മണ്ണഞ്ചേരി: വീട്ടുവളപ്പില്‍ പൂട്ടിയിട്ടിരുന്ന നായ കുരച്ചുവെന്നാരോപിച്ച് രണ്ടംഗ സംഘം വീടിനു നേരെ ആക്രമണം നടത്തി. ആക്രമണത്തില്‍ നാലുപേര്‍ക്ക് പരിക്കേറ്റു. മണ്ണഞ്ചേരി പഞ്ചായത്ത് 14-ാം വാര്‍ഡ് സരിഗ വായന ശാലയ്ക്ക് സമീപം വട്ടച്ചിറയില്‍ വീടിനു നേരയാണ് ആക്രമണമുണ്ടായത്.
സുവര്‍ണകുമാരി, ഭര്‍ത്താവ് ശശിധരന്, പൊന്നന്, അയല്‍വാസി ധനേഷ് എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്. ഇവരെ കലവൂര്‍ സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു. നികര്‍ത്തില്‍ ബിനു, വട്ടയാലുങ്കല് അതുല്‍ എന്നിവര്‍ ചേര്‍ന്ന് ബുധനാഴ്ച വൈകിട്ടും കഴിഞ്ഞദിവസം പുലര്‍ച്ചെയുമാണ് ആക്രമണം നടത്തിയതെന്ന് ശശിധരന് പോലീസിന് മൊഴിനല്‍കി.
നിരവധി ക്രിമിനല്‍ കേസിലെ പ്രതിയായ ബിനു റോഡിലൂടെ പോകുമ്പോള്‍ ശശിധരന്റെ വീട്ടിലെ നായ സ്ഥിരമായി കുരക്കുന്നുവെന്ന് പറഞ്ഞാണ് സംഘം ആക്രമണത്തിന് തുടക്കമിട്ടത്. ശശിധരന്റെ വീട്ടുപകരണങ്ങള്‍ എടുത്ത് ബിനു നായയെ തല്ലി. ഇതു തടയാന്‍ ശ്രമിക്കുന്നതിനിടയാണ് ശശിധരനേയും മറ്റും അക്രമിച്ചത്. പിന്നീട് ബിനു സുഹൃത്ത് അതുലിനേയും കൂട്ടി ശശിധരന്റെ വീട്ടിലെത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. വീടിന്റെ കതകും ജനലുകളും തകര്‍ക്കാനും ശ്രമമുണ്ടായി. വിവരമറിഞ്ഞ് മണ്ണഞ്ചേരി പോലീസ് എത്തിയപ്പോള്‍ അക്രമിസംഘം രക്ഷപെട്ടു.
അന്വേഷണത്തിനിടയില്‍ എസ്ഐയും സംഘവും സഞ്ചരിച്ച വാഹനത്തിന് കേടുപാടുകള്‍ സംഭവിച്ചു. കഞ്ചാവ്-മയക്കുമരുന്ന് സംഘത്തില്‍ പെട്ടവരാണ് അക്രമണത്തിന് പിന്നിലെന്ന് പോലീസ് പറഞ്ഞു. പീഡനക്കേസിലെ പ്രതികൂടിയായ ബിനുവിനെ പോലീസ് അന്വേഷിച്ച് വരികയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: