ചെന്നൈ: കൃത്യമായ ഗവേഷണം നടത്തിയാല്‍ ഭൂകമ്പം പ്രവചിക്കാനാകുമെന്ന് ഡോ. എ.പി.ജെ. അബ്ദുള്‍ കലാം. തന്റെ ഡയറിക്കുറിപ്പിലാണ് നേപ്പാള്‍ ഭൂകമ്പ പശ്ചാത്തലത്തില്‍ അദ്ദേഹം നിഗമനം വെളിപ്പെടുത്തിയത്.
ഡയറിക്കുറിപ്പില്‍ ഡോ. കലാം എഴുതുന്നു: ”ഭൂകമ്പം പ്രവചിക്കാനാവും. ഐസ്‌ലാന്‍ഡില്‍ ഞാന്‍ ഇതിന്റെ ഒരു മാതൃക കണ്ടു. അവിടെ ഗവേഷണം പുരോഗമിക്കുന്നു. 1000 ചതുരശ്ര കിലോമീറ്ററുള്ള സ്ഥലം. അവിടത്തെ അടിസ്ഥാന വിവരങ്ങളാണ് അതിനു സഹായകമായത്.
ഭൂകമ്പങ്ങളണ്ടാകുന്നതിനു മുമ്പും പിന്‍പും ദിവസങ്ങള്‍, മണിക്കൂറുകള്‍, മിനുട്ടുകള്‍ വെച്ചുള്ള വിവരങ്ങള്‍ മൂന്നു പതിറ്റാണ്ടവര്‍ വിശകലനം ചെയ്തു. ഇതു മാതൃകയാക്കണം.
ഭാരതം ചെയ്യേണ്ടത് ഇതാണ്. ഭൗമ ശാസ്ത്രജ്ഞര്‍, ഭൗതിക ശാസ്ത്രജ്ഞര്‍, സാറ്റലൈറ്റ് വിദഗ്‌ദ്ധര്‍, മണ്ണു ഗവേഷകര്‍, എണ്ണ പരവേഷക വിദഗ്‌ദ്ധര്‍, തുടങ്ങിയവരുടെ സംഘം ഉണ്ടാക്കണം. അവര്‍ 40 വയസില്‍ താളെയുള്ളവരാകണം.
24 മണിക്കൂര്‍, രണ്ടുദിവസം, ഒരാഴ്ച, നാലാഴ്ച മുമ്പേ ഭൂകമ്പം പ്രവചിക്കുകയായിരിക്കണം അവരുടെ ദൗത്യം. യുവാക്കള്‍ക്കിത് 10 വര്‍ഷത്തെ പദ്ധതിയായിരിക്കും. ഇങ്ങനെ പഠിക്കാന്‍ കഴിഞ്ഞാല്‍ അതിന്റെ ഫലം നിശ്ചയമായും നോബല്‍ സമ്മാനമായിരിക്കും,” കലാം എഴുതുന്നു.
















