കോട്ടയം: മരങ്ങാട്ടുപിളളി ഗ്രാമപഞ്ചായത്തിനിത് അഭിമാനമുഹൂര്‍ത്തം. രാജ്യത്തെ മികച്ച പഞ്ചായത്തുകളുടെ പട്ടികയിലുള്‍പ്പെട്ട മരങ്ങാട്ടുപിളളി ഗ്രാമപഞ്ചായത്ത് ദേശീയപുരസ്കാരം ഏറ്റുവാങ്ങി. 2014-15ലെ രാജീവ്ഗാന്ധി ശാക്തീകരണ്‍ പുരസ്കാരമാണ് മരങ്ങാട്ടുപളളിക്ക് ലഭിച്ചത്. ഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍ കേന്ദ്ര ഗ്രാമ വികസന മന്ത്രി ചൗധരി ഭീരേന്ദ്ര സിംഗില്‍ നിന്നും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബെല്‍ജി ഇമ്മാനുവലും വൈസ്പ്രസിഡന്റ് പ്രസീദാ സജീവും ചേര്‍ന്ന് ഏറ്റുവാങ്ങി. പതിനഞ്ച് ലക്ഷം രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം. ചടങ്ങില്‍ പഞ്ചായത്ത് ഭരണസമിതിംഗങ്ങളും സെക്രട്ടറി റ്റി.ഡി. ജോസഫും ഉദ്യോഗസ്ഥരും പങ്കെടുത്തു. സിംല കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഇന്‍ഡ്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് റൂറല്‍ ഡെവലപ്പ്മെന്റ് നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്ര പഞ്ചായത്ത് മന്ത്രാലയം അവാര്‍ഡിനായി മരങ്ങാട്ടുപിളളി പഞ്ചായത്തിനെ തിരഞ്ഞെടുത്തത്.
ഗ്രാമപഞ്ചായത്ത് നടപ്പാക്കിയ ജൈവ അടുക്കളത്തോട്ടം, തരിശുകൃഷി, ധവളവിപ്ലവം, വയോജനങ്ങള്‍ക്ക് പോഷകാഹാര പദ്ധതി, പാലിയേറ്റീവ് കെയര്‍, കിണര്‍ റീചാര്‍ജിംഗ്, സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതി, വൃക്കരോഗിയായ ലിസിജോണിന്റെ ശസ്ത്രക്രിയക്കായി ഒരുദിവസം കൊണ്ട് 16 ലക്ഷം രൂപ സമാഹരിച്ച് വൃക്ക മാറിവച്ച് രോഗിയെ ജീവിതത്തിലേക്കു തിരിച്ചുകൊണ്ടുവന്ന ജീവകാരുണ്യ പ്രവര്‍ത്തനം, ഇറാഖില്‍ നിന്നുതിരിച്ചെത്തിയ നഴ്സ് സ്മിത സുരേന്ദ്രന് വീടുനിര്‍മ്മിക്കുന്നതിന് നടപടി സ്വീകരിച്ചത് തുടങ്ങിയ പ്രവര്‍ത്തനങ്ങളാണ് പഞ്ചായത്തിനെ അവാര്‍ഡിന് അര്‍ഹമാക്കിയത്.
2013-14 വര്‍ഷത്തില്‍ കോട്ടയം ജില്ലയില്‍ രണ്ടാമത്തെ മികച്ച പഞ്ചായത്തായി തിരഞ്ഞെടുക്കപ്പെട്ട് സ്വരാജ് ട്രോഫിയും അഞ്ചുലക്ഷം രൂപയും മരങ്ങാട്ടുപളളി കരസ്ഥമാക്കിയിരുന്നു. മികച്ച ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്കുളള അവാര്‍ഡ് സെക്രട്ടറി റ്റി.ഡി.ജോസഫിനും ലഭിച്ചിരുന്നു. കൂടാതെ ആരോഗ്യരംഗത്തെ പ്രവര്‍ത്തനത്തിന് ജില്ലയിലെ മികച്ച രണ്ടാമത്തെ പഞ്ചായത്തിനുളള അവാര്‍ഡും 3 ലക്ഷം രൂപയും ലഭിച്ചു. ഇപ്പോള്‍ ദേശീയ പുരസ്കാരവും ലഭ്യമായത് പഞ്ചായത്തിന്റെ യശസ് ഉയര്‍ത്തിയതായും ജനക്ഷേമകരമായ പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നും നടപ്പാക്കുമെന്നും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബെല്‍ജി ഇമ്മാനുവല്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: