Friday, September 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

1000 കോടി ഡോളറിന്റെ 24 കരാറുകളായി : സൈനിക സഹകരണം ശക്തമാക്കും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 15, 2015, 10:38 pm IST
inWorld

മോദിയെ ചൈനയിലെ നാഷണല്‍ പീപ്പിള്‍സ് കോണ്‍ഗ്രസ് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍
ഷാങ്ങ് ദേജിയാങ്ങ് സന്ദര്‍ശിക്കുന്നു. പശ്ചാത്തലത്തില്‍ ചൈനയിലെ വന്മതിലിന്റെ ചിത്രം.

ബീജിങ്ങ്: അതിര്‍ത്തി പ്രശ്‌നങ്ങള്‍ ഉഭയകക്ഷി ചര്‍ച്ചകളിലൂടെ രമ്യമായി പരിഹരിക്കാനും സൈനിക സഹകരണം വര്‍ദ്ധിപ്പിക്കാനും ഭീകരതയ്‌ക്ക് എതിരെ ഒറ്റക്കെട്ടായി പോരാടാനും ഭാരതവും ചൈനയും തീരുമാനിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രധാനമന്ത്രി ലീ കിയാങ്ങും തമ്മില്‍ നടന്ന ചര്‍ച്ചകളിലാണ് ഇതുസംബന്ധിച്ച ധാരണയായത്. ചര്‍ച്ചകളില്‍ 1000 കോടി ഡോളറിന്റെ മുതല്‍മുടക്ക് വരുന്ന 24 കരാറുകള്‍ ഭാരതവും ചൈനയും തമ്മില്‍ ഒപ്പിടുകയും ചെയ്തിട്ടുണ്ട്.

കഴിഞ്ഞ വര്‍ഷം ചൈനീസ് പ്രസിഡന്റ് സീ ജിന്‍ പിങ്ങ് ഭാരതം സന്ദര്‍ശിച്ചതു വഴി ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വളരെ മെച്ചപ്പെട്ടിട്ടുണ്ട്. ബന്ധം ഇനിയും കൂടുതല്‍ ഉൗഷ്മളമാക്കേണ്ടതുണ്ട്. ഇരുവരും ചേര്‍ന്ന് പുറത്തിറക്കിയ സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു. മേഖലയിലെ രണ്ടു വന്‍ശക്തികളാണ് ഭാരതവും ചൈനയും. ഈ രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധത്തിന് 21ാം നൂറ്റാണ്ടില്‍ വലിയ പങ്കു വഹിക്കാനുണ്ട്. പ്രസ്താവനയില്‍ തുടര്‍ന്നു. ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്താന്‍ ഇരുരാജ്യങ്ങളും തമ്മില്‍ കൂടുതല്‍ ചര്‍ച്ചകള്‍ നടത്തും. നേതാക്കള്‍ തമ്മിലുള്ള ആശയവിനിമയം മെച്ചപ്പെടുത്തും. ഇതിന്റെ ഭാഗമായി നേതാക്കള്‍ ഇരുരാജ്യങ്ങളും സന്ദര്‍ശിക്കും.

ബന്ധം മെച്ചപ്പെടുത്താന്‍ ഭാരതവും ചൈനയും ചേര്‍ന്ന് നേതൃവേദി രൂപീകരിച്ചു. ഇതിന്റെ ആദ്യ യോഗം ഇന്നലെ  ബീജിങ്ങില്‍ മോദിയുടേയും ലീ കിയാങ്ങിന്റെയും സാന്നിധ്യത്തില്‍ നടന്നു.

ഭാരത ചൈനാ ബന്ധം മെച്ചപ്പെടാന്‍ സൈന്യങ്ങള്‍ തമ്മിലുള്ള ബന്ധവും ആശയവിനിമയവും ശക്തമാകണം. അതിന് മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥര്‍ ഇരുരാജ്യങ്ങളും സന്ദര്‍ശിക്കും. ചൈനീസ് സെന്‍ട്രല്‍ മിലിറ്ററി കമ്മീഷന്‍ വൈസ് ചെയര്‍മാനെ ഈ വര്‍ഷം തന്നെ ഭാരതം സന്ദര്‍ശിക്കാന്‍ ക്ഷണിച്ചു.

ഭാരത പ്രതിരോധമന്ത്രിയേയും മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥരെയും ചൈനയും ക്ഷണിച്ചു. ഭാരത ചൈന സൈന്യങ്ങളുടെ സംയുക്ത അഭ്യാസപ്രകടനങ്ങള്‍ സംഘടിപ്പിക്കും. ഇരുരാജ്യങ്ങളുടേയും സൈനിക കപ്പലുകള്‍ പരസ്പരം സന്ദര്‍ശിക്കും. സൈനിക മേധാവികള്‍ തമ്മിലുള്ള ആശയവിനിമയം കൂടുതല്‍ ശക്തമാക്കും. സൈനിക ആസ്ഥാനങ്ങള്‍ തമ്മില്‍ ഹോട്ട്‌ലൈന്‍ വഴി ബന്ധിപ്പിക്കും. അതിര്‍ത്തിയിലെ സൈനിക കമാന്‍ഡര്‍മാര്‍ തമ്മില്‍ കൂടുതല്‍ ചര്‍ച്ചകള്‍ നടത്തും. അതിര്‍ത്തിയിലുടനീളം കമാന്‍ഡര്‍മാരുടെ കൂടിക്കാഴ്ചാ പോയിന്റുകളും തുറക്കും.

ഭീകരതയ്‌ക്ക് എതിരെ അതിശക്തമായ നിലപാട് എടുക്കാന്‍ ഭാരതവും ചൈനയും തീരുമാനിച്ചു. ഇരു കരസേനകളും ചേര്‍ന്ന് ഭീകരവിരുദ്ധ പോരാട്ടം പരിശീലിക്കും. ഇത് ഈ വര്‍ഷം തന്നെ ചൈനയില്‍ നടക്കും. ഭീകരപ്രവര്‍ത്തനം തടയാനും അതിനുള്ള സാമ്പത്തിക സഹായങ്ങളുടെ ഉറവിടം കണ്ടെത്തി അത് വിലക്കാനും ഭാരതവും ചൈനയും ലോകരാജ്യങ്ങളോട് അഭ്യര്‍ഥിച്ചു. ഭീകരതയ്‌ക്ക് എതിരെ അന്താരാഷ്‌ട്രതലത്തില്‍ നിയമം കൊണ്ടുവരണമെന്നും മോദിയും ലീ കിയാങ്ങും  ഐക്യരാഷ്‌ട്ര സഭയോട് അഭ്യര്‍ഥിച്ചു.

ഐക്യരാഷ്‌ട്ര സംഘടനയില്‍ സമഗ്ര പരിഷ്‌കരണം വേണമെന്ന് ഭാരതവും ചൈനയും സംയുക്തമായി ആവശ്യപ്പെട്ടു. യുഎന്‍ സുരക്ഷാ സമിതിയില്‍ അടക്കം ഭാരതത്തിന് കൂടുതല്‍ പങ്ക് വേണമെന്ന  ആവശ്യത്തെ ചൈന പിന്തുണച്ചു. ഭാരതത്തിന് രക്ഷാസമിതിയില്‍ സ്ഥിരാംഗത്വം നല്‍കണമെന്ന ആവശ്യത്തെയാണ് ചൈന പിന്തുണച്ചിരിക്കുന്നത്.

ഇരുരാജ്യങ്ങളുടേയും വികസനത്തിന് ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കാനും തീരുമാനമായി. ഇരുരാജ്യങ്ങളും തമ്മിലുള്ള വാണിജ്യം മെച്ചപ്പെടുത്തും.

ഇതിന്റെ ഭാഗമായി വാണിജ്യത്തിനും നിക്ഷേപത്തിനുമുള്ള തടസങ്ങള്‍ നീക്കും. ഇരു രാജ്യങ്ങളുടേയും വിപണികള്‍ പരസ്പരം തുറന്നു നല്‍കും. സാമ്പത്തിക, വികസന സഹകരണം മെച്ചപ്പെടുത്താന്‍ നിതി ആയോഗും ചൈനയിലെ വികസന കേന്ദ്രവും തമ്മിലുള്ള ബന്ധം ഉഷാറാക്കും. മെയ്‌ക്ക് ഇന്‍ ഇന്ത്യ പദ്ധതിയില്‍ ചൈനീസ് കമ്പനികള്‍ ക്രിയാത്മകമായി പങ്കുചേര്‍ന്നതില്‍ ഭാരതം തൃപ്തി രേഖപ്പെടുത്തി.

റെയില്‍വേ രംഗത്തെ സഹകരണം മെച്ചപ്പെട്ടതില്‍ ഭാരതവും ചൈനയും സന്തോഷം പ്രകടിപ്പിച്ചു. ചെന്നൈ ബംഗളൂരു, മൈസൂര്‍ ലൈനില്‍ വേഗത കൂട്ടാനുള്ള പദ്ധതിയില്‍ ചൈന ഭാരതവുമായി സഹകരിക്കുന്നുണ്ട്. ദല്‍ഹി നാഗ്പൂര്‍ അതിവേഗ ട്രെയിന്‍, ഭുവനേശ്വര്‍, ബൈപ്പനഹള്ളി സ്‌റ്റേഷനുകളുടെ വികസനം തുടങ്ങിയ കാര്യങ്ങളിലും ചൈനയുടെ സഹകരണമുണ്ട്.

ബീജിങ്ങില്‍ നടന്ന യോഗ, തായ്‌ച്ചെ പ്രദര്‍ശനം മോദിയും ലീ കിയാങ്ങും ചേര്‍ന്ന് വീക്ഷിച്ചു. 2015 ജൂണ്‍ 21ന് അന്താരാഷ്‌ട്ര യോഗ ദിനത്തില്‍ പ്രത്യേക യോഗ, തായ്‌ച്ചെ പരിപാടികള്‍ ഒത്തൊരുമിച്ച് സംഘടിപ്പിക്കാനും ഭാരതവും ചൈനയും തീരുമാനിച്ചു.

സ്മാര്‍ട്ട് സിറ്റി വികസനത്തിലും ഒന്നിച്ച് പ്രവര്‍ത്തിക്കും. അതിര്‍ത്തിയിലൂടെയുള്ള വാണിജ്യ സഹകരണം മെച്ചമാക്കും. തീര്‍ഥാടനങ്ങള്‍ പ്രോല്‍സാഹിപ്പിക്കും. കൈലാസ്, മാനസരോവര്‍ യാത്രകള്‍ക്ക് ചൈന നല്‍കുന്ന സഹായങ്ങളില്‍ ഭാരതം നന്ദി പ്രകടിപ്പിച്ചു. രണ്ടു മാര്‍ഗങ്ങളിലൂടെയാണ് ഇപ്പോള്‍ ഈ യാത്ര. നാഥുല പാസ് വഴി മൂന്നാമതൊരു മാര്‍ഗം കൂടി ഭാരതത്തില്‍ നിന്നുള്ള തീര്‍ഥാടകര്‍ക്ക് തുറന്നു നല്‍കാന്‍ ചൈന സമ്മതിച്ചു. ഈ പാത ഈ വര്‍ഷം തന്നെ തുറന്നു നല്‍കും. ഭാരതം സന്ദര്‍ശിക്കാന്‍ മോദി ചൈനീസ് പ്രധാനമന്ത്രി ലീ കിയാങ്ങിനെ ക്ഷണിച്ചു. അദ്ദേഹം ക്ഷണം സ്വീകരിച്ചു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘ചായ കുടിക്കാൻ പോയതല്ലല്ലോ’; പിണറായിയുടെ പഴയ പരിഹാസവാക്കുകൾ അതേപടി തിരിച്ചടിച്ച് അലൻ ഷുഹൈബ്

Food

കനത്ത ചൂടില്‍ വാടിത്തളര്‍ന്ന് പൈനാപ്പിള്‍ തോട്ടങ്ങള്‍; തണലൊരുക്കാന്‍ നെട്ടോട്ടമോടി കര്‍ഷകര്‍

Kerala

തീവ്ര ഇസ്ലാമിക മതപ്രഭാഷകൻ സക്കീർ നായിക്കിന് അഭയം നൽകിയ മലേഷ്യൻ പ്രധാനമന്ത്രി കോഴിക്കോട് എത്തും ; വരുന്നത് കാന്തപുരത്തിനെ കാണാൻ

India

ബ്രിക്സ് ഉച്ചകോടി കൊണ്ട് എന്തു പ്രയോജനമെന്ന് ചിദംബരം, നയതന്ത്ര കരുത്തെന്ന് ശശി തരൂർ ; കോൺഗ്രസിനെ കോൺഗ്രസ് തന്നെ തുറന്നുകാട്ടുന്നുവെന്ന് ബിജെപി

മാരാര്‍ജിയുടെ ശില്‍പ്പത്തില്‍ അവസാന മിനുക്കുപണികള്‍ നടത്തുന്ന ശില്‍പി ഉണ്ണി കാനായി
Kerala

കെ.ജി മാരാര്‍ക്ക് പയ്യാമ്പലത്ത് സ്മൃതിമണ്ഡപമൊരുങ്ങുന്നു; 92-ാമത് ജന്മദിനമായ സെപ്തംബര്‍17 ന് അനാച്ഛാദനം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

എക്സാലോജിക്ക് അഴിമതി കേസിൽ ഇരു മുന്നണികളും ഒത്തുകളിക്കുന്നു; പിണറായിയെ സംരക്ഷിക്കാൻ ഉടൻ കുഞ്ഞാലിക്കുട്ടിയിറങ്ങും: കെ.സുരേന്ദ്രൻ

“ഇപ്പോൾ ഞാൻ രാഹുൽ ഗാന്ധിക്ക് വേണ്ടി ആർപ്പുവിളിക്കണോ ? ഇത് കാപട്യത്തിന്റെ പാരമ്യമാണ് ” : കോൺഗ്രസിനെതിരെ ഷഹസാദ് പൂനാവാല

മോദിജിയെ പരിഹസിച്ചാൽ ഞങ്ങള്‍ അടുത്ത അധ്യായം അങ്ങ് തുറക്കും…. എം.ഒ മത്തായീടെ പുസ്തകങ്ങളിലെ അധ്യായങ്ങള്‍…; യുവരാജ് ഗോകുൽ

രഞ്ജിത്തിന്റെ ലോ & ആൻഡ് ഓർഡറിലൂടെ പരിചയപ്പെടു ത്തുന്ന പുതുമുഖങ്ങൾ

ഓർമ്മകളോ ഇന്നലെകളോ ഇല്ലാത്ത പീലി എന്ന കുഴിവെട്ടുകാരന്റെ വ്യത്യസ്ഥ കഥയുമായി കല്ലറ ലിഖിതങ്ങൾ പ്രദർശനത്തിന് തയ്യാറെടുക്കുന്നു.

നിഖിൽ- ഭരത് കൃഷ്ണമാചാരി പാൻ ഇന്ത്യൻ ചിത്രം സ്വയംഭൂവിലെ ഭൂമിയായി സംയുക്ത, ജന്മദിന സ്പെഷ്യൽ പോസ്റ്റർ പുറത്ത്

മൈനുകളും സ്നൈപ്പർ ബുള്ളറ്റുകളും തേറ്റുപോകുന്ന പുടിന്റെ കവചിത കാർ ഒരു മൊബൈൽ ബങ്കർ തന്നെ : ദൽഹിയിലെത്തിയ ലിമോസിനെ പരിചയപ്പെടാം

ചിരിയും ഫാന്റസിയുമായി ഐ ആം ഗെയിമിലെ ‘സ്ലാപ് സോങ്’ പുറത്ത്

സംഗീത് പ്രതാപ്-ഷറഫുദീൻ ചിത്രം “ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” ട്രെയ്‌ലർ പുറത്ത്; ചിത്രത്തിന്റെ ആഗോള റിലീസ് സെപ്റ്റംബർ 18 ന്

കന്നഡയിൽ അരങ്ങേറ്റം കുറിച്ച് അപർണ ദാസ്; ‘സർവേ ജനാഃ സുഖിനോ ഭവന്തു’ ചിത്രീകരണം പൂർത്തിയായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.