കോട്ടയം: സാങ്കേതിക ഗവേഷണത്തിലും ആശയാവിഷ്കാരത്തിലും ഇന്ത്യക്കാര്‍ ഏറെ മുന്നിലെന്ന് നാസയിലെ ഗവേഷക ശാസ്ത്രജ്ഞന് ഡോ. ലോയ്ഡ് ബി. എഡ്വേഡ്. സെന്റ്ഗിറ്റ്സ് എഞ്ചിനീയറിംഗ് കോളേജ് സംഘടിപ്പിക്കുന്ന രണ്ടാമത് ഇന്റര്‍ നാഷണല്‍ കോണ്‍ഫറന്‍സ് ഐസെറ്റാസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിജ്ഞാനത്തിന്റെ പുതിയ തലങ്ങള്‍ കണ്ടെത്തുകയും അവ എല്ലാവര്‍ക്കുമായി വിതരണം ചെയ്യുകയുമാണ് നാസയുടെ ദൗത്യം. നാസയിലെ വിവിധ മേഖലകളില്‍ ജോലി ചെയ്യുന്ന ഇന്ത്യാക്കാര്‍ സ്ഥാപനത്തിന്റെ പുരോഗതിയില്‍ നിര്‍ണ്ണായക പങ്കു വഹിക്കുന്നുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സെന്റ്ഗിറ്റ്സ് ഡയറക്ടര്‍ തോമസ് ടി. ജോണ്‍ ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. ഡോ. ജി.ആര്. ദൊദഗൗദര് (ഐഐടി മദ്രാസ്), ഡോ. മനോരഞ്ജന്‍ ദാഷ് (െഎഐആര് സിങ്കപ്പൂര്‍), ഡോ. എന്‍.ഇ. ഷണ്മുഖം (കെബാംഗ്സാന് യൂണിവേഴ്സിറ്റി മലേഷ്യ), ഡോ. മിനി ഷാജി തോമസ്, ജാമിയ മില്യ (ഇസ്ലാമിയ സെന്‍ട്രല്‍ യൂണിവേഴ്സിറ്റി ദല്‍ഹി) എന്നിവര്‍ ചേര്‍ന്ന് കോണ്‍ഫറന്‍സ് പ്രബന്ധസമാഹരണങ്ങള് പ്രകാശനം ചെയ്തു. സെന്റ്ഗിറ്റ്സ് എഞ്ചിനീയറിംഗ് കോളേജ് പ്രിന്‍സിപ്പല്‍ ഡോ. എം.സി. ഫിലിപ്പോസ്, ഇന്റര്‍നാഷണല്‍ കോണ്‍ഫറന്‍സ് ഓര്‍ഗനൈസിംഗ് സെക്രട്ടറി ഡോ. ശ്രീജിത് സിസി, സെന്റ്ഗിറ്റ്സ് എക്സിക്യൂട്ടീവ് ചെയര്മാന് പുന്നൂസ് ജോര്‍ജ്ജ്, ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ ലഫ്. കേണല്‍ ജോണ്‍ ജേക്കബ്, സെന്റ്ഗിറ്റ്സ് പിജി & റിസേര്‍ച്ച് ഡീന്‍ ഡോ. എം.ഡി. മാത്യു, കോണ്‍ഫറന്‍സ് ടെക്നിക്കല്‍ ചെയര്മാന് ഡോ. ജേസന്‍ ചെറിയാന് ഐസക്, കോണ്‍ഫറന്‍സ് കോര്‍ഡിനെറ്റര്‍മാരായ പോളി തോമസ്, മിഥുന് സി.എ. എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: