നവാഡ: ബീഹാറില്‍ വിവിധ സ്ഥലങ്ങളിലായി നടന്ന അപകടങ്ങളില്‍ എട്ട് പേര്‍ കൊല്ലപ്പെട്ടു. അപകടങ്ങളില്‍ 12 പേര്‍ക്ക് പരിക്കേറ്റു.
ബീഹാറിലെ നവാഡ, ലഖിസാരായി, സീതാമര്‍ഹി ജില്ലകളിലാണ് റോഡപകടങ്ങള്‍ നടന്നത്. കാറും ഗ്യാസ് ടാങ്കറും കൂട്ടിയിടിച്ച് നവാഡയിലുണ്ടായ അപകടത്തില്‍ നാല് പേര്‍ കൊല്ലപ്പെടുകയും പത്ത് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. അജിത് യാദവ്, ഉപേന്ദ്ര ചൗഹാന്‍, ശ്യാം സുന്ദര്‍ ചൗഹാന്‍, ബ്രാജ്‌നന്ദന്‍ ചൗഹാന്‍, കാറിലുള്ള മറ്റു ചിലരുമാണ്
കൊല്ലപ്പെട്ടത്. ഇവര്‍ കോണിത്പൂര്‍ ഗ്രാമത്തില്‍ നിന്ന് നര്‍ദിഗാഞ്തിലേയ്‌ക്ക് വിവാഹ ചടങ്ങുകളില്‍ പങ്കെടുക്കുന്നതിനായി പുറപ്പെടുകയായിരുന്നു. മൃതശരീരങ്ങള്‍ പോസ്റ്റ് മാര്‍ട്ടത്തിനായി അയച്ചു. പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.
ലഖിസാറായിലുണ്ടായ മറ്റൊരു അപകടത്തില്‍ രണ്ട് ബൈക്ക് യാത്രികര്‍ കൊല്ലപ്പെട്ടു.
സീതാമര്‍ഹി ജില്ലയില്‍ രണ്ട് ബൈക്ക് യാത്രക്കാര്‍ കൂടി കൊല്ലപ്പെട്ടു. കൊര്‍ലാഹിയ ഗ്രാമത്തിനടുത്ത് എന്‍എച്ച്-77ല്‍ നടന്ന അപകടം ബൈക്കും ട്രക്കും കൂട്ടിയിടിച്ചാണുണ്ടായത്.
















