അലനല്ലൂര്‍: എടത്തനാട്ടുകരയുടെ മലയോരമേഖലയായ ഉപ്പുകുളം, ഓടക്കളം, ചൂളിക്കുന്ന്, മുണ്ടക്കുളം, പൊന്‍പാറ, ചളവ മേഖലയില്‍ ഡെങ്കിപ്പനി പടരുന്നു. നിരവധിപേരാണ് പ്രദേശത്ത് ചികിത്സതേടി വിവിധ ആസ്?പത്രിയിലുള്ളത്.
ഒരിടവേളയ്ക്കുശേഷമാണ് പ്രദേശത്ത് കൊതുകുജന്യരോഗമായ ഡെങ്കിപ്പനി പടര്‍ന്നുപിടിക്കുന്നത്. 2004ല്‍ എടത്തനാട്ടുകരയിലാണ് ഏറ്റവുംകൂടുതല്‍ ഡെങ്കിപ്പനിമരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. പത്തുപേരാണ് അന്ന് മരിച്ചത്.
15ലധികം പേരാണ് മലപ്പുറം ജില്ലയിലെ പെരിന്തല്‍മണ്ണ, മഞ്ചേരി, കോഴിക്കോട് മെഡിക്കല്‍ കോളേജ് എന്നിവിടങ്ങളില്‍ ചികിത്സയിലുള്ളത്. മഞ്ചേരിയില്‍ ചികിത്സയിലായിരുന്ന ഉപ്പുകുളം സ്വദേശിയായ യുവാവിനെ ഗുരുതരാവസ്ഥയില്‍ തീവ്രപരിചരണത്തിനായി കോഴിക്കോട് മെഡിക്കല്‍കോളേജ് ആസ്?പത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. എടത്തനാട്ടുകരയുടെ വിവിധ ഭാഗങ്ങളില്‍ മഞ്ഞപ്പിത്തവും വയറിളക്കവും റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.
പ്രദേശത്ത് ഡെങ്കിപ്പനി പടരുന്നതില്‍ പ്രദേശവാസികള്‍ ഏറെ ആശങ്കയിലാണ്. ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിലുള്ള കൂട്ടായ പ്രതിരോധപ്രവര്ത്തനങ്ങളോ ബോധവത്കരണ പരിപാടികളോ രണ്ടാഴ്ചയിലേറെ പിന്നിട്ടിട്ടും പ്രദേശത്ത് ഉണ്ടായിട്ടില്ലെന്നാണ് നാട്ടുകാരുടെ പരാതി.
ആഴ്ചകള്‍ക്കുമുമ്പ് വട്ടമണ്ണപുറം കുഞ്ഞുകുളത്തും അണ്ടിക്കുണ്ടിലും യതീംഖാന പ്രദേശത്തും നിരവധിയാളുകള്‍ക്ക് ഡെങ്കിപ്പനി റിപ്പോര്‍ട്ടുചെയ്തിരുന്നു. ഈ പ്രദേശങ്ങളില്‍ പനിബാധയ്ക്ക് അല്പം ശമനം വന്നപ്പോഴാണ് മറ്റ് മേഖലയിലെ ആളുകള്‍ക്ക് കൂട്ടത്തോടെ ഡെങ്കിപ്പനി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത യാത്രാസൗകര്യങ്ങള്പോലും ദുഷ്കരമായ ഓടക്കളം ആദിവാസികോളനിയിലും നിരവധിപേര്‍ ഡെങ്കിപ്പനിബാധിതരാണ്. റബ്ബര്‍ത്തോട്ടങ്ങള്‍ ധാരാളമുള്ള പ്രദേശങ്ങളായതിനാല്‍ കൊതുകുകള്‍ വളരാനുള്ള സാഹചര്യങ്ങള്‍ ഏറെയാണെന്നാണ് നിഗമനം. കൊതുക് നിവാരണത്തിനാവശ്യമായ ഫോഗിങ്, പ്രതിരോധപ്രവര്‍ത്തനങ്ങള്‍, മെഡിക്കല്‍ ക്യാമ്പുകള്‍, ബോധവത്കരണം എന്നിവനടപ്പാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: