മുണ്ടക്കയം: രണ്ടാമത്തെ റിസള്‍ട്ടില്‍ അഖില പത്ത് എപ്ലസ് മായി വിജയിച്ചു. ആദ്യ ഫലത്തില്‍ മൂന്നു വിഷയത്തില്‍ എ പ്ലസ് നഷ്ടമായപ്പോള്‍ അഖിലയ്ക്കു രണ്ടാമത്തെ ഫലം വന്നപ്പോള്‍ എല്ലാത്തിനും എ പ്ലസ് ലഭിച്ചു. തൊടുപുഴ വണ്ണപ്പുറം എസ്എന്‍എം യുഎച്ച്എസ് വിദ്യാര്‍ഥിനിയാണ് അഖില. എഴ് എപ്ലസ്സും,ഒരു എയും രണ്ടും ബി പ്ലസ്സുമായിരുന്നു ആദ്യ ഫലം. എല്ലാ വിഷയത്തിനും എ പ്ലസ്സ് ലഭിക്കാത്തതില്‍ വിഷമിച്ചിരുന്ന തിനിടയിലാണ് അടുത്ത ഫലമുണ്ടന്നറിയുന്നത്. പുതുക്കിയ ഫലം വന്നപ്പോള്‍ അഖിലക്കു എല്ലാറ്റിനും എ പ്ലസ്.
കോരുത്തോട് പള്ളിപ്പടി വള്ളിപറമ്പില്‍ വീട്ടില്‍ ജോയിച്ചന്‍-ജാന്‍സി ദമ്പതികളുടെ മകളാണ് അഖില ജാന്‍സി മാത്യു. പഠനത്തോടൊപ്പം സ്പോര്സിലും മികവ് തെളിയിച്ച ഈ കൊച്ചുമിടുക്കി നാടിനുവേണ്ടി അനേകം മെഡലുകളാണ് വാരിക്കൂട്ടിയത്.
നിരവധി മീറ്റുകളില്‍ സ്വര്‍ണ്ണ മെഡലുള്‍പ്പടെ മൂപ്പതിലധികം മെഡലുകള്‍ നേടിയ അഖില ഹൈദ്രബാദില്‍ നടന്ന പൈക്ക നാഷണ്‍ മീറ്റല്‍ 400 മീറ്റര്‍ റിലെയില്‍ ഗോള്‍ഡ് മെഡല്‍ നേടിയിട്ടുണ്ട്. തോമസ് മാഷിന്റെ ശിക്ഷണത്തിലാണ് കായിക പരിശീലനം നടത്തുന്നത്. പിതാവ് ജോയിച്ചനും മാതാവ് ജാന്സിയും അഖിലയുടെ മൂത്ത സഹോദരി അനിലയും പഠന കാലഘട്ടം മുതല്‍ കായിക താരങ്ങളായിരുന്നു. അമലു ജാന്‍സി മാത്യുവാണ് മറ്റൊരു സഹോദരി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: