കോട്ടയം: നഗരത്തിലെ പ്രമുഖ ചാര്‍ട്ടേഡ് അക്കൗണ്ടന്റിനെ തട്ടിക്കൊണ്ടുപോയി ആഭരണവും പണവും കവര്‍ന്നകേസില്‍ മുഖ്യപ്രതി അറസ്റ്റില്‍. കാസര്‍കോഡ് പൂക്കട ബജനപ്പ ഹൗസില്‍ പൂക്കട നിസാര്‍ എന്നറിയപ്പെടുന്ന മുഹമ്മദ് നിസാറിനെയാണ് (34) ഷാഡോപൊലീസിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. 2014 ആഗസ്റ്റ് 27നാണ് കേസിനാസ്പദമായ സംഭവം. ഉയര്ന്നസാമ്പത്തികശേഷിയുണ്ടെന്ന് മനസിലാക്കിയ നാസര്തുക തട്ടിയെടുക്കാനുള്ള ഗൂഢാലോചന നടത്തുകയും ഇതിന്റെഭാഗമായി കോട്ടയത്ത് വാഹനത്തില്‍ എത്തുകയായിരുന്നു. താഴത്തങ്ങാടിയില്‍നിന്ന് സ്വന്തംവാഹനത്തില്‍ ടൗണിലേക്ക് എത്തിയചാര്ട്ടേര്ഡ് അക്കൗണ്ടന്റിനെ തന്ത്രപൂര്‍വം കുടുക്കി തട്ടികൊണ്ടുപോവുയായിരുന്നു. പിന്നീട് കാസര്‍കോഡ് എത്തിയസംഘം ഒരുലോഡ്ജില്‍ മുറിയെടുത്ത് ക്രൂരപീഡനങ്ങള്ക്കിരയാക്കപ്പെട്ട ചാര്‍ട്ടേഡ് അക്കൗണ്ടന്റില്‍ നിന്ന് അഞ്ചുലക്ഷം രൂപ വാങ്ങുകയും ചെയ്തിരുന്നു. പിന്നീട് മംഗലാപുരത്തെ സിറ്റി ലോഡ്ജില്‍ എത്തിച്ച് ഇയാളെ മര്‍ദിക്കുകയും മദ്യംകുടിപ്പിച്ചശേഷം ഒരുസ്ത്രീയെകൊണ്ടുവന്നശേഷം നഗ്നയാക്കി ചിത്രവും വീഡിയോയും എടുത്തു. പിന്നനീട് സഹോരന്റെ ഫോണില്‍വിളിച്ച് മോചനദ്രവ്യമായി അഞ്ചുലക്ഷം രൂപ ബാങ്ക് അക്കൗണ്ട്വഴി ഇടണമെന്നും ഇല്ളെങ്കില്‍ കൊന്നുകളയുമെന്നും ഭീഷണിപ്പെടുത്തുകയും ചെയ്യുകയും ചെയ്തോടെ ബന്ധുക്കള്‍ പോലീസിന് പരാതി നല്‍കിയതോടെയാണ് പൊലീസ് കേസെടുത്ത് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പൊലീസ് വലയിലായത്. ചാര്‍ട്ടേഡ് അക്കൗണ്ടന്റിനെ ഒമ്പതംഗസംഘത്തിന്റെ നേതൃത്വത്തില്‍ കാറില്‍ തട്ടികൊണ്ടുപോയതിന് നേതൃത്വംനല്‍കിയത് നിസാര്‍ ഒട്ടേറെകേസുളില് പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. സിംഗപ്പൂര്‍ കേന്ദ്രീകരിച്ചു സെക്സ് റാക്കറ്റുമായി ഇയാള്‍ക്ക് ബന്ധമുണ്ട്. സംസ്ഥാനത്തെ സെക്സ് റാക്കറ്റുകള്‍ക്ക് ഹിന്ദി പെണ്‍കുട്ടികളെ എത്തിച്ചുകൊടുക്കുന്നതില്‍ കണ്ണിയായ ഇയാള്‍ ക്വട്ടേഷന്‍ സംഘത്തിലും അംഗമായി പ്രവര്‍ത്തിച്ചിരുന്നതായും പൊലീസ് പറഞ്ഞു. ലൗഡ് സ്പീക്കര്‍ സിനിമയുടെ നിര്‍മാതാവിനെ തട്ടിക്കൊണ്ടുപോയി പണം കവര്‍ന്ന സംഭവത്തിലും നിസാര്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ചാര്‍ട്ടേഡ് അക്കൗണ്ടന്റിനെ തട്ടിക്കൊണ്ടുപോയി 15 ലക്ഷം രൂപയും സ്വര്‍ണാഭരണങ്ങള്‍, ഡയമണ്ട്, ഇലക്ട്രോണിക്സ് ഉപകരണങ്ങള്‍ എന്നിവ തട്ടിയെടുക്കുകയായിരുന്നു. സംഭവത്തില്‍ ഉള്‍പ്പെട്ടെ കുപ്രസിദ്ധ ഗുണ്ടയായ കാസര്‍കോഡ് എകെജി നഗര്‍ സീതാഹോളി ഹൗസ് നമ്പര്‍ 189ല്‍ ടയര്‍ ഫൈസല്‍ എന്നുവിളിക്കുന്ന ഫൈസല്‍ (21), കാസര്‍കോഡ് ധര്‍മ്മതടുക്ക കരിക്കുണ്ട് മുഹമ്മദ് അഷ്റഫ് (കൊച്ചി അഷ്റഫ്30), എറണാകുളം ഫോര്‍ട്ടുകൊച്ചി പുളിക്കല്‍ ഗോഡ്സണ്‍ (യേശുദാസ് ഗോഡ്സണ്‍ ലാസര്‍32), കാസര്‍കോഡ് കുമ്പള ഫിഷറീസ് കോളനി ചെറുവാട് കടപ്പുറം ഹസനാര് (കരാട്ടെ ഹസനാര്47), കാസര്‍കോഡ് ഉളുവര്‍ കൊടുവ അബ്ദുല്‍ഖാദര്‍ (35), വൈപ്പിന്‍ സ്വദേശി കിഷോര്‍ (25), തമ്മനം എ.കെ.ജി നഗര്‍ റിയാസ് (30), എറണാകുളം വാതുരുത്തി കോളനി കുഞ്ചു (40) എന്നിവരെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. കാസര്‍കോഡ് ഡിവൈഎസ്പി ടി.പി. രഞ്ജിതിന്റെ സഹായത്തോടെ കണ്ണൂര്‍ തളിപ്പറമ്പ് എടക്കോം എന്ന സ്ഥലത്ത് ഒളിവില്കഴിയവയൊണ് ഇയാളെ പൊലീസ് പിടികൂടിയത്. കോട്ടയം ഡിവൈഎസ്പി വി. അജിതിന്റെ മേല്‍നോട്ടത്തില്‍ വെസ്റ്റ് സി.ഐ. സഖറിയ മാത്യു, എഎസ്ഐ മാത്യൂ, ശ്രീരംഗന്‍, ഷാഡോ പൊലിസ് അംഗങ്ങളായ എഎസ്ഐ ഡി.സി. വര്‍ഗീസ്, പി.എന്‍. മനോജ്, ഷിബുക്കുട്ടന്, പ്രതീഷ് രാജ് എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: