മുരിക്കുംവയല്‍: ഐക്യ മലഅരയ മഹാസഭയുടെ എഡ്യൂക്കഷണല്‍ ട്രസ്റ്റ് എന്‍ട്രന്‍സ് അക്കാദമി മന്ദിരത്തിന്റെ ഉദ്ഘാടനം മേയ് രണ്ടിന് രാവിലെ 10ന് മുരിക്കുംവയലില്‍ നടക്കുമെന്ന് എന്‍ട്രന്‍സ് അക്കാദമി പ്രിന്‍സിപ്പാള്‍ പ്രൊഫ. എം.എസ്. വിശ്വംഭരന്, സഭാ ട്രഷറര്‍ പി.ടി. രാജപ്പന്, ശ്രീഅയ്യപ്പ ധര്‍മസംഘം ജനറല്‍ സെക്രട്ടറി കെ.എന്‍. പത്മനാഭന്, കെ.ഡി. വിജയന് എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. ആന്റോ ആന്റണി സമ്മേളനം ഉദ്ഘാടനം ചെയ്യും. സഭാ പ്രസിഡന്റ് സി.ആര്. ദിലീപ് കുമാര്‍ അധ്യക്ഷത ലവഹിക്കും. ട്രസ്റ്റ് ഇടുക്കി ജില്ലയില്‍ സ്ഥാപിക്കുന്ന എന്‍ട്രന്‍സ് അക്കാദമിയുടെ പ്രഖ്യാപനം ഇടുക്കി എം.പി. അഡ്വ. ജോയ്സ് ജോര്‍ജ് നിര്‍വഹിക്കും. അക്കാദമിയുടെ അഞ്ചാനിലയിലുള്ള ആയിരം പേര്‍ക്ക് ഇരിക്കാവുന്ന അത്യാധുനിക സൗകര്യങ്ങളോടുകൂടി ശ്രീശബരീശ ഓഡിറ്റോറിയം സമര്‍പ്പണം പൂഞ്ഞാര്‍ എംഎല്‍എ പി.സി. ജോര്‍ജ് നിര്‍വഹിക്കും.
വീഡിയോ കോണ്‍ഫറന്‍സിംഗ്, വൈഫൈ, ഇന്റര്‍നെറ്റ്, പഠന-ഗവേഷണ ഗ്രന്ഥങ്ങള്‍ തുടങ്ങിയവയുടെ ബൃഹത് ശേഖരമുള്ള ലൈബ്രറിയുടെ സമര്‍പ്പണം കെ.ജെ. തോമസ് എക്സ് എം.എല്‍.എ നിര്‍വഹിക്കും. അക്കാദമി മന്ദിരോദ്ഘാടന പതിപ്പ് കെടാവിളക്കിന്റെ പ്രകാശനം ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് എം.ടി. രമേശ് നിര്‍വഹിക്കും. മല അരയ എഡ്യൂക്കേഷണല്‍ ട്രസ്റ്റിന്റെ ഉപഹാരം ട്രസ്റ്റ് ചെയര്മാന് പ്രഫ. എം.എസ്. വിശ്വംഭരന് സമര്‍പ്പിക്കും. 3ന് മഹാസഭയുടെ വിവിധ ശാഖകളില്‍നിന്നുള്ള കലാപ്രതിഭകള്‍ പങ്കെടുക്കുന്ന സാംസ്കാരിക പരിപാടികള്‍ രാവിലെ 10ന് ആരംഭിക്കും.
ഗ്രാമീണ വിദ്യാര്‍ത്ഥികള്‍ക്ക് ഉന്നതവിദ്യാഭ്യാസവും ഉന്നത ഉദ്യോഗവും ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് മൂന്നു കോടി രൂപ ചെലവില്‍ അഞ്ച് നിലകളിലായി എന്‍ട്രന്‍സ് അക്കാദമി മന്ദിരം നിര്‍മിച്ചിട്ടുള്ളത്. ഒരു രൂപ പോലും സംഭാവനയോ പിരിവോ സര്‍ക്കാര്‍ സഹായമോ ഇല്ലാതെ സഭാംഗങ്ങളായ 500ഓളം കുടുംബങ്ങളുടെ സഹകരണത്തോടെയാണ് വിദ്യാഭ്യാസ സമുച്ചയം പടുത്തുയര്ത്തിയത.് സിവില്‍ സര്‍വീസ്, മെഡിക്കല്‍ എന്‍ജിനീയറിംഗ്, പിഎസ്സി, യുപിഎസ്സി, റെയില്‍വേ തുടങ്ങിയ എല്ലാ മത്സരപരീക്ഷകള്‍ക്കും ആവശ്യമായ വിദഗ്ധ പരിശീലനം അക്കാദമിയില്‍ ലഭ്യമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: