മുംബൈ: മുംബൈഎറണാകുളം തുരന്തോ എക്‌സ്പ്രസ് കൊങ്കണ്‍ പാതയില്‍ പാളം തെറ്റിയതിനെ തുടര്‍ന്ന് അഞ്ച് തീവണ്ടികള്‍ റദ്ദാക്കി. മഡ്ഗാവ്എറണാകുളം, എറണാകുളം മഡ്ഗാവ് ട്രെയിനുകളാണ് റദ്ദാക്കിയത്.
ഞായറാഴ്ച രാത്രി 9.30ന് മഡ്ഗാവില്‍ നിന്നും തിങ്കളാഴ്ച ഉച്ചയ്‌ക്ക് 1.55 ന് എറണാകുളത്ത് നിന്ന് തിരിച്ചുമുള്ള സര്‍വീസുകളാണ് റദ്ദാക്കിയത്. 70101 മഡ്ഗാവ്കാര്‍വാര്‍, 56641 മഡ്ഗാവ്മംഗലാപുരം, 22635 മഡ്ഗാവ്മംഗലാപുരം ട്രെയിനുകളും റദ്ദാക്കിയിട്ടുണ്ട്.
16337 ഓഖഎറണാകുളം എക്‌സ്പ്രസ്, 22634 നിസാമുദീന്‍തിരുവനന്തപുരം സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ് 11097 പൂണെ എറണാകുളം പൂര്‍ണ എക്‌സ്പ്രസ്, കൊച്ചുവേളിബിക്കാനീര്‍ എന്നീ ട്രെയിനുകള്‍ വഴിതിരിച്ചുവിട്ടു.
















