കൊല്ലം: മാവോയിസ്റ്റ് നേതാവ് രൂപേഷിന്റെ സഹായികള്‍ കുണ്ടറയില്‍ അറസ്റ്റിലായ സാഹചര്യത്തില്‍ നഗരമടക്കം ജില്ലയിലെ മുഴുവന്‍ പ്രദേശങ്ങളിലും മാവോയിസ്റ്റ് പ്രവര്‍ത്തനത്തെക്കുറിച്ചും അതുമായി ബന്ധപ്പെടുന്ന സംഘടനകളെക്കുറിച്ചും നിരീക്ഷിക്കാന്‍ പോലീസ് ഒരുങ്ങുന്നതായി സൂചന.
മാവോയിസ്റ്റുകളോട് കേരളാ പോലീസ് കാട്ടുന്ന മൃദുസമീപനം തുടര്‍ന്നാല്‍ വരുംനാളുകളില്‍ മാവോയിസ്റ്റുകള്‍ക്ക് വേരുറപ്പിക്കാന്‍ കഴിയുന്ന സംസ്ഥാനമായി കേരളം മാറുമെന്ന രഹസ്യറിപ്പോര്ട്ടുകളുടെയും കര്‍ണാടക-തമിഴ്നാട് പോലീസ് നല്കുന്ന സൂചനകളുടെയും അടിസ്ഥാനത്തില്‍ കര്‍ശനമായ നീരീക്ഷണവും പട്രോളിങും നടത്താനാണ് പോലീസ് ഇപ്പോള്‍ ഉദ്ദേശിക്കുന്നത്. നഗരഹൃദയത്തില്‍ നിന്നും 15 കിലോമീറ്ററിനുള്ളിലാണ് കഴിഞ്ഞ ദിവസം മാവോയിസ്റ്റ് നേതാവ് രൂപേഷിനു സഹായം ചെയ്തുകൊടുക്കുകയും മാവോയിസ്റ്റ് പ്രവര്‍ത്തനങ്ങളില്‍ സജീവമായി പ്രവര്‍ത്തിച്ച ഇവരുടെ അറസ്റ്റ് നടന്നിരിക്കുന്നത്.
പല സ്ഥലങ്ങളിലുള്ളവരുടെ തിരിച്ചറിയല്‍കാര്‍ഡും ഫോട്ടോയും സംഘടിപ്പിച്ച് വ്യാജസിം കാര്‍ഡുകള്‍ എത്തിച്ചുകൊടുത്താണ് ഇവര്‍ രൂപേഷിനെ സഹായിച്ചത്. ജില്ലയിലെ മുഴുവന്‍ പട്ടികജാതിവര്‍ഗ കോളനികളിലും ഇവര്‍ മാവോയിസ്റ്റ് അനുഭാവികളെ സൃഷ്ടിക്കാനുള്ള ശ്രമം നടത്തിയതായും ഇവര്‍ പോലീസിനോട് സമ്മതിച്ചിട്ടുണ്ട്.
കൊല്ലം ജില്ലയിലെ കിഴക്കന്‍മേഖലയായ ആര്യങ്കാവ്, തെന്മല, പുനലൂര്‍ എന്നിവിടങ്ങളില്‍ മാവോയിസ്റ്റ് പ്രവര്‍ത്തനം ശക്തമായി നടക്കുന്നുണ്ട് എന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ആന്ധ്രാപ്രദേശ് കര്‍ണ്ണാടക, ഛത്തീസ്ഗഢ് എന്നിവിടങ്ങളിലെ നക്സല്‍ വിരുദ്ധസേനയായ ആര്‍എഎഫ് 105 ബറ്റാലിയന്റെ ഒരു സംഘം കേന്ദ്രസേനാംഗങ്ങള്‍ ഇവിടെയെത്തി മാവോയിസ്റ്റുകള്‍ക്കുവേണ്ടി തെരച്ചില്‍ നടത്തിയിരുന്നു. ഇതിന്റെ ഭാഗമായി പുനലൂര്‍ റെയില്‍വേ സ്റ്റേഷന് കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റ് എന്നിവിടങ്ങളില്‍ പരിശോധന നടത്തിയിരുന്നു. ഇവിടങ്ങളില്‍ നിന്നും ഇവര്‍ക്ക് ലഭിച്ച വിവരങ്ങളുടെയും ലഘുലേഖകളുടെയും അടിസ്ഥാനത്തില്‍ കുണ്ടറ അഞ്ചാലുംമൂട് എന്നീ പ്രദേശങ്ങളിലെ നിരവധി സ്ഥലങ്ങളില്‍ ഇവര്‍ പരിശോധന നടത്തിയിരുന്നു.
ഇവര്‍ക്ക് അവിടെ നിന്നും കിട്ടിയ വിവരങ്ങള്‍ അതതു സ്റ്റേഷനുകളില്‍ അറിയിച്ചിരുന്നു. മാവോയിസ്റ്റ് പ്രവര്‍ത്തനം നടത്താനുള്ള എല്ലാ സഹായങ്ങളുമായി നഗരമുള്പ്പടെയുള്ള സ്ഥലങ്ങളില്‍ മാവോയിസ്റ്റ് പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട പ്രവര്‍ത്തകരും അതിനോടു യോജിക്കുന്ന സംഘടനകളും പ്രവര്‍ത്തിക്കുന്നുണ്ട് എന്ന വിവരം കേന്ദ്രരഹസ്യാന്വേഷണ വിഭാഗത്തെ അറിയിച്ചിരുന്നു. മുസ്ലീം തീവ്രവാദ പ്രവര്‍ത്തകരും ഇവരുടെ സഹായികളാണെന്നും ഇവര്‍ക്ക് വന്‍തോതില്‍ പണം ലഭിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
കേരളത്തിലെ വനമേഖലയിലെ അടിസ്ഥാന സൗകര്യമില്ലായ്മ മുതലെടുത്താണ് മാവോയിസ്റ്റുകള്‍ അവിടുത്തെ യുവതികളെയും യുവാക്കളെയും മാവോയിസറ്റ് പ്രവര്‍ത്തനത്തിലേക്ക് റിക്രൂട്ട്മെന്റ് നടത്തുന്നത്. വന്‍തോതില്‍ ഇവര്‍ വേരുറപ്പിക്കാന്‍ സാഹചര്യമുള്ള സ്ഥലങ്ങളുടെ വിവരങ്ങള്‍ പോലീസിലെ ഉന്നത ഉദ്യോഗസ്ഥര്‍ ശേഖരിക്കുന്നുണ്ട്. പുറത്തു നിന്നും ഇവിടെ എത്തുന്ന അപരിചിതരെയും ഇതുമായി ബന്ധമുണ്ട് എന്നു സംശയിക്കുന്നവരെയും പ്രത്യേകം ശ്രദ്ധിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: