട്ടി വട്ടയ്ക്കാട്ട്, ഗീത രാജു, രമ എസ്. പണിക്കര്‍, സാജന് തൊടുക, ഏലിയാമ്മ ഏബ്രഹാം എന്നിവര്‍ പ്രസംഗിച്ചു.
എലിക്കുളം: പഞ്ചായത്തിലെ എസ്സി വിഭാഗത്തില്‍പ്പെട്ട തൊഴില്‍രഹിതരായ യുവാക്കള്‍ക്ക് ഓട്ടോറിക്ഷ വിതരണം ചെയ്തു. വൈസ് പ്രസിഡന്റ് മേഴ്സി ജോര്‍ജിന്റെ അധ്യക്ഷതയില്‍ പഞ്ചായത്ത് മെംബര്‍മാരായ ഏലിയാമ്മ ഏബ്രഹാം, ജോജോ ചീരാംകുഴി, ഗീത രാജു, തോമസുകുട്ടി വട്ടയ്ക്കാട്ട്, സാജന് തൊടുക, പഞ്ചായത്ത് സെക്രട്ടറി സിബി കെ. എന്നിവര്‍ പ്രസംഗിച്ചു.
പൊന്‍കുന്നം: സേവാഭാരതി പൊന്‍കുന്നം താലൂക്കിന്റെ ആഭിമുഖ്യത്തില്‍ നിര്‍ധനരായ വിദ്യാര്‍ത്ഥികള്‍ക്ക് പഠനോപകരണം വിതരണം ചെയ്തു. യോഗത്തില്‍ ആര്‍എസ്എസ് ജില്ലാ സഹകാര്യവാഹക് കെ.പി.സുരേഷ് അധ്യക്ഷത വഹിച്ചു. ജില്ലാ ബൗദ്ധിക് പ്രമുഖ് ബി. രാജീവ്, താലൂക്ക് കാര്യവാഹക് എ.ബി. ഹരികൃഷ്ണന്, താലൂക്ക് സേവാ പ്രമുഖ് സി.എന്‍. അജി തുടങ്ങിയവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: