കൊരട്ടി: മുഖ്യമന്ത്രിയുടെ ദുരിതാശ്വനിധിയില്നിന്നും സഹായ വാഗ്ദാനം നല്കി പണം തട്ടുന്ന യുവതിയെ പോലിസ് അറസ്റ്റ് ചെയ്തു.എറണാകുളം പുളിയിനം ദേശത്ത് പുതുപ്പിളളി രജനി (28)ആ ണ് അറസ്റ്റിലായത്. തട്ടിപ്പിനിരയായവരുടെ പരാതിയെ തുടര്‍ന്ന് കൊരട്ടി പോലിസാണ് ് രജനിയെ അറസ്റ്റ് ചെയ്തത്. കൊരട്ടി, അങ്കമാലി ഭാഗത്താണ് ഇവരുടെ തട്ടിപ്പിനിരായവര്‍ എന്നാണ് പോലിസ് നല്കുന്ന സുചന. ചികത്സ ധനസഹായം ആവശ്യമുള്ള സാധരണക്കാരുടെ വിടുകള്‍ തേടിപ്പിടിച്ചാണ് ഇവരുടെ തട്ടിപ്പ്. ചികത്സ ധനസഹായത്തിന് ആവശ്യമായ തുകയുടെ വലിപ്പത്തിനനുസരിച്ചാണ് ഇവരുടെ കമ്മിഷന്.
രോഗികളെയും തുക ആവശ്യമുള്ളവരെയും കണ്ടെത്തികഴിഞ്ഞാല്‍ ഇവരുടെ ബന്ധുക്കളെ സമിപിച്ച് വലിയ തുക ദുരിതാശ്വാസ നിധിയില്‍ നിന്നും ലക്ഷ്യമാക്കമെന്നും ഇതിന് രജിസ്ട്രേഷന് ഫിസ് ഇനത്തിലും, കമ്മിഷന് ഇനത്തിലുമാണ് ആദ്യം തുക ചോദിക്കുന്നത്. വിശ്വസിനിയമായ രിതിയില്‍ വ്യാജ രേഖകളും, ബാങ്കിന്റെ ചലാനും കാട്ടിയാണ് ഇവര്‍ സാധാരണക്കാരെ പറ്റിക്കുന്നത്. ഇളംഞ്ചേരി സ്വദേശിനിയായ സ്ത്രിയുടെ അമ്മക്ക് ചികത്സക്ക് മുഖ്യമന്ത്രയുടെ ദുരിതാശ്വാസനിധിയില്‍ നേരത്തേ നടത്തിയ സര്‍വ്വേയുടെ ഭാഗമായി ഒന്നര ലക്ഷം അനുവദിച്ചിട്ടുണ്ടെന്നും ഇത് ലഭ്യമാക്കുന്നതിന് തുക നല്കണമെന്നാവശ്യപ്പട്ടാണ് ഇവര്‍ എത്തുക.
ഇതിനെ സാധുകരിക്കുന്ന വ്യാജരേഖകളും, ബാങ്കിന്റെ ചലാന്‍, മുദ്രപത്രം മുതായവ കാണിച്ചും ഒപ്പിടിച്ചും ആളുകളെ വിശ്വാസത്തിലെടുത്ത് ഇവരുടെ എക്കൗണ്ടിലേക്ക് എത്തിക്കുകയാണ് ഇവരുടെ പതിവ്. രജനി പറഞ്ഞതനുസരിച്ച് ഇളംഞ്ചേരി സ്വദേശിനി അങ്കമാലിയിലെത്തുകയും എന്നാല്‍ രജനിയുടെ പ്രവര്‍ത്തിയില്‍ സംശയം തോന്നിയ ഇവര്‍ പഞ്ചായത്തംഗം അഡ്വ. കെ. ആര് സുമേഷിനെ വിവരം അറിക്കുകയായിരുന്നു.
സുമേഷിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് ഇവര്‍ നാട്ടിലേക്ക് മടങ്ങിയെങ്കിലും രജനി വിണ്ടും വരികയും സംശയം തോനിയതിനെതുടര്ന്ന് ഉടന്‍ മടങ്ങുകയും ചെയ്തു. പിന്നിട് വൈകിട്ട് വിണ്ടും പണം ആവശ്യപ്പെട്ട് എത്തിയ ഇവരെകുറിച്ച് പോലിസിന് നല്കിയ വിവരത്തെ തുടര്‍ന്ന് പിടികുടുകയായിരുന്നു.ബന്ധുക്കളെ അടക്കം നിരവധി പേരേ ചെറുതും വലുതുമായ തുകയുടെ പേരില്‍ പണം പറ്റിയിട്ടുള്ളതായി പോലിസ് പറഞ്ഞു. പ്രശ്നം ഉണ്ടാക്കിയ ചിലര്‍ക്ക് തുക മടക്കി നല്‍കുകയും ചെയ്തിട്ടുണ്ട്. അഡംബര ജിവിതം നയിക്കുന്നതിനാണ് ഇവര്‍ തട്ടിപ്പിലുടെ കിട്ടുന്ന പണം ഉപയോഗിക്കുന്നതെന്നാണ് പോലിസ് നല്കുന്ന സുചന. കൊരട്ടി എസ്. ഐ പി. ഒ.വര്‍ഗിസ്, ജുനിയര്‍ എസ്. ഐ എസ്. എന്‍ നിയാസ്, സിനിയര്‍ സി. പി. ഒ.ജോയ്.വനിത സി. പി. ഒ. രജനി, ലിന എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികുടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: