മുംബൈ: ഗോവധം നിരോധിച്ച മഹാരാഷ്‌ട്ര സര്‍ക്കാര്‍ നടപടി ഹൈക്കോടതി ശരിവെച്ചു. എന്നാല്‍ ഗോമാംസം കൈവശം വെക്കുന്നതു ശിക്ഷാര്‍ഹമാക്കുന്നതിനെക്കുറിച്ച് കൂടുതല്‍ വ്യക്തത വേണമെന്ന് കോടതി പറഞ്ഞു.
നിയമത്തിലെ അഞ്ച് (ഡി), ഒമ്പത് (എ) എന്നിവയെ ചോദ്യം ചെയ്താണ് ചിലര്‍ ഹൈക്കോടതിയെ സമീപിച്ചത്. ഈ വകുപ്പുകള്‍ ഗോമാംസം ഉപയോഗിക്കുന്നതും സൂക്ഷിക്കുന്നതും കുറ്റകരമാക്കുന്നുണ്ട്. മഹാരാഷ്‌ട്രയ്‌ക്കു പുറത്ത് അറവു നടത്തുന്ന മൃഗങ്ങളുടെ മാംസം ഉപയോഗിക്കുന്നതു വിലക്കുന്ന നിയമം മാംസത്തിന്റെ ഇറക്കുമതിക്കും നിരോധനമാകുമെന്നായിരുന്നു ഹര്‍ജിക്കാരുടെ വാദം.
ഗോവധവും ഗോമാംസം ഭക്ഷിക്കലും പൗരന്റെ മൗലികാവകാശമല്ലെന്ന് സര്‍ക്കാര്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി. അഡ്വക്കേറ്റ് ജനറല്‍ സുനില്‍ മനോഹര്‍ ഹര്‍ജികള്‍ക്ക് മറുപടിയായി സര്‍ക്കാരിന്റെ നിലപാട് കോടതിയെ ധരിപ്പിക്കുകയായിരുന്നു.
കഴിഞ്ഞ മാസം നാലാം തീയതിയാണ് ബീഫ് നിരോധിച്ചുകൊണ്ടുള്ള ഉത്തരവ് മഹാരാഷ്‌ട്ര സര്‍ക്കര്‍ പുറപ്പെടുവിച്ചത്.
















