കൂട്ടിക്കല്‍: കൂട്ടിക്കലിലെ കൈതകൃഷി തട്ടിപ്പ്, രേഖകള്‍ പഞ്ചായത്ത് സെക്രട്ടറി പിടിച്ചെടുത്തു,കൃഷിഭവന് പുതിയ താഴിട്ടുപൂട്ടി. വ്യാജ പേരുകളില്‍ നിരവധി ആളുകളുടെ വിലാസത്തില്‍ കൈത കൃഷിയുടെ മറവില്‍ തട്ടിപ്പുനടത്തിയതുമായി ബന്ധപെട്ടാണ് പഞ്ചായത്ത് സെക്രട്ടറി കെ.സെന്‍കുമാര്‍ കൃഷിഭവന് അടച്ച് പൂട്ടിയത്.പിടിച്ചെടുത്ത രേഖകള്‍ കൃഷിഭവന്റെ ലോക്കറില്‍ വച്ചു പൂട്ടി.
കൂട്ടിക്കല്‍ കൃഷി ഭവനില്‍ നിന്നും വിവരാവകാശ നിയമപ്രകാരം ലഭിച്ച രേഖകളിലാണ് കഴിഞ്ഞ മാര്‍ച്ച് 26 വരെ 44ലക്ഷത്തോളം രൂപ നിരവധി ആളുകളുടെ പേരില്‍ തട്ടിയെടുത്തതായി അറിയുന്നത്. വ്യാജ രേഖകള്‍ കാട്ടി 34 ആളുകളുടെ പേരുകളിലാണ് പണതട്ടിയെടുത്തിരിക്കുന്നത്. തുക കൈപ്പറ്റിയവരില്‍ പലരും സ്വന്തമായി ഒരു സെന്റ് ഭൂമി പോലും ഇല്ലാത്തവരും പാട്ടവ്യവസ്ഥയില്‍ കൃഷി ചെയ്യാത്തവരുമാണ്. സംഭവം വിജിലന്‍സ് അന്വേഷിക്കാന്‍ മുഖ്യമന്തിയും ആഭ്യന്തിര മന്ത്രിയും ശുപാര്‍ശ ചെയ്തിരുന്നു.രേഖകള്‍ കൃഷി ഭവന് ഓഫീസില്‍ നിന്നും മാറ്റാനിടയുളളതായി പഞ്ചായത്ത് പ്രസിഡന്റ് വി.എം.ജോസഫിന് രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്നു പ്രസിഡന്റ് രേഖകള്‍ ആവശ്യപെട്ടങ്കിലും കൃഷി ഭവന് അധികൃതര്‍ കൊടുക്കാന്‍ തയ്യാറായില്ല.ഇതോടെ പഞ്ചായത്ത് പ്രസിഡന്റ് ജില്ലാ കലക്ടറെ വിവരം അറിയിക്കുകയായിരുന്നു. ഇതിനിടെ കാഞ്ഞിരപ്പളളി കൃഷി അസിസ്റ്റന്റ് ഡയറകടര്‍ എലിസബത്ത് ജോസഫ് കൂട്ടിക്കല്‍ കൃഷിഭവനിലെ വനിത ജീവനക്കാരിയോട് അഞ്ച് മണിക്ക് ശേഷം കൈതകൃഷിയുമായി ബന്ധപ്പെട്ട രേഖകള്‍ കാഞ്ഞിരപ്പള്ളിയിലേക്ക് കൊണ്ടുവരാന്ആവശ്യപെട്ടതായി പറയുന്നു. ഇതോടെ പഞ്ചായത്ത് പ്രസിഡന്റ് വി.എം.ജോസഫ്, കൃഷി ഭവനിലെത്തി രേഖകള്‍ കടത്താനുളള ശ്രമം തടയുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കളക്ടറുടെ നിര്‍ദേശപ്രകാരമാണ് പഞ്ചായത്ത് സെക്രട്ടറി കെ.സെന്‍കുമാര്‍ കൃഷി ഭവനിലെ ഫയലുകള്‍ സൂക്ഷിക്കുന്ന അലമാര പൂട്ടി സീല്‍ ചെയ്തത.്
പ്രതികരിക്കാൻ ഇവിടെ എഴുതുക: