കുറലവിലങ്ങട്: കഴിഞ്ഞ തിങ്കളാഴ്ച ഉഴവൂര്ടൗണിലെസ്വകാര്യ പണമിടപാട്സ്ഥാപനത്തില്മോഷണ ശ്രമം നടത്തിയ പ്രതികള്‍ക്ക്വേണ്ടി പോലീസ് അന്വേഷണം വ്യാപകമാക്കി. മോഷ്ടാക്കളായ നാലുപേരുടെചിത്രംകെട്ടിടത്തിലെസിസിടിവിക്യാമറയില് പതിഞ്ഞതിനെത്തുടര്‍ന്നാണ് പ്രതികളെക്കുറിച്ച്സൂചനകള് പോലീസിന് ലഭിച്ചുത്. കിടങ്ങൂര്‍ – അങ്കമാലി കെ.ആര്.നാരായണന് സ്മാരകഹൈവേറോഡിന്റെ അരികില്‍ സ്ഥിതിചെയ്യുന്നതും ഉഴവൂര്വില്ലേജ് ഓഫീസ്, ട്രഷറി, ഗ്രാമപഞ്ചായത്ത് ഓഫീസ്എന്നിവയുടെ സമീപമുളള രണ്ടുനില കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന പണമിടപാട്സ്ഥാപനത്തിലാണ്മോഷണശ്രമം നടന്നത്.
രാത്രി 10.30 മുതല്‍ 11.45 വരെ മോഷ്ടാക്കള്‍ കെട്ടിടത്തിന്റെ മുകളില്‍ മോഷണശ്രമം നടത്തിക്കൊണ്ടിരുന്നതുതന്നെ പോലീസ് ഉദ്യോഗസ്ഥരെ ആശയകുഴപ്പത്തിലാക്കിയിരുന്നു. 11 മണിവരെ തുറന്ന് പ്രവര്‍ത്തിച്ചിരുന്ന ടൗണിലെ പല സ്ഥാപനങ്ങളും തിങ്കളാഴ്ച നേരത്തെ അടച്ചത് പോലീസ് ഗൗരവമായി അന്വേഷിക്കുന്നുണ്ട്. മോഷണ സംഘത്തിന് സ്ഥലത്തെ ഏതെങ്കിലും കേന്ദ്രങ്ങളില്‍ നിന്ന് സഹായങ്ങള്‍ ലഭിച്ചിട്ടുണ്ടോ എന്നും, മോഷണസംഘത്തിലെ ഒരാള്‍ മോഷണം ആരംഭിച്ചപ്പോള്‍ മുതല്‍ മൊബൈലില്‍ സംസാരിച്ചതിനാല്‍ സൈബര്‍ സെല്ലിന്റെ സഹായത്തോടെ ടവര്‍ ലോക്കോഷന് കേന്ദ്രീകരിച്ച് അന്വേഷണവും ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.
ഈ കെട്ടിടത്തിന് 50 മീറ്റര്‍ പോലുംദൂരയല്ലാത്ത ട്രഷറിക്ക് പോലീസ് കാവലുണ്ടെങ്കിലും ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന പോലീസുകാര്‍ കമ്പിപ്പാര ഉപയോഗിച്ച് താഴുതകര്ക്കുന്ന ശബ്ദംപോലും കേള്‍ക്കാത്ത ദുരൂഹത വര്‍ദ്ധിപ്പിക്കുന്നതായി നാട്ടുകാര്‍ പറഞ്ഞു. പ്രതികള്‍ക്കായി മറ്റ് ജില്ലകളിലേയും പോലീസിന്റെ അന്വേഷണ സഹായം ലഭിച്ചിട്ടുണ്ടെന്ന് കുറവിലങ്ങാട് പ്രിന്‍സിപ്പല്‍ എസ്ഐ കെ.ആര്. മോഹന്‍ദാസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: