മലപ്പുറം: അഴിമതിയുമായി ബന്ധപ്പെട്ട് എ.കെ.ആന്റണി നടത്തിയ പരാര്‍മശങ്ങളെ കുറിച്ച് കോണ്‍ഗ്രസ് നേതാക്കള്‍ പരസ്പരം പോരടിക്കുന്നതിനിടെ അടിയന്തരമായി യു.ഡി.എഫ് യോഗം ചേരണമെന്ന ആവശ്യവുമായി മുസ്ലീം ലീഗ്
രംഗത്ത്. യുഡിഎഫിലെ പ്രശ്നങ്ങള്‍ പരിഹരിച്ചപ്പോള്‍, കോണ്‍ഗ്രസിലെ തമ്മിലടി തുടങ്ങിയിരിക്കുകയാണ്. ഇതേക്കുറിച്ച് അടിയന്തരമായി ചര്‍ച്ച ചെയ്യണണമെന്നും പാണക്കാട് ചേര്‍ന്ന ലീഗിന്റെ ഉന്നതാധികാര സമിതി യോഗം ആവശ്യപ്പെട്ടു.
ഇപ്പോഴത്തെ സാഹചര്യത്തില്‍ യു.ഡി.എഫിന്റെ മേഖലാജാഥകള്‍ പ്രതീക്ഷിച്ച ഗുണം ചെയ്യുമോ എന്ന ആശങ്ക ലീഗിനുണ്ട്. അതിനാല്‍ നാളെ തന്നെ യുഡിഎഫ് യോഗം ചേരണമെന്നും ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെപിഎ മജീദ് പറഞ്ഞു. യു.ഡി.എഫിന്റെ പ്രതിച്ഛായ വര്‍ദ്ധിപ്പിക്കാന്‍ ലക്ഷ്യമിട്ടാണ് മേഖലാ ജാഥകള്‍ നടത്തുന്നത്. എന്നാല്‍, തമ്മില്‍ത്തല്ലും വാക്പോരും നടക്കുന്ന സാഹചര്യത്തില്‍ ജാഥകള്‍ നടത്തുന്നതില്‍ അര്‍ത്ഥമില്ലെന്നും മജീദ് വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: