ചങ്ങനാശ്ശേരി: നഗരത്തിലെ രണ്ടുറോഡുകള്‍ കൂടി കലുങ്കുകള്‍ക്കായി പൊളിച്ചതോടെ ചങ്ങനാശ്ശേരിയില്‍ യാത്ര പേടിസ്വപ്നമായി. ഫാത്തിമാപുരം ജങ്ഷനില്‍ നിന്നും പൊട്ടശ്ശേരിയിലേക്കുളള റോഡാണ് അവസാനമായി കുറുകെ പൊളിച്ചത്. ഫാത്തിമാപുരത്ത് നിന്ന് കുരിശുംമൂട്,കടമാന്‍ചിറ ഭാഗങ്ങളിലേക്കും തൃക്കൊടിത്താനം പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിലേക്കും പ്രവേശിക്കുന്നതിനുളള വഴിയാണ് കുറുകെ കുഴിച്ചത്.
മുന്നറിയിപ്പുകളോ പത്രകുറിപ്പുകളോ ഒന്നുമില്ലാതെയാണ് പ്രധാനപാതയിലെ ഗതാഗതം പൂര്‍ണ്ണമായി നിര്‍ത്തലാക്കികൊണ്ട് റോഡ്കുഴിച്ചത്. വളരെ ആഴത്തില്‍ കുഴിയെടുത്തുവെങ്കിലും അപകട സൂചനകളും സ്ഥാപിച്ചിട്ടില്ല. റയില്‍പാത ഇരട്ടിപ്പിക്കുന്നതിനായി ഫാത്തിമാപുരം പാലം പൊളിക്കുന്ന പണികള്‍ നടക്കുന്നതിനാല്‍ നൂറുകണക്കിന് വാഹനങ്ങള്‍ ഇതുവഴി കടന്നുപോയിരുന്നു. റയില്‍വേ മേല്‍പ്പാലം ഇല്ലാത്തതിനാല്‍ റയില്‍വേ സ്റ്റേഷന് ഭാഗത്ത് നിന്ന് ഗുഡ്ഷെഡ്ഡ് റോഡു വഴി നൂറുകണക്കിന് വാഹനങ്ങള്‍ കടന്നുവരുന്നുണ്ട്്്. എന്നാല്‍ കവിയൂര്‍ റോഡിന്റെ വശങ്ങള് ജെ.സി.ബി ഉപയോഗിച്ച്്് പൊളിച്ചിട്ടിരിക്കുകയാണ്. റോഡ്്് പണിക്കായി മെറ്റല്‍ ഇറക്കിയതും റോഡ്് ഗതാഗതം തടസപ്പെടും വിധമാണ്. ഫാത്തിമാപുരം റയില്‍വേ മേല്‍പ്പാലമാണ് ആദ്യം പൊളിച്ചത്്. ഇത്്് വഴിയുളള ഗതാഗതം ഇരൂപ്പ റയില്വേക്രോസ്്് വഴി തിരിച്ചുവിട്ടു.എന്നാല്‍ ഈ പാതയില്‍ കലുങ്ക്്് ഇടിഞ്ഞതോടെ കലുങ്ക് നിര്‍മ്മിക്കേണ്ടി വന്നത്്.ഇത്്് ഈ പാതയില്‍ ഗതാഗതം തടസപ്പെടാന്‍ കാരണമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: