Sunday, April 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

മഴക്കാലപൂര്‍വശുചീകരണമില്ല; നാട് പകര്‍ച്ചവ്യാധി ഭീതിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 16, 2015, 11:01 am IST
in Kollam

ചാത്തന്നൂര്‍: മഴക്കാലത്തിന് മുന്‍പുള്ള ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഇനിയും ആരംഭിക്കാത്തത് പകര്‍ച്ചവ്യാധിഭീതി പരത്തുന്നു. ബ്ലോക്ക് തലത്തിലും പരവൂര്‍ മുന്‍സിപ്പല്‍ തലത്തിലും യോഗങ്ങള്‍ ചേര്‍ന്നെങ്കിലും നടപടികളൊന്നുമായില്ല.അതേസമയം ഏപ്രിലില്‍ത്തന്നെ ആരോഗ്യവകുപ്പ് ശുചീകരണത്തിന് വേണ്ട നിര്‍ദ്ദേശങ്ങള്‍ നല്‍കിക്കഴിഞ്ഞു. ശുചീകരണം നടത്തേണ്ടത് പഞ്ചായത്തും മുന്‍സിപ്പല്‍ അധികാരികളും ആണെന്നും ആരോഗ്യവകുപ്പിന് അതിനുവേണ്ട ഫണ്ടില്ലെന്നും അധികൃതര്‍ ബന്ധപ്പെട്ടവരെ അറിയിച്ചിട്ടും പഞ്ചായത്ത്, മുന്‍സിപ്പല്‍ അധികാരികള്‍ അനങ്ങാപ്പാറ നയമാണ് സ്വീകരിച്ചിരിക്കുന്നത്.

കല്ലുവാതുക്കല്‍, പൂതക്കുളം, ആദിച്ചനല്ലൂര്‍, ചാത്തന്നൂര്‍ ചിറക്കര എന്നീ പഞ്ചായത്തുകളിലും പരവൂര്‍ മുന്‍സിപ്പല്‍ മേഖലയിലും ജനവാസ കേന്ദ്രങ്ങള്‍ മാലിന്യങ്ങള്‍ കൊണ്ട് നിറഞ്ഞു. വേനല്‍ മഴയില്‍ മാലിന്യം ഓടകള്‍ക്ക് പുറത്തുകൂടിയാണ് ഒഴുകുന്നത്.

ഇത്തിക്കരയാറ്റിന്റെ തീരത്ത് വാഹനങ്ങളുടെ തൂക്കം അളക്കുന്ന സ്ഥലത്തിന് ചേര്‍ന്നുള്ള വയല്‍ നികത്താന്‍ ഉപയോഗിക്കുന്നത് പ്ലാസ്റ്റിക് മാലിന്യമാണ്.

തിരുമുക്കില്‍ ആക്രിക്കച്ചവടക്കാര്‍ മാലിന്യം കൂട്ടിയിടാന്‍ തുടങ്ങിയിട്ട് വര്‍ഷം മൂന്ന് കഴിഞ്ഞു. ചാത്തന്നൂര്‍ ടൗണില്‍ മനുഷ്യവിസര്‍ജ്ജ്യം അടക്കമുള്ള മാലിന്യം ഒഴുകുന്നത് ചാത്തന്നൂര്‍ തോട്ടിലേക്ക്. ടൗണിലെ മാലിന്യം നീക്കം ചെയ്യുന്നതൊഴിച്ചാല്‍ യാതൊരുവിധ ശുചീകരണ പ്രവര്‍ത്തനങ്ങളും നടക്കുന്നില്ല.

കല്ലുവാതുക്കല്‍ പഞ്ചായത്തില്‍ മാലിന്യം നീക്കം ചെയ്യണമെങ്കില്‍ ജനങ്ങള്‍ പ്രക്ഷോഭം നടത്തേണ്ട അവസ്ഥയാണ്. കല്ലുവാതുക്കല്‍ പാറ ജംഗ്ഷന്‍ മുതല്‍ ജില്ലാ അതിര്‍ത്തിയായ കടമ്മാന്‍തോട്ടം ജംഗ്ഷന്‍ വരെ ദേശീയപാതയുടെ  തെരുവോരങ്ങളില്‍ മാലിന്യക്കൂമ്പാരമാണ്. കല്ലുവാതുക്കല്‍, പാരിപ്പള്ളി, വേളമാനൂര്‍ തുടങ്ങിയ സ്ഥലങ്ങളിലെ മാര്‍ക്കറ്റിനകം മാലിന്യം കൊണ്ട് മൂക്ക് പൊത്താതെ നടക്കാന്‍ പറ്റാത്ത അവസ്ഥയാണ്.

പൂതക്കുളം പഞ്ചായത്തില്‍ മാലിന്യം നീക്കംചെയ്യുക എന്നത് വഴിപാടാണ് പുത്തന്‍കുളം മാര്‍ക്കറ്റില്‍ മാലിന്യം കുന്നുകൂടി കിടക്കുന്നു. പാരിപ്പള്ളി-പരവൂര്‍ റോഡില്‍ എവിടെ നോക്കിയാലും മാലിന്യമാണ്.

കൊട്ടിയം മാര്‍ക്കറ്റില്‍ മാലിന്യ നിര്‍മാര്‍ജനത്തിന് സ്ഥാപിച്ച പ്ലാന്റ് തന്നെ ഇല്ലാതായി. മാസത്തില്‍ ഒന്നോ രണ്ടോ തവണ ആരോഗ്യവകുപ്പ് അധികാരികള്‍ പഞ്ചായത്ത് ഓഫീസില്‍ കയറിയിറങ്ങിയാല്‍ മാലിന്യം നീക്കും. കൂടുതല്‍ മാലിന്യവും ഇത്തിക്കരയാറ്റില്‍ തള്ളുകയാണ്. കുമ്മല്ലൂര്‍ തോണിക്കടവ് നാഗക്ഷേത്രത്തിന് എതിര്‍വശത്തുള്ള വയലില്‍ കോഴിവേസ്റ്റും അറവുമാലിന്യവും തള്ളുന്നതായും പരാതിയുണ്ട്.

പരവൂര്‍ മുന്‍സിപ്പാലിറ്റിയില്‍ മാലിന്യം നീക്കം ചെയ്യുന്നത് ഭരണകക്ഷിയുടെ ഇഷ്ടക്കാരെ നോക്കിയാണെന്ന ആക്ഷേപവും ശക്തമാണ്. നഗരത്തിലെ ഓടകള്‍ക്ക് പുറത്തിട്ടിട്ടുള്ള മിക്ക സ്ലാബുകളും പൊട്ടിക്കിടക്കുകയാണ്. മാര്‍ക്കറ്റിനു സമീപം മുതല്‍ ഒരു കിലോമീറ്ററോളം ദൂരെ വരെ വെള്ളവും മാലിന്യവും കൊണ്ട് നിറയുകയാണ് പതിവ്. മാലിന്യം നീക്കം ചെയ്യാത്തതുമൂലം ജംഗ്ഷനും പരിസരവും ദുര്‍ഗന്ധപൂരിതമായിക്കഴിഞ്ഞു. ഓവുചാലിലും കായലോരങ്ങളും കടലോരങ്ങളിലും  തുറസ്സായ സ്ഥലങ്ങളിലും കൂടികിടക്കുന്ന മാലിന്യങ്ങള്‍ പകര്‍ച്ചവ്യാധിഭീഷണി പരത്തുന്നുണ്ട്.

െ്രെപവറ്റ് ബസ്സ്റ്റാന്റ് പരിസരത്തും റോഡ്‌വക്കിലും കായല്‍തീരത്തുമാണ് മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നത്. മഴക്കാലം ആകുന്നതോടെ കുന്നുകൂടി കിടക്കുന്ന മാലിന്യങ്ങള്‍ കിണറുകളിലേക്കും ജലസ്രോതസ്സുകളിലേക്കും പടര്‍ന്ന് പിടിക്കുന്നതോടെ ആരോഗ്യ പ്രശ്‌നങ്ങളുണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നല്‍കുന്നത്.

പരവൂര്‍-ചാത്തന്നൂര്‍ റോഡില്‍ മാലിന്യം റോഡിലേക്ക് ചിതറിക്കിടക്കുകയാണ്.

പുക്കുളം ബസ് സ്‌റ്റോപ്പിന് സമീപം നെടുങ്ങോലം ആശുപത്രി, സാംസ്‌ക്കാരിക കേന്ദ്രം എന്നിവ പ്രവര്‍ത്തിക്കുന്ന സ്ഥലത്ത് മാലിന്യം കിടന്ന് ദുര്‍ഗന്ധം വമിക്കുന്ന സ്ഥിതിയാണ് .

കലയ്‌കോട് ഗവ.ആശുപത്രിയിലും പരിസരത്തും മാലിന്യമാണ്. പലയിടങ്ങളിലും യഥാസമയം നീക്കം ചെയ്യാത്തതിനാല്‍ മാലിന്യം കെട്ടിക്കിടക്കുകയാണ്. നഗരസ‘യില്‍ ആവശ്യത്തിന് ജീവനക്കാര്‍ ഇല്ലാത്തതാണ് പ്രധാന കാരണം. ഉള്ള ജീവനക്കാര്‍ക്ക് ആവശ്യത്തിന് സുരക്ഷാഉപകരണങ്ങള്‍ ഇല്ലാത്ത സ്ഥിതിയാണ്.

നഗരസഭയ്‌ക്ക് മാലിന്യനിര്‍മ്മാര്‍ജ്ജനത്തില്‍ കേന്ദ്രസര്‍ക്കാരിന്റെയും ക്ലീന്‍ കേരളയുടെയും ഫണ്ടുകളുണ്ടെങ്കിലും ഒരു നടപ്പിലാക്കുന്നില്ല. ചിറക്കര പഞ്ചായത്തില്‍ മാലിന്യനീക്കമോ ശുചീകരണ പ്രവര്‍ത്തനമോ പഞ്ചായത്ത് ഉണ്ടായ നാള്‍ മുതല്‍ ഇന്ന് വരെ നടന്നിട്ടില്ലെന്ന് പഞ്ചായത്ത് അധികൃതരും ജനങ്ങളും ഒരേ രീതിയില്‍ തുറന്നു സമ്മതിക്കുന്നു മഴക്കാല പൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട് എന്ന് കാണിച്ച് ഫണ്ടും വര്‍ഷാവര്‍ഷം പഞ്ചായത്തില്‍ അനുവദിക്കുന്നുണ്ട്. ഇതെല്ലാം വകമാറ്റി ചെലവഴിക്കുകയോ പാഴാവുകയോ ചെയ്യുകയാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മന്തി പ്ലേറ്റിന് മുന്നില്‍ ശ്രീകൃഷ്ണ ഭഗവാന്റെ ചിത്രം പ്രചരിപ്പിച്ച മലപ്പുറത്തെ ഹോട്ടല്‍ ഉടമകള്‍ അറസ്റ്റില്‍

Kerala

കുംഭമേള വൈറല്‍ താരം ഗര്‍ഭിണി ; യാത്ര ചെയ്യാനാകില്ല , ചോദ്യം ചെയ്യലിന് എത്താനാകില്ലെന്ന് ഫർമാൻ ഖാൻ

Kerala

പ്രതികരിക്കാൻ മറന്ന കശ്മീരി ഹിന്ദുക്കൾ അന്ന് ജീവനും കൊണ്ട് പലായനം ചെയ്തു : ഇന്ന് പ്രതികരണശേഷിയില്ലാത്ത കേരളത്തിലെ ഹിന്ദുക്കളെ കാത്തിരിക്കുന്നത് ?

കടലില്‍ യാത്ര ചെയ്യുമ്പോള്‍ ശബ്ദവീചികള്‍ പുറപ്പെടുവിക്കാതിരിക്കാന്‍ കപ്പലിന്‍റെ ബോഡി റബ്ബര്‍ ടൈലില്‍ പൊതിയുന്ന എഞ്ചിനീയറിംഗ് സാങ്കേതിക വിദ്യ കൈവരിച്ച് ഇന്ത്യ
India

റഡാറുകള്‍ അറിയാതെ മുങ്ങിക്കപ്പലിന് കടലില്‍ പതുങ്ങിയിരിക്കാന്‍ സഹായിക്കുന്ന സ്റ്റെല്‍ത്ത് സാങ്കേതിക വിദ്യയുമായി ഇന്ത്യ, ഒരുക്കുന്നത് റബ്ബര്‍ ടൈല്‍ കവചം

Kerala

ചൂടിന് ആശ്വാസമായി കൊച്ചിയില്‍ വേനല്‍ മഴ, വയനാട്ടിലും ഇടുക്കിയിലും മഴ പെയ്തു

പുതിയ വാര്‍ത്തകള്‍

ദേ, ഇങ്ങനെയൊരു പ്രധാനമന്ത്രിയോ?! വഴിക്കടയിൽനിന്ന് മലരു വാങ്ങി, കുട്ടികളുമായി പങ്കിട്ട് തിന്ന് നരേന്ദ്രമോദി, ബംഗാൾ പര്യടനം ഹിറ്റാകുന്നു…

വയനാട് ടൗണ്‍ഷിപ്പിലെ വീട്ടിലെ വിള്ളല്‍ പരിശോധന: മന്ത്രി രാജനെ പരിഹസിച്ച് ചാണ്ടി ഉമ്മന്‍ എം എല്‍ എ

ഇന്ത്യയുടെ ഏറ്റവും പുതിയ ആണവ മുങ്ങിക്കപ്പലായ അരിധമന്‍ (വലത്ത്) ആഗോള അന്തര്‍വാഹിനി ശക്തിയില്‍ ഇന്ത്യയെ എട്ടാം സ്ഥാനത്ത് നിര്‍ത്തുന്ന റാങ്ക് പട്ടിക (ഇടത്ത്)

2026ലെ ആഗോള മുങ്ങിക്കപ്പല്‍ റാങ്കിംഗില്‍ ഇന്ത്യയ്‌ക്ക് 8ാം സ്ഥാനം, ഒന്നും രണ്ടും മുന്നും സ്ഥാനങ്ങളില്‍ അമേരിക്കയും റഷ്യയും ചൈനയും

ഈ അരുതായ്‌മ ചെയ്ത സ്ഥാപനങ്ങളെ ബഹിഷ്കരിക്കുക ; ഇന്ന് ഇത് കണ്ടില്ലെന്നു നടിച്ചാൽ നാളെ ആപത്കരമായിരിക്കും ; സ്വാമി ചിദാനന്ദപുരി

കൊല്ലത്ത് നിര്‍മാണം നടക്കുന്ന കെട്ടിടത്തില്‍ വയോധികന്‍ മരിച്ച നിലയില്‍

ബംഗാളിൽ അതിവേഗം വളർന്ന് മുസ്ലീം ജനസംഖ്യ : ജനസംഖ്യാ ഘടനയിൽ മാറ്റം ; റോഹിംഗ്യൻ , ബംഗ്ലാദേശി എണ്ണത്തിൽ വർധനവ്

മാതൃസഹോദരനെ ആശുപത്രിയില്‍ എത്തിക്കാന്‍ ഓട്ടോറിക്ഷയില്‍ ഒപ്പം പോയ യുവതി അപകടത്തില്‍ മരിച്ചു

ജമാഅത്തെ ഇസ്ലാമിയ്‌ക്കും , ഫലാഹ്-ഇ-ആം ട്രസ്റ്റിനും തിരിച്ചടി ; 58 സ്കൂളുകളുടെ നടത്തിപ്പ് ജമ്മു കശ്മീർ സർക്കാർ ഏറ്റെടുത്തു

ഇടുക്കിയില്‍ മദ്യപാനത്തിനിടെ സുഹൃത്തിനെ കൊലപ്പെടുത്തിയ യുവാവ് അറസ്റ്റില്‍

മലേഷ്യയിൽ ഫ്‌ളോട്ടിങ് വില്ലേജിൽ വൻ തീപ്പിടിത്തം; ആയിരത്തോളം വീടുകൾ നശിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.