ചങ്ങനാശേരി: വടക്കേക്കര പട്ടിത്താനം ഭാഗത്ത് തിങ്കളാഴ്ച വൈകിട്ട് എട്ട് മണിയോടുകൂടി പോയ വൈദ്യുതി പുന:സ്ഥാപിക്കാന്‍ ഇതുവരെ വൈദ്യുതി ബോര്‍ഡിന് കഴിഞ്ഞില്ലായെന്ന് നാട്ടുകാരുടെ പരാതി.
രാത്രിയില്‍ പോയ വൈദ്യുതി തകരാറ് വൈദ്യുതി ബോര്‍ഡിനെ അറിയിച്ചെങ്കിലും ആരും ആ ഭാഗത്തേക്ക് എത്തിനോക്കീട്ടില്ല. പലപ്രാവശ്യം ഫോണില്‍ വിളിച്ച് പരാതിപ്പെട്ടപ്പോള്‍ അധികൃതരുടെ ഭാഗത്തും നിന്നും കിട്ടിയ മറുപടി ലൈന്‍മാനെ നന്നാക്കാന്‍ വിട്ടിട്ടുണ്ട് എന്നാണ്. 24 മണിക്കൂറിലധികം കഴിഞ്ഞിട്ടും ഒരു പ്രദേശം മുഴുവന്‍ ഇരുട്ടിലാണ്. വൈദ്യുതി ബന്ധം പുന:സ്ഥാപിക്കാന്‍ തയ്യാറാകാത്തതില്‍ നാട്ടുകാര്‍ പ്രതിഷേധത്തിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: