കൊല്ലം: കര്‍ബലാ ട്രസ്റ്റിന്റെ തെരഞ്ഞെടുപ്പ് അസാധുവാണെന്ന് മുന്‍സെക്രട്ടറി കായിക്കര ഷംസുദ്ദീന് പത്രസമ്മേളനത്തില്‍ പറഞ്ഞു. ഇലക്ഷന് നടത്തിയെന്ന് പറയുന്ന റിട്ടേണിങ് ഓഫീസര്‍ നിയമാനുസരണം നിയമിക്കപ്പെട്ട ആളല്ലെന്ന് അദ്ദേഹം ആരോപിച്ചു.
ഹൈക്കോടതി ഉത്തരവ് അനുസരിച്ചുള്ള വോട്ടേഴ്സ് ലിസ്റ്റ് ഇല്ലാത്തതിനാല്‍ കോടതി അംഗീകരിച്ച റിട്ടേണിങ് ഓഫീസര്‍ അഡ്വ.അയൂബ്ഖാന് 25ന് രാജിവച്ചു. അതിനുശേഷം കോടതി അംഗീകരിച്ച റിട്ടേണിങ് ഓഫീസറോ വോട്ടര്‍ പട്ടികയോ ഇല്ലാത്ത സാഹചര്യത്തില്‍ അധികാരമില്ലാത്ത ഏതാനുംപേര്‍ ചേര്‍ന്ന് നിയോഗിച്ച ഒരാള്‍ ഒരു വ്യാജ ലിസ്റ്റ് തെരഞ്ഞെടുപ്പ് പ്രഹസനം നടത്തുകയായിരുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: