കൊച്ചി: പാരമ്പര്യങ്ങളെയും മൂല്യങ്ങളെയും തിരിച്ചറിയണമെന്നും സമാജ സേവനത്തിലൂടെ സമൂഹത്തിന്റെ സംരക്ഷണത്തിന് പ്രവര്‍ത്തിക്കണമെന്നും സ്വാമി സംയമീന്ദ്ര തീര്‍ത്ഥ. ജിഎസ്ബി വികാസ് പരിഷത്ത്, ജിഎസ്ബി ക്ഷേമ സഭ, സംയുക്ത ഗ്രാമസഭ എന്നിവയുടെ ആഭിമുഖ്യത്തില്‍ ഗൗരി കല്യാണ മണഡപത്തില്‍ നല്കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു കാശി മഠാധിപതി സുധീന്ദ്ര തീര്‍ത്ഥയുടെ ശിഷ്യനായ സ്വാമി സംയമീന്ദ്ര തീര്‍ത്ഥ.
ലോകത്തിന് ജ്ഞാനം പകര്‍ന്ന് നല്കിയ ഗുരുവാണ് വേദവ്യാസന്. ഗുരുവിന്റെ മഹത്വം തിരിച്ചറിഞ്ഞ് ആ പാത പിന്തുടരണം. സമൂഹത്തിന്റെ കെട്ടുറപ്പിലൂടെ മാത്രമേ നന്മ കൈവരുവെന്നും അദ്ദേഹം പറഞ്ഞു.
എറണാകുളം ഗ്രാമജന സമൂഹത്തിന്റെ ആഭിമുഖ്യത്തില്‍ സ്വാമിയെ പൂര്‍ണ കുംഭം നല്കി സ്വീകരിച്ചു. പി.രംഗദാസപ്രഭു, വി.ഉപേന്ദ്രനാഥ പ്രഭു, എസ്.സഞ്ജയ് സായ്, കെ.ജെ. രാമകൃഷണ കാമത്ത്, ജയപ്രകാശ് പ്രഭു തുടങ്ങിയവര്‍ നേതൃത്വം നല്കി. പ്രസാദ വിതരണം നടന്നു. രാവിലെ യുവജന സംഗമവും വൈകിട്ട് സത്യനാരായണ പൂജയും നടന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: