കൊട്ടാരക്കര: മൈലം ദേവീവിലാസം സ്കൂളില്‍ നടന്നുവരുന്ന വിശ്വഹിന്ദു പരിഷത്തിന്റെ പത്ത് ദിവസം നീണ്ടുനിന്ന സംസ്ഥാനപരിഷത്ത് ശിക്ഷാവര്‍ഗിന് നാളെ സമാപനമാവും. ഇതിനകം അന്താരാഷ്ട്ര സെക്രട്ടറി ജനറല്‍ ചമ്പത്ത്റായ് ഉള്‍പ്പടെയുള്ള നിരവധിനേതാക്കളാണ് സംസ്ഥാനത്തിന് അകത്തും പുറത്തും നിന്ന് മാര്‍ഗനിര്‍ദ്ദേശം നല്‍കാനായി എത്തിച്ചേര്‍ന്നത്.
അഖില ഭാരതീയ ജോയിന്റ് ജനറല്‍ സെക്രട്ടറി വിനായക് റാവു ദേശ്പാണ്ഡേ, സത്സംഗപ്രമുഖ് വസന്തരഥ്, ദേശീയ സെക്രട്ടറി സുധാംശു മോഹന്‍ പട്നായിക്ക്, ഗോപാലരത്നം, ദേശീയ സെക്രട്ടറി വെങ്കിടേശ്വരന്, സീമാജനകല്യാണ് സമിതി ദേശീയ സംയോജകന്‍ എ. ഗോപാലകൃഷ്ണന്, ആര്‍എസ്എസ് സഹപ്രാന്തപ്രചാരക് കെ. വേണു, സഹകാര്യവാഹുമാരായ എം. രാധാകൃഷ്ണന്, അഡ്വ.എന്‍. ശങ്കര്‍ റാം, തപസ്യ സംസ്ഥാന ജോയിന്റ് ജനറല്‍ സെക്രട്ടറി എം. സതീശന്, ഭാരതീയ വിചാരകേന്ദ്രം സംഘടനാകാര്യദര്‍ശി കാ.ഭാ. സുരേന്ദ്രന്, വിഎച്ച്പി സംസ്ഥാന ജനറല്‍ സെക്രട്ടറി വി. മോഹനന്, സംഘടനാസെക്രട്ടറി എം.സി. വത്സന്, വിഭാഗ് സെക്രട്ടറി പി.എം. രവികുമാര്‍ എന്നിവരാണ് ഇതില്‍ പ്രമുഖര്‍.
ശിബിരത്തിന്റെ ഭാഗമായി പ്രവര്‍ത്തകര്‍ ചടയമംഗലം ജഡായുപാറ സന്ദര്‍ശിച്ച കോദണ്ഡ സ്വാമി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി. തുടര്‍ന്ന് സദാനന്ദപുരം അവധൂതാശ്രമത്തില്‍ എത്തി മഠാധിപതി ചിദാനന്ദഭാരതിയുമായി കൂടിക്കാഴ്ച നടത്തി. മൈലത്തെ ഭവനങ്ങള്‍ സന്ദര്‍ശിച്ച് പരിഷത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ശിബിരാംഗങ്ങള്‍ പിന്തുണ തേടി. തുടര്‍ന്നുനടന്ന സത്സംഗത്തിന് മഠാധിപതി നേതൃത്വം നല്കി.
നിര്‍ബന്ധിത മതപരിവര്‍ത്തനം, ഗോവധ നിരോധനം, ദേശസുരക്ഷ, പരിസ്ഥിതി സംരക്ഷണം, സേവനപ്രവര്‍ത്തനം വ്യാപിപ്പിക്കല്‍, ഘര്‍വാപസി, ഹിന്ദുക്കള്‍ നേരിടുന്ന കടല്‍വിലക്ക് തുടങ്ങിയ നിരവധി വിഷയങ്ങളില്‍ പ്രത്യേക ചര്‍ച്ചകള്‍ നടന്നു. ഈ വിഷയങ്ങളിലുള്ള വിഎച്ച്പി നിലപാടുകള്‍ പിന്നീട് പ്രഖ്യാപിക്കും. ആരെയും നിര്‍ബന്ധിച്ച് മതംമാറ്റാന്‍ വിശ്വഹിന്ദുപരിഷത്ത് ആഗ്രഹിക്കുന്നില്ലെന്നും ജനാധിപത്യ രാജ്യമായ ഇവിടെ മതം മാറാന്‍ കഴിയുന്നതുപോലെ പുനഃപരിവര്ത്തനത്തിനും അവകാശമുണ്ടെന്നും ശിബിരത്തില്‍ എത്തിയ ചമ്പത്ത്റായ് തന്നെ വ്യക്തമാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: