ചങ്ങനാശേരി: നഗരസഭയുടെ ബൈപാസിലെ സ്ഥ ലത്തും മറ്റു സ്ഥലങ്ങളിലും നികത്തുന്നതിന് പൂവക്കാട്ടു ചിറയില്‍ നിന്നും എടുക്കുന്ന മണ്ണ് അവിടങ്ങളില്‍ പൂര്‍ണമായി എത്തുന്നില്ലെന്ന് പരാതി. ഇന്നലെ നടന്ന കൗണ്‍സില്‍ യോഗത്തില്‍ അംഗങ്ങള്‍ തന്നെയാണ് പരാതി ഉന്നയിച്ചത്.
മണ്ണിന്റെ അളവ് തിട്ടപ്പെടുത്താതെയാണ് മണ്ണെടുപ്പ് തുടങ്ങിയതെന്ന് പറയുന്നു. എത്രമണ്ണ് അവിടെ നിന്നും കയറിപ്പോയിട്ടുണ്ട്. അവ മുനിസിപ്പാലിറ്റിയുടെ സ്ഥലങ്ങളില്‍ തന്നെ കൃത്യമായി എത്തിയിട്ടുണ്ടോ എന്ന കാര്യത്തില്‍ ഭരണാധികാരികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും നിശ്ചയമില്ല. മുനിസിപ്പല്‍ എഞ്ചിനീയര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും അതു തിട്ടപ്പെടുത്താന്‍ കഴിയില്ലെ എന്ന കാര്യത്തിന് അത് അവരുടെ ചുമതലയില്‍പ്പെട്ട കാര്യമല്ലെന്ന മറുപടിയാണ് കൗണ്‍സിലിനു ലഭിച്ചത്.
കാര്യങ്ങള്‍ ഇത്രയും ഗുരുതരമായ സ്ഥിതിയില്‍ മണ്ണ് നീക്കം ചെയ്യുന്നത് നിര്‍ത്തിവച്ച് അടിയന്തിരമായി കണക്കെടുപ്പ് നടത്തിയിട്ടുമതി എന്ന് കൗണ്‍സില്‍ തീരുമാനിച്ചു. കുട്ടനാട് പാക്കേജ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ക്ക് നടപടി സ്വീകരിക്കുന്നതിന് പരാതി കൊടുക്കുന്നതിനും കൗണ്‍സില്‍ തീരുമാനിച്ചു. കുട്ടനാട് പാക്കേജില്‍ ഉള്‍പ്പെടുത്തി നവീകരണത്തിനും നഗരത്തിന്റെ സൗന്ദര്യ വത്കരണത്തിനും വിനോദകേന്ദ്രമായും വിഭാവനം ചെയ്തു നടപ്പാക്കുന്ന നവീകരണജോലിയുടെ ഭാഗമായാണ് മണ്ണെടുപ്പു നടത്തുന്നത്.
ഗുണഭോക്തൃ സമിതിക്ക് ഇത് സംബന്ധിച്ച് കത്തു നല്‍കുന്നതും മേല്‍നടപടികള്‍ സ്വീകരിക്കുന്നതിനും വേണ്ട നടപടികള്‍ എടുക്കാന്‍ കൗണ് സില് യോഗം ചുമതലപ്പെടുത്തി. നഗരസഭയുടെ സ്വത്ത് ലക്ഷങ്ങള്‍ വിലവരുന്ന മണ്ണാണ് കടത്തിയതെന്ന് ആരോപണമുണ്ട്. രാത്രിയിലാണ് മണ്ണെടുപ്പ് നടക്കുന്നത്. അതിനാല്‍ എന്തു നടക്കുന്നുവെന്നറിയുന്നില്ല. മണല്‍ നിക്ഷേപം ധാരാളമായി ചിറയിലുണ്ട്. അത് കടത്തുന്നതായി വ്യാപക പരാതിയുണ്ട്. നഗരസഭ അടിയന്തരമായി ഇടപെട്ട് സ്വത്ത് അന്യാധീനമായി പോകുന്നത് തടയണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: