കുണ്ടറ: കോണ്‍ഗ്രസ് സമ്മര്‍ദത്തെതുടര്‍ന്ന് മാവോയിസ്റ്റുകളെ അറസ്റ്റുചെയത് എസ്ഐയെ സ്ഥലംമാറ്റി. കുണ്ടറ എസ്ഐ സുനീഷിനെയാണ് കഴിഞ്ഞദിവസം കുളത്തൂപ്പുഴ പോലീസ് സ്റ്റേഷനിലേക്ക് മാറ്റിയത്. ദിവസങ്ങള്‍ക്കു മുമ്പാണ് സുനീഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം മാവോയിസ്റ്റ് നേതാവ് രൂപേഷിന്റെ സഹായികളായ ആനന്ദനെയും രമണനെയും കുണ്ടറയില്‍ നിന്നും അറസ്റ്റ് ചെയ്യുന്നത്.
കേരളത്തിലാദ്യമായാണ് മാവോയിസ്റ്റുകളെ നേരിട്ട് കേരളാ പോലീസിലെ ഒരു എസ്ഐ അറസ്റ്റു ചെയ്യുന്നത്. സുനീഷിന്റെ നേതൃത്വത്തില്‍ നടന്ന രഹസ്യനീക്കങ്ങളിലൂടെയാണ് ഞെട്ടിക്കുന്ന അറസ്റ്റ്് നടന്നത്. ഇതിനെത്തുടര്‍ന്ന് കൊല്ലം റൂറല്‍ എസ്.പി.അദ്ദേഹത്തിനു റിവാര്‍ഡ് നല്‍കിയിരുന്നു.
മാവോയിസ്റ്റുകളുമായി ബന്ധപ്പെട്ട തുടരന്വഷണം നടക്കുന്നതിനിടെയാണ് എസ്ഐയെ സ്ഥലംമാറ്റിയിരിക്കുന്നത്. ഇതിനുപിന്നില്‍ കോണ്‍ഗ്രസ് ഭരണം നടത്തുന്ന ആഭ്യന്തരവകുപ്പാണ്. കോണ്‍ഗ്രസ് പ്രദേശിക ഘടകത്തില്‍ നിന്നുള്ള ശക്തമായ സമ്മര്‍ദ്ദം മൂലമാണ് ഇപ്പോള്‍ എസ്ഐയെ മാറ്റിയിരിക്കുന്നതെന്ന ആരോപണം ഉയര്‍ന്നിട്ടുണ്ട്. സ്ഥലംമാറിപോകുന്ന എസ്ഐ സുനീഷ് ഇതിനുമുമ്പും വിവാദത്തില്‍ ഏര്‍പ്പെട്ടിരുന്നു. മാസങ്ങള്‍ക്ക് മുമ്പ് സുനീഷ് പിടികൂടിയ മണല്‍ ലോറികള്‍ വിടണമെന്ന് അന്നത്തെ എസ്പി ആവശ്യപ്പെടുകയും സുനീഷ് അത് വിസമ്മതിക്കുകയും ചെയ്തത് വന്‍വിവാദം സൃഷ്ടിച്ചിരുന്നു
തുടര്‍ന്ന് സ്ഥലംമാറി കുണ്ടറ സ്റ്റേഷനിലെത്തിയ സുനീഷ് നിരവധി കേസുകളില്‍ പ്രതികളെ പിടികൂടിയിരുന്നു. മാലമോഷണം, ക്ഷേത്രക്കവര്‍ച്ച, ബൈക്ക് മോഷണം എന്നിവയിലെ പ്രതികളെ സംഭവം നടന്നു ആഴ്ചകള്‍ക്കകം പിടികൂടിയിരുന്നു. അന്തര്‍ സംസ്ഥാന മോഷ്ടാക്കളെ പിടികൂടിയതും സുനീഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമായിരുന്നു.
കുണ്ടറ സ്റ്റേഷന് പരിധിയില്‍പെടുന്ന പ്രദേശങ്ങളില്‍ പട്രോളിംഗ് ശക്തിപ്പെടുത്തി ക്രമസമാധാനം നിയന്ത്രിക്കുന്നതില്‍ സുനീഷിന്റെ പങ്ക് വളരെ വലുതായിരുന്നുവെന്ന് ജനപ്രതിനിധികള്‍ പറയുന്നു. പ്രദേശത്തെ കോന്ഗ്രസ് നേതാക്കളുടെ ഒത്താശക്കൊത്തു പ്രവര്‍ത്തിക്കാത്തതുകൊണ്ടാണ് സുനീഷിനു സ്ഥലംമാറ്റമുണ്ടായിരിക്കുന്നതെന്നാണ് ആരോപണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: