കൊച്ചി: വിവരാവകാശ അപേക്ഷകളും അപ്പീലുകളും നല്‍കുന്നതിന് സംസ്ഥാനത്ത് ഓണ്‍ലൈന്‍ സംവിധാനം ഏര്‍പ്പെടുത്തണമെന്ന് ഫെയ്സ്ബുക്കിലെ വിവരാവകാശ പ്രവര്‍ത്തകരുടെ കൂട്ടായ്മ പ്രമേയത്തിലൂടെ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. എറണാകുളം അധ്യാപക ഭവനില്‍ രണ്ടു ദിവസങ്ങളിലായി കൂട്ടായ്മ സംഘടിപ്പിച്ച വിവരാവകാശ മേളയുടെ സമാപന ചടങ്ങിലാണ് പ്രമേയം അവതരിപ്പിച്ചത്. കൂട്ടായ്മയുടെ വിവരാവകാശ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഏകോപിപ്പിക്കുന്നതിന് കോര്‍ വര്‍ക്കിംഗ് ഗ്രൂപ്പിനെയും തെരഞ്ഞെടുത്തു.
മേളയുടെ ഭാഗമായി വിവരാവകാശ എക്സിബിഷന്, ഷോര്‍ട്ട് ഫിലിം പ്രദര്‍ശനം പരിശീലന ക്ലാസുകള്‍ എന്നിവ സംഘടിപ്പിച്ചു. അഡ്വ: ഡി.ബി ബിനു, അഡ്വ: ഹരീഷ് വാസുദേവന്‍, അഡ്വ: സീന രാജഗോപാല്‍, മാധ്യമ പ്രവര്ത്തകന് കെ.വി ഷാജി, മുന്‍ കണ്‍സ്യൂമര്‍ കോര്‍ട്ട് ജഡ്ജ് അബ്ദുള്‍ സലാം, ഓണ്‍ലൈന്‍ വിവരാവകാശ പ്രവര്‍ത്തകരായ മഹേഷ് വിജയന്, ധനരാജ് പിള്ള എന്നിവര്‍ വിവിധ വിഷയങ്ങളില്‍ ക്ലാസുകള്‍ നയിച്ചു.
ടോക്കിംഗ് മംഗീ ഷോ എന്ന പ്രോഗ്രാമിലൂടെ ജനശ്രദ്ധ ആകര്‍ഷിച്ച വിനോദ് നരനാട്ടിന്റെ വിവരാവകാശ നിയമത്തെ കുറിച്ചുള്ള കിറ്റിഷോയും മേളയില്‍ ഉണ്ടായിരുന്നു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള നൂറോളം വിവരാവകാശ പ്രവര്‍ത്തകര്‍ മേളയില്‍ ഒത്തുചേര്‍ന്നു. അഡ്വ. ഡി.ബി ബിനു മേള ഉദ്ഘാടനം ചെയ്തു.
കൊച്ചി നഗരസഭാ ഡെപ്യൂട്ടി മേയര്‍ ബി ഭദ്ര ചടങ്ങില്‍ മുഖ്യാതിഥി ആയിരുന്നു.സജിമോന്‍ സലിം അധ്യക്ഷത വഹിച്ചു. മഹേഷ് വിജയന് സ്വാഗതവും സൂരജ് പി സുരേഷ് നന്ദിയും പറഞ്ഞു. രഹനാസ് മടിക്കൈ, ഡിക്സണ്‍ ഡിസില്‍വ, മനോജ് വാസു, ജുനൈദ് ടി.പി, ധനരാജ് പിള്ള എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: