കൊല്ലം: പോലീസ് സ്റ്റേഷനുകളില്‍ മതിയായ അടിസ്ഥാന സൗകര്യമൊരുക്കി കൊടുക്കാന്‍ ഭരണകര്‍ത്താക്കള്‍ തയ്യാറാകണമെന്ന് എ.എ.അസീസ് എംഎല്‍എ പറഞ്ഞു. കൊല്ലത്തുനടന്ന പോലീസ് അസോസിയേഷന് ജില്ലാസമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലയിലെ ഒട്ടുമിക്ക പോലീസ് സ്റ്റേഷനുകളും അടിസ്ഥാനസൗകര്യമില്ലാതെയാണ് പ്രവര്‍ത്തിക്കുന്നത്.
കൃത്യനിര്‍വഹണത്തിനു മുന്‍ഗണന കൊടുത്തുകൊണ്ട് അതു നിറവേറ്റുന്ന പോലീസുകാരുടെ ജോലി എളുപ്പംമാക്കുവാന് അവര്‍ക്കുവേണ്ടുന്ന അടിസ്ഥാന സൗകര്യമൊരുക്കാന്‍ നമ്മുടെ ആഭ്യന്തരവകുപ്പ് ശ്രദ്ധചെലുത്തണമെന്നും അസീസ് പറഞ്ഞു. കൂടുതല്‍ പോലീസുകാരെ പോലീസ് സ്്റ്റേഷനില്‍ ജോലിക്കായി നിയമിക്കണം നിലവില്‍ പല സ്റ്റേഷനുകളിലും ആവശ്യത്തിനു പോലീസുകാര്‍ ഇല്ലാത്തത് അവിടുത്തെ കൃത്യനിര്‍വഹണത്തെ സാരമായി ബാധിക്കുന്നു.
അതുകൊണ്ട് ജനങ്ങളുടെ സുരക്ഷ കൂടുതല്‍ ഉറപ്പാക്കുവാന്‍ വേണ്ടി ആവശ്യത്തിനു പോലീസുകാരെ നിയമിക്കണമെന്നും അസീസ് പറഞ്ഞു. കൊല്ലം എസിപി ലാല്‍.ജി, എസിപി കൃഷ്ണകുമാര്‍, പോലീസ് അസോസിയേഷന് ജില്ലാപ്രസിഡന്റ് രാജേന്ദ്രന്‍പിള്ള, ജില്ല കമ്മിറ്റിയംഗം നജീഹ്, വിനോദ് ജെറാല്‍ഡ് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: