മഡ്ഗാവ്: മുംബൈ -കൊച്ചി തുരന്തോ എക്സ്പ്രസ് മഡ്ഗാവിനു സമീപം പാളം തെറ്റി. വന്‍ ദുരന്തം ഒഴിവായി ഞായറാഴ്ച പുലര്‍ച്ചെ ലോകമാന്യതിലകില്‍ നിന്നും എറണാകുളത്തേക്ക് വരുകയായിരുന്നു 12223 ാം നമ്പര്‍ തുരന്തോ എക്സ്പ്രസ്സാണ് അപകടത്തില്‍പ്പെട്ടത്.
ട്രെയിന്‍ ഡ്രൈവര്‍ കൃത്യസമയത്ത് ബ്രേക്ക് ചെയ്തതിനാലാണ് വന്‍ അപകടം ഒഴിവായത്. എഞ്ചിനും ആദ്യത്തെ നാല് ബോഗികളും ഒഴിച്ചുള്ളവയാണ് പാളം തെറ്റിയത്. പാളം തെറ്റിയ കോച്ചുകളെല്ലാം തുരങ്കത്തിനുള്ളിലാണ് കിടക്കുന്നത്. യാത്രക്കാരെല്ലാം സുരക്ഷിതരാണ്.
തുരങ്കത്തിന് പുറത്തെത്തിയ ആളുകള്‍ പാതയോരത്ത് കഴിയുകയാണ്. അപകടത്തില്‍ നിന്ന് രക്ഷപെട്ട എഞ്ചിനും നാല് കോച്ചുകളും അടുത്ത സ്റ്റേഷനിലേക്ക് കൊണ്ടുപോയി. തുടര്‍ന്ന് മറ്റ് യാത്രക്കാരെയും ഇവിടെ നിന്ന് സ്റ്റേഷനിലേക്ക് മാറ്റും.
അപകടത്തെ തുടര്‍ന്ന് കൊങ്കണ്‍ മേഖലയില്‍ തീവണ്ടി ഗതാഗതം തടസ്സപ്പെട്ടു. കൊങ്കണ്‍ പാതയിലൂടെ വരേണ്ട പല തീവണ്ടികളും വൈകാനാണ് സാധ്യത.
പ്രതികരിക്കാൻ ഇവിടെ എഴുതുക: