കൊല്ലം: അധികാരത്തില്‍ നാല് വര്‍ഷം പിന്നിട്ടപ്പോള്‍ കൊല്ലത്തിന് മുഖ്യമന്ത്രിയുടെ വക വാഗ്ദാനപ്പെരുമഴ. സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കാന്‍ തീരുമാനിച്ച ഇഎസ്ഐ മെഡിക്കല്‍ കോളേജ് സംബന്ധിച്ച് തുടര്‍നടപടി ഉടന്‍ ഉണ്ടാകുമെന്നതടക്കം പത്തിന പദ്ധതി പ്രഖ്യാപനവുമായാണ് മുഖ്യമന്ത്രി ഇന്നലെ ജനസമ്പര്ക്കമാമാങ്കത്തിനെത്തിയത്.
ശാസ്താംകോട്ട ശുദ്ധജലതടാകസംരക്ഷണം ആവശ്യപ്പെട്ട് ഒരു മാസത്തോളം സമരം ചെയ്ത നാട്ടുകാരെയും പരിസ്ഥിതിപ്രവര്‍ത്തകരെയും സമാധാനിപ്പിക്കാന്‍ തടാക സംരക്ഷണത്തിന് പ്രത്യേക പാക്കേജും വാഗ്ദാനത്തിലുണ്ട്. സമരം ശക്തമായിരുന്ന 2013 ജൂണില്‍ ശാസ്താംകോട്ട സന്ദര്‍ശിച്ച മുഖ്യമന്ത്രി അന്ന് പ്രഖ്യാപിച്ച പാക്കേജ് ജലരേഖയായതിനുപിന്നാലെയാണ് ഇപ്പോള്‍ പുതിയ പ്രഖ്യാപനം വന്നത്.
കായല്‍ സംരക്ഷണത്തിന് നിയമ പ്രകാരമുളള പുതിയ അതോറിറ്റി രൂപീകരിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. പഞ്ചായത്ത് അധികൃതരും ജനപ്രതിനിധികളും നാളുകളായി ആവശ്യപ്പെട്ടിരുന്നതാണിതെന്ന് അദ്ദേഹം പറഞ്ഞു. കായല്‍ സംരക്ഷണത്തിനായി നാലിന നിര്‍ദ്ദേശങ്ങളാണ് സര്‍ക്കാര്‍ ഉടന്‍ നടപ്പാക്കുക
ശാസ്താകോട്ട കായല്‍ കൈകാര്യ കര്‍മ പദ്ധതി കേന്ദ്ര പരിസ്ഥിതി വകുപ്പിന്റെ അനുമതിക്കായി നല്‍കിയിട്ടുണ്ട്. അവര്‍ ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് മറുപടിയും നല്‍കിയിട്ടുണ്ട്. താമസിയാതെ ഇതിന് അന്തിമ അനുമതി ലഭ്യമാക്കാനാണ് ശ്രമമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
ശാസ്താകോട്ട ജലാശയത്തിന്റെ സംരക്ഷണത്തിനായി യുഎന്‍ ഏജന്‍സികളുടെ സഹകരണവും തേടും. കായല്‍ സംരക്ഷണത്തിന്റെ ഭാഗമായി എടുക്കുന്ന വെളളത്തിന്റെ അളവു കുറയ്ക്കുന്നതിനായി പരിഗണിച്ച കല്ലട കടപുഴയാറ്റില്‍ നിന്നുള്ള ജലശേഖരണ പദ്ധതിയ്ക്ക് 19 കോടി രൂപയുടെ അനുമതി നല്കി. ഇതിന് അടുത്തയാഴ്ചയോടെ ധനവകുപ്പിന്റെ അംഗീകാരവും ല‘്യമാകും.
നാലു പദ്ധതികള്‍ പരിഗണിച്ചതില്‍ കല്ലടയിലെ പദ്ധതിമാത്രമാണ് പ്രായോഗികമെന്ന് പഠനത്തില്‍ തെളിഞ്ഞതെന്നും മുഖ്യമന്ത്രി പറഞ്ഞുജില്ലയിലെ ജനപ്രതിനിധികളുമായി നേരത്തെ നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തിലാണ് മെഡിക്കല്‍ കോളേജ് ഏെറ്റടുക്കാന്‍ മന്ത്രിസഭ അനുമതി നല്‍കിയതെന്ന് ജനസമ്പര്‍ക്ക പരിപാടി ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. ഇഎസ്ഐ കോര്പ്പറേഷന് മുന്നോട്ടുവച്ച നിര്‍ദ്ദേശങ്ങളില്‍ തീരുമാനമായി കഴിഞ്ഞു. തുടര്‍നടപടികള്‍ പൂര്‍ത്തിയാക്കി കോളേജ് ഉടന്‍ സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
കശുവണ്ടി ഫാക്ടറികള്‍ പൂര്‍ണ്ണ തോതില്‍ പ്രവര്‍ത്തിക്കുന്നതിനാവശ്യമായ നടപടി സ്വീകരിക്കും. കൊല്ലത്തിന്റെ വികസന സാധ്യതകളായ കയര്‍, മത്സ്യമേഖലകള്ക്കായി പ്രത്യേക പദ്ധതി തയ്യാറാക്കുമെന്നും അദ്ദേഹം പറഞ്ഞു.
ജനപ്രതിനിധികളുമായി ആലോചിച്ച് പഠനം നടത്തി എത്രയും വേഗം നടപ്പാക്കുകയെന്ന ലക്ഷ്യത്തോടെ 10 പദ്ധതികളാണ് മുഖ്യമന്ത്രി പ്രഖ്യാപിച്ചത്. ശാസ്താംകോട്ട കായല്‍ സംരക്ഷണത്തിനുളള പ്രത്യേക പദ്ധതി, സുനാമി ബാധിത ആലപ്പാട് ഗ്രാമത്തിനായി 10 കോടിയുടെ പ്രത്യേക പദ്ധതി, കൊല്ലം, കരുനാഗപ്പളളി സുനാമി ഫഌറ്റ് സ്വീവേജ് പദ്ധതിക്കായി ഏഴു കോടി രൂപ, കടല്‍, കായല്‍, മലയോരം, ടൂറിസം സര്‍ക്യൂട്ട്, കോടതി സമുച്ചയം, കൊട്ടാരക്കരയിലെ കേന്ദ്രീയ വിദ്യാലയം, പുളളിക്കട കോളനിയില്‍ റയില്‍വേയുടെ തര്‍ക്ക പരിഹാരം എന്നിവയാണ് ഇവ. ഇക്കാര്യങ്ങളില്‍ ഉടനടി നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. തൊഴില്‍മന്ത്രി ഷിബു ബേബിജോണ്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ കൊടിക്കുന്നില്‍ സുരേഷ്. എം.പി, എം.എല്‍. എ മാരായ എ.എ. അസീസ്, കോവൂര്‍ കുഞ്ഞുമോന്, ജില്ലാ കളക്ടര്‍ ഡോ എ. കൗശിക് സ്വാഗതം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: