ദമാസ്‌കസ്: സിറിയയില്‍ ഇസ്ലാമിക് സ്റ്റേറ്റ് കൂടുതല്‍ പ്രദേശങ്ങള്‍ പിടിച്ചെടുത്തു. സര്‍ക്കാര്‍ സേനയുടെ നിയന്ത്രണത്തിലായ സിറിയയുടെ പടിഞ്ഞാറന്‍ പ്രദേശത്തെ അവസാന നഗരമായ അരിഹാസ് സൈന്യത്തില്‍ നിന്നും ഐഎസ് പിടിച്ചെടുത്തു. നേരത്തെ പൈതൃക നഗരമായ പാമീര്‍ ഐഎസ് കൈയ്യടിക്കിയിരുന്നു.
ഐഎസ് അനുഭാവമുള്ള സായുധസംഘമായ അല്‍നസ്‌റയാണ് ഇഡ്‌ലിബ് സിറിയന്‍ സേനയില്‍ നിന്നും പിടിച്ചെടുത്തത്. സിറിയന്‍ സേന ശക്തമായ പ്രതിരോധം തീര്‍ത്തെങ്കിലും നഗരം വളഞ്ഞ് ശക്തമായ ആക്രമണമാണ് ഐഎസ് അഴിച്ചുവിട്ടത്. പടിഞ്ഞാറന്‍ സിറിയന്‍ പ്രവിശ്യയായ ഇഡ്‌ലിബിലെ അരിഹാസ് നഗരം കൂടി നഷ്ടപ്പെട്ടതോടെ സിറിയയുടെ പടിഞ്ഞാറന്‍ മേഖല പൂര്‍ണമായും സൈന്യത്തിനു നഷ്ടമായി.
തുര്‍ക്കിയുമായി അതിര്‍ത്തി പങ്കിടുന്ന ഇഡ്‌ലിബ് സിറിയയിലെ പ്രധാനപ്പെട്ട നഗരങ്ങളില്‍ ഒന്നാണ്. സിറിയന്‍ പ്രസിഡന്റ് ബാഷര്‍ അല്‍ അസ്ഹറിന് ഇഡ്‌ലിബിന്റെ കാര്യത്തില്‍ വ്യക്തിപരമായ താല്‍പര്യങ്ങളും ഉണ്ടായിരുന്നു. പ്രസിഡന്റിനെതിരേ പോരാടുന്ന സംഘടയെന്ന നിലയിലാണ് അല്‍നസ്‌റ നിലവില്‍ വന്നത്.
അല്‍ക്വയ്ദയുമായും ഇവര്‍ക്ക് അടുത്ത ബന്ധമാണ് ഉള്ളത്. ഹിസ്ബുള്ള ഉള്‍പ്പെടെയുള്ള സംഘടനകളുമായി ചേര്‍ന്നു സിറിയയില്‍ കൂടുതല്‍ മേഖല തങ്ങള്‍ കീഴടക്കുമെന്നും അല്‍നസ്‌റ അറിയിച്ചു.
















