ഉമയനല്ലൂര്‍: നേതാജി മെമ്മോറിയല്‍ ലൈബ്രറിയിലെ ബാലവേദിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന കുട്ടികള്‍ക്കായുളള അവധിക്കാല കൂട്ടായ്മയ്ക്ക് തിരിതെളിഞ്ഞു. വൈകുന്നേരം ഗ്രന്ഥശാലാങ്കണത്തില്‍ ചേര്‍ന്ന സമ്മേളനത്തില്‍ വച്ച് ഗ്രന്ഥപ്പുര സാംസ്കാരിക സമിതിയുടെ രക്ഷാധികാരി മടന്തകോട് രാധാകൃഷ്ണന് ഉദ്ഘാടനം നിര്‍വഹിച്ചു. ഗ്രന്ഥശാലാ പ്രസിഡന്റ് കെ. രവികുമാര്‍ അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ ഗ്രന്ഥശാലാ സെക്രട്ടറി ഡി. സജിത്ത് സ്വാഗതവും ജോ.സെക്രട്ടറി അന്‍സാരി നന്ദിയും പറഞ്ഞു.
ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തില്‍ മേവറം ബൈപാസില്‍ സംഘടിപ്പിച്ച ഉദ്യാനവത്കരണ പ്രവര്‍ത്തനത്തില്‍ മികച്ച സേവന പ്രവര്‍ത്തനം കാഴ്ചവച്ച മൈലാപ്പൂര് എകെഎംഎച്ച്എസ്സ്എച്ച്എസ്സ്എസ്സിലെ എന്‍എസ്എസ് യൂണിറ്റ് അംഗം റംസിയാമോള്ക്കുളള ഉപഹാരംസമ്മേളനത്തില് സമ്മാനിച്ചു.ക്യാമ്പിന്റെ ഭാഗമായി നടന്ന കളിമണ്‍ ശില്‍പ്പങ്ങളുടെ നിര്‍മ്മാണ പരിശീലനം അജയ് പാരിപ്പള്ളി നയിച്ചു. എഴുപതിലധികം കുട്ടികള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ക്യാമ്പിന്റെ ഭാഗമായി 18 വരെ വിവിധ പരിപാടികള്‍ നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: