ന്യൂദല്‍ഹി:ഇന്ത്യന്‍ റെയില്‍വേ സ്വകാര്യവല്‍ക്കരിക്കുന്ന പ്രശ്‌നമില്ലെന്ന് റെയില്‍വേ മന്ത്രി സുരേഷ് പ്രഭു വ്യക്തമാക്കി. റെയില്‍വേ ഗുണകരമായ മാറ്റംകൊണ്ടുവരുന്നതിനെ എതിര്‍ക്കുന്നവരാണ് റെയില്‍വേ സ്വകാര്യവല്‍ക്കരിക്കാന്‍ പോകുന്നു എന്ന പ്രചാരണം നടത്തുന്നതെന്നും മന്ത്രി കുറ്റപ്പെടുത്തി.
സ്വകാര്യവല്‍ക്കരണം എന്ന സങ്കല്‍പ്പം തന്നെ ഉടമസ്ഥതയില്‍ വരുത്തുന്ന മാറ്റത്തെക്കുറിച്ചാണ്. എന്നാല്‍ ഇത്തരമൊന്ന് റെയില്‍വേയില്‍ സാധ്യമല്ല. ഇന്ത്യന്‍ റെയില്‍വേ കേന്ദ്രസര്‍ക്കാരിന്റെ ഉടമസ്ഥതയില്‍ തന്നെയായിരിക്കും. അത് കൈകാര്യം ചെയ്യുന്നതും സര്‍ക്കാരായിരിക്കും. റെയില്‍വേ കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനാണ് സ്വകാര്യമൂലധനവും സാങ്കേതികവിദ്യയും കൊണ്ടുവരുന്നത്, പ്രഭു ചൂണ്ടിക്കാട്ടി.
റെയില്‍വേയെപ്പോലുള്ള പൊതുമേഖലാ സ്ഥാപനങ്ങള്‍ ലാഭകരമാക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ വിവേക് ഒബ്‌റോയിയുടെ നേതൃത്വത്തില്‍ സര്‍ക്കാര്‍ ഒരു സമിതിയെ നിയോഗിച്ചതിന്റെ പശ്ചാത്തലത്തിലാണ് റെയില്‍വേ സ്വകാര്യവല്‍ക്കരിക്കുന്നു എന്ന പ്രചാരണം നടക്കുന്നത്. ഇതേക്കുറിച്ച് ചോദിച്ചപ്പോഴാണ് സ്വകാര്യവല്‍ക്കരിക്കുന്ന പ്രശ്‌നമില്ലെന്ന് മന്ത്രി പ്രഭു അസന്ദിഗ്‌ദ്ധമായി വ്യക്തമാക്കിയത്.
















