കൊച്ചി: നഗരത്തിലെ ഗതാഗതകുരുക്കിന് ഏറെ ശമനമുണ്ടാക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന വൈറ്റില, കുണ്ടന്നൂര്‍ ഫ്ളൈഓവറുകളുടെ നിര്‍മ്മാണം ഒക്ടോബര്‍ ഒന്നുമുതല്‍ ആരംഭിക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി വി.കെ. ഇബ്രാഹിം കുഞ്ഞ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. വൈറ്റില, കുണ്ടന്നൂര്‍ ഫ്ളൈഓവറുകള്‍ ഇപിസി മോഡലിലും പുല്ലേപ്പടി-തമ്മനം-എന്‍എച്ച് റോഡ് ബിഒടി ആന്വിറ്റി വ്യവസ്ഥയിലുമാണ് നിര്‍മ്മിക്കുന്നത്.
ബജറ്റ് വിഹിതത്തിലൂടെ നടപ്പാക്കാന്‍ ശ്രമിച്ചാല്‍ 25 വര്‍ഷം കൊണ്ട് മാത്രം പൂര്‍ത്തിയാക്കാന്‍ കഴിയുന്ന പദ്ധതികളാണ് അധിക സമാഹരണം വഴി രണ്ട് വര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കാന്‍ തീരുമാനിച്ചിരിക്കുന്നതെന്ന് മന്ത്രി ഇബ്രാഹിംകുഞ്ഞ് പറഞ്ഞു. കഴിഞ്ഞ ജനുവരിയില്‍ തുടങ്ങിയ 400 ദിവസം 100 പാലങ്ങള്‍ പദ്ധതി പൊതുമരാമത്ത് പ്ലാന്‍ ചെയ്തതു പോലെ തന്നെ വേഗതയില്‍ മുന്നേറുകയാണെന്നും പതിനേഴ് പാലങ്ങള്‍ ഇതിനകം തന്നെ പൂര്‍ത്തിയായി.
ഉദ്ഘാടനംകഴിഞ്ഞുവെന്നും അടുത്ത ഒരാഴ്ചക്കുള്ളില്‍ ആറ് പാലങ്ങള്‍ കൂടി പൂര്‍ത്തിയാക്കും. 2016 ഫെബ്രുവരി മാസത്തിന് മുമ്പ് 100 പാലങ്ങളും തുറന്നു കൊടുക്കുമെന്നും മന്ത്രി പറഞ്ഞു. ദേശീയപാതയെ പൂര്‍ണ്ണമായും കുഴിയില്ലാത്തതാക്കുന്നതിന് ഒരു പദ്ധതിക്ക് ദേശീയ പാതാവി’ഭാഗം രൂപം നല്‍കിയിട്ടുണ്ട്. ഇതിന്റെ ‘ഭാഗമായി സംസ്ഥാന ദേശീയ പാതയില്‍ 283 കിലോമീറ്റര്‍, 187 കോടി രൂപ ചെലവാക്കി പുതുക്കുകയാണ് ഡിസംബര്‍ മാസത്തിന് മുമ്പായി ഈ പണികള്‍ പൂര്‍ത്തിയാക്കും.
തെരഞ്ഞെടുക്കപ്പെട്ട സ്ഥലങ്ങളില്‍ ഫ്ളൈഓവറുകള്‍, പാലങ്ങള്‍, റിംഗ് റോഡുകള്‍, റോഡുകളുടെ പുനര്‍നിര്‍മ്മാണം എന്നിവയാണ് സ്പീഡ് കേരളയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.പാലാരിവട്ടം ഫ്ളൈഓവര്‍, കോഴിക്കോട് ബൈപ്പാസ്, രാമപുരം – നാലമ്പലം ദര്‍ശനം റോഡ്, കഞ്ഞിക്കുഴി – വെട്ടത്തുകവല – കറുകച്ചാല്‍ എന്നിവയാണ് സ്പീഡ് കേരളയുടെ ഭ’ാഗമായി നിര്‍മ്മാണം തുടങ്ങിയ പദ്ധതികള്‍. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അതിവേഗം നടക്കുന്ന പാലാരിവട്ടം ഫ്ളൈഓവറിന്റെ പൈലിങ്ങ് ജോലികള്‍ പൂര്‍ത്തിയായി. ഇതോടനുബന്ധിച്ച് ദേശീയ പാതയുടെ ഇടപ്പള്ളി, വൈറ്റില ‘ഭാഗത്തെ വീതി കൂട്ടല്‍ പൂര്‍ത്തിയായിട്ടുണ്ട്. 2016 മാര്‍ച്ച് മാസത്തോടെ പാലാരിവട്ടം പാലാരിവട്ടം ഫ്ളൈഓവര്‍ പൂര്‍ത്തിയാക്കുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
സ്പീഡ് കേരളയുടെ ‘ഭാഗമായി സംസ്ഥാന സര്‍ക്കാരിന്റെ പൂര്‍ണ്ണമായ ചെലവില്‍ നിര്‍മ്മിക്കുന്ന കോഴിക്കോട് ബൈപ്പാസിന്റെ 59 ശതമാനത്തോളം പൂര്‍ത്തിയായിട്ടുണ്ട്. ഡിസംബറില്‍ ബൈപ്പാസ് തുറന്നു കൊടുക്കും. കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചാലുടന്‍ തന്നെ തലശ്ശേരി – മാഹി ബൈപ്പാസ് നിര്‍മ്മാണം തുടങ്ങും.
കോഴിക്കോട് ബൈപ്പാസ് മോഡലില്‍ പൂര്‍ണ്ണമായും സംസ്ഥാന ഫണ്ട് ഉപയോഗിച്ചാവും നിര്‍മ്മാണം. പതിനെട്ട് കിലോമീറ്റര്‍ നീളം വരുന്ന തലശ്ശേരി – മാഹി ബൈപ്പാസിന്റെ മുഴപ്പിലങ്ങാട് മുതല്‍ നാലുതറ വരെയുള്ള 12 കിലോമീറ്ററാണ് ആദ്യഘട്ടത്തില്‍ വികസിപ്പിക്കാന്‍ ഉദ്ദേശിക്കുന്നത്. 390 കോടി രൂപ ചെലവില്‍ രണ്ട് വരിയായി മൂന്ന് വലിയ പാലങ്ങളും എട്ട് അണ്ടര്‍പാസുകളും ഈ ബൈപ്പാസില്‍ ഉണ്ടാവുമെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: