ചങ്ങനാശേരി: താലൂക്ക് ആശുപത്രയിലെ കെടുകാര്യസ്ഥത ചൂണ്ടിക്കാട്ടി താലൂക്ക് വികസന സമിതിയില്‍ അംഗങ്ങളുടെ പരാതിപ്രളയം. ജനറല്‍ ആശുപത്രിയായി ഉയര്‍ത്തിയശേഷം കൂടിയ യോഗത്തില്‍ മുന്‍യോഗത്തിലെ തീരുമാനങ്ങള്‍ നടപ്പാക്കിയില്ലെന്ന് നിരവധി അംഗങ്ങള്‍ ചൂണ്ടിക്കാട്ടി. ഫാര്‍മസിയുടെയും പനിവാര്ഡിന്റെയും ശോച്യാവസ്ഥ പരിഹരിക്കാന്‍ തീരുമാനിച്ചത് നടപ്പായില്ല. രോഗികള്‍ക്ക് കൊടുക്കാന്‍ ആവശ്യത്തിന് മരുന്ന് ഇതുവരെ എത്തിയില്ല. കാഷ്വാലിറ്റിയില്‍ പോലും മരുന്നില്ലാത്ത അവസ്ഥയാണിന്ന്. മാലിന്യ സംസ്കരണത്തിന് ബുദ്ധിമുട്ട് നേരിടുന്നതായി ആശുപത്രി സൂപ്രണ്ട് അറിയിച്ചു. ആയതിനുള്ള സൗകര്യങ്ങള്‍ ചെയ്യുമെന്ന് നഗരസഭാ മറുപടി നല്കി.
സെക്യൂരിറ്റി സംവിധാനം കാര്യക്ഷമമാക്കണമെന്ന് ജില്ലാ കളക്ടര്‍ ആവശ്യപ്പെട്ടു. രോഗികള്‍ക്ക് സൗജന്യമായി വിതരണം ചെയ്യുന്ന ഭക്ഷണത്തിന്റെ ഗുണനിലവാരം ഉറപ്പാക്കാന്‍ വേണ്ട സംവിധാനം സ്വീകരിക്കാനും കളക്ടര്‍ നിര്‍ദ്ദേശിച്ചു. വികസനത്തിനായി മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കാനും രോഗികള്‍ക്ക് ബുദ്ധിമുട്ടുകൂടാതെ സേവനങ്ങള്‍ നല്‍കുന്നതിനും വേണ്ട ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തണമെന്നും കളക്ടര്‍ നിര്‍ദ്ദേശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: