പാലാ: ഹൈസ്കൂള്‍, ഹയര്‍ സെക്കന്റഡറി വിദ്യാര്‍ത്ഥികള്‍ക്കുവേണ്ടിയുളള സംസ്ഥാനതല സിവില്‍ സര്‍വ്വീസ് ഓറിയന്റേഷന്‍ ക്യാമ്പ് പാലാ അല്ഫോന്സിയന് പാസ്റ്ററല്‍ ഇന്‍സ്റ്റിറ്റിയൂട്ടില്‍ ഇന്നു തുടങ്ങും. പാലാ സിവില്‍ സര്‍വ്വീസ് ഇന്‍സ്റ്റിറ്റിയൂട്ടിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന പഞ്ചദിന ക്യാമ്പിന്റെ ഉദ്ഘാടനം 30ന് വൈകിട്ട് 5ന് പാസ്റ്ററല്‍ ഇന്‍സ്റ്റിറ്റിയൂട്ടില്‍ മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി വൈസ് ചാന്‍സിലര്‍ ഡോ. ബാബു സെബാസ്റ്റ്യന്റെ അദ്ധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ പാലാ രൂപതാ സഹായ മെത്രാന് മാര്‍ ജേക്കബ് മുരിക്കന്‍ നിര്‍വ്വഹിക്കും. പത്തനംതിട്ട കളക്ടര്‍ ഹരികിഷോര്‍ മുഖ്യപ്രഭാഷണം നടത്തും. ഡോ. ജോസഫ് വെട്ടിക്കന്‍, പ്രൊഫ. ജോര്‍ജ്ജ് ജോസഫ് എന്നിവര്‍ പ്രംസംഗിക്കും. രാവിലെ 9ന് പാസ്റ്ററല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഡയറക്ടര്‍ ഫാ. ജോസഫ് പൂവത്തിങ്കല്‍ പതാക ഉയര്‍ത്തും.
മുന്‍ അബാസിഡര്‍ റ്റി.പി ശ്രീനിവാസന് ഐ.എഫ്.എസ്, ഡോ. പി.ആര്. വെങ്കിട്ടരാമന്, മാനന്തവാടി സബ് കളക്ടര്‍ പി.ബി.നൂഹ് ഐ.എ.എസ്, ഇന്‍കം ടാക്സ് അസി. കമ്മീഷണര്‍ ജ്യോതിസ് മോഹന്‍, അസി.കളക്ടര്‍ ഡോ.ശ്രീരാം വെങ്കിട്ടരാമന് ഐ.എ.എസ്, പ്രൊഫ. ജോര്‍ജ്ജ് അലക്സ്, പ്രൊഫ. ജോസ് കെ. ഫിലിപ്പ്, പ്രൊഫ. ജോസ് ജെയിംസ്, ജോസ് ആന്‍ഡ്രൂസ്, പി.റ്റി അരുണ്‍, രമ്യാ റോഷ്നി, ഡോ. ഡേവിസ് സേവ്യര്‍, ഡോ.ബേബി തോമസ്, ഡോ. ജോസഫ് മലേപ്പറമ്പില്‍, ഫാ. കുര്യന് തടത്തില്‍, ഫാ. കുര്യാക്കോസ് കുന്നേല്‍, പ്രൊഫ മാത്യൂ കണമല, യോഗാചാര്യ ജോസ് പെരിയപുറം തുടങ്ങിയവര്‍ വിവിധ ക്ലാസ്സുകള്‍ നയിക്കും.
മെയ് 4ന് ഉച്ചകഴിഞ്ഞ് 3 മണിക്ക് സെന്റ് തോമസ് ലൈബ്രറി ഓഡിറ്റോറിയത്തില്‍ നടക്കുന്ന സമാപന സമ്മേളനത്തില്‍.എ.ഡി.ജി.പി. ഡോ. ബി. സന്ധ്യ മുഖ്യാതിഥിയായിരിക്കും. കോളേജ് പ്രിന്‍സിപ്പല്‍ ഫാ. ജോസഫ് ഞാറക്കാട്ടില്‍ അദ്ധ്യക്ഷത വഹിക്കും. മാഹാത്മാഗാന്ധി യൂണിവേഴ്സിറ്റി വിദൂരപഠനകേന്ദ്ര ഡയറക്ടര്‍ ഡോ. ബേബി തോമസ് മുഖ്യപ്രഭാഷണം നടത്തും. സി. ഗ്രേസ്ലിന്‍, പ്രൊഫ. ടോജോ ജോസഫ്, പ്രൊഫ. ജോസ് കെ. ഫിലിപ്പ്, ഫാ. ജോസഫ് ചെറുകരകുന്നേല്‍ എന്നിവര്‍ ക്യാമ്പിന് നേതൃത്വം നല്‍കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: