കോട്ടയം: തിരുനക്കര ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ 21 മുതല്‍ യജ്ഞചാര്യന്‍ അശോക് ബി. കടവൂരിന്റെ നേതൃത്വത്തില്‍ നടന്നുവരുന്ന ഭാഗവത സപ്താഹയജ്ഞം സമാപിച്ചു. വിശ്വഹിന്ദു പരിഷത്ത് ജില്ലാ പ്രസിഡന്റ് കെ.പി. ബാലചന്ദ്രന്‍പിള്ള അദ്ധ്യക്ഷത വഹിച്ചു. വിശ്വരൂപ സംഗീതരത്ന പുരസ്കാരത്തിന് അര്‍ഹനായ നാഗസ്വരവിദ്വാന്‍ തുറവൂര്‍ നാരായണ പണിക്കര്‍ക്ക് ക്ഷേത്രം മേല്‍ശാന്തി അനൂപ് കൃഷ്ണന് നമ്പൂതിരി പുരസ്കാരം നല്കി. യോഗത്തില്‍ മൃദംഗവിദ്വാന്‍ കുമ്മനം ഹരീന്ദ്രനാഥ്, ക്ഷേത്രോപദേശക സമിതി ജനറല്‍ കണ്‍വീനര്‍ ബിനു ആര്. വാര്യര്‍, ക്ഷേത്രം മാനേജര്‍ പി. ശിവകുമാര്‍ തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിക്കും.
തുടര്‍ന്ന് വിശ്വരൂപ സംഗീതോത്സവത്തിന് സമാരംഭം കുറിച്ച് നാഗസ്വര വിദ്വാന് തുറവൂര്‍ നാരായണ പണിക്കരുടെ നാഗസ്വരലയസംഗമം നടന്നു. അദ്ദേഹത്തോടൊപ്പം കുമ്മനം ഉപേന്ദ്രനാഥ്, കുമ്മനം ഹരീന്ദ്രനാഥ്, കുമരകം ഗണേഷ്ഗോപാല്, തുടങ്ങിയവര്‍ പങ്കെടുത്തു. തിരുനക്കര ഏകാദശി ദിവസമായ ഇന്നലെ ഭാഗവതപാരായണം, രത്നകീര്ത്തനാലാപനം, തുടര്‍ന്ന് കലാകാരന്മാര് പങ്കെടുക്കുന്ന വിശ്വരൂപ സംഗീതോത്സവം, ഉച്ചയ്ക്ക് ഒരുമണിക്ക് ഏകാദശി പ്രസാദമൂട്ട്, വൈകിട്ട് ദീപക്കാഴ്ച, ദീപാരാധന എന്നിവയും രാത്രി ഏകാദശി വിളക്കും നടന്നു.
മെയ് 2 മുതല്‍ 13 വരെ ക്ഷേത്രം തന്ത്രി പെരിഞ്ഞേരിമന വാസുദേവന്‍ നമ്പൂതിരിയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ പന്ത്രണ്ടുകളഭാഭിഷേകവും നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: