കൊച്ചി: കണ്‍സ്യൂമര്‍ ഫെഡിനെ തകര്‍ക്കാന്‍ വകുപ്പ് മന്ത്രി ശ്രമിക്കുകയാണെന്ന് ആള് കേരള കണ്‍സ്യുമര്‍ ഫെഡറേഷന് ആരോപിച്ചു. കണ്‍സ്യുമര്‍ ഫെഡ് വാങ്ങിയ സാധനങ്ങളുടെ പണം കിട്ടാത്തത് സംബന്ധിച്ച് പരാതിയുമായി ചെല്ലുന്നവരെ മന്ത്രി പിണക്കിയകറ്റുകയാണ്. സാധനങ്ങള്‍ പര്‍ചേസ് ചെയ്യുന്നത് എന്റെ വീട്ടിലേക്ക് കൊണ്ടുപോകാനല്ലെന്ന മറുപടിയാണ് ലഭിക്കുന്നത്. അതുകൊണ്ട് വിതരണക്കാര്‍ക്ക് മൂന്നു വര്‍ഷമായി കുടിശ്ശിക നല്‍കാത്തത് മൂലം
പുതിയ ടെണ്ടറുകള്‍ ബഹിഷ്ക്കരിക്കാന്‍ സംഘടന അംഗങ്ങള്‍ നിര്‍ബന്ധിതരായിരിക്കുകയാണ്.
400 കോടിരൂപയാണ് കുടിശ്ശികയിനത്തില്‍ കിട്ടാനുള്ളത്. സര്‍ക്കാര്‍ കാലങ്ങളായി നല്‍കാനുള്ള സബ്ബ്സിഡി തുക നല്‍കാത്തതാണ് കുടിശ്ശിക വര്‍ദ്ധിക്കാനിടയാക്കുന്നത്.
വിതരണക്കാരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ അഞ്ച് ജില്ലാ ബാങ്കുകളില്‍ നിന്നായി 150 കോടി രൂപ സര്‍ക്കാര്‍ ഗ്യാരണ്ടിയില്‍ കണ്‍സ്യൂമര്‍ഫെഡിന് നല്‍കാമെന്ന് രണ്ട് മാസം മുമ്പ് സര്‍ക്കാര്‍ ഉത്തരവ് ഇറങ്ങിയെങ്കിലും വകുപ്പ് മന്ത്രിയുടെ തെറ്റായ ഇടപെടല്‍ പ്രസ്തുത തുക ഫെഡിന് ലഭിക്കാതിരിക്കാന്‍ കാരണമായി. ഇഷ്ടക്കാരെ എംഡിയായി നിയമിച്ചതാണ് കണ്‍സ്യൂമര്‍ഫെഡിന്റെ തകര്‍ച്ചക്ക് കാരണം.
സാധാരണ ജനങ്ങളുടെ ആശാകേന്ദ്രമായ ത്രിവേണി, കണ്‍സ്യുമര്‍ഫെഡ് സ്ഥാപനങ്ങള്‍ തകരാതിരിക്കാന്‍ പുതിയതായി നിയമിതനായ എംഡി ശ്രമം തുടങ്ങിയതോടെ വകുപ്പ് മന്ത്രി ഇടപെട്ട് അദ്ദേഹത്തെ മാറ്റനാണ് ശ്രമിക്കുന്നതെന്ന് പ്രസിഡന്റ് ഉല്ലാസ് എം.വി, സെക്രട്ടറി പോളി ടി.എ, ട്രഷറര്‍ നൗഷാദ് കെ.എച്ച്, എന്‍. പി ആന്റണി, നാസര്കല്ലാര് എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: