കൊച്ചി: നായയെ സ്നേഹിക്കാന്‍ നിങ്ങള്‍ക്ക് മനസ്സുണ്ടോ? എങ്കില്‍ കുറഞ്ഞത് അഞ്ച് നായ്ക്കളെ വീതം നിങ്ങള്‍ക്ക് കൈമാറാന്‍ തയ്യാറാണെന്ന് എറണാകുളം ജില്ലാ കളക്ടര്‍ എം.ജി രാജമാണിക്യം. ജില്ലയിലെ തെരുവുനായ ശല്യം പരിഹരിക്കുന്നതിനായാണ് കളക്ടറുടെ വേറിട്ട ആശയം.
ജില്ലാ വികസന സമിതി യോഗത്തില്‍ ഉയരുന്ന സ്ഥിരം പ്രശ്നമാണ് തെരവുനായകളുടെ ആക്രമണം. വന്ധ്യംകരണം ഉള്‍പ്പെടെയുള്ള നിരവധി പരിഹാര മാര്‍ഗങ്ങള്‍ ഉണ്ടെങ്കിലും ഒന്നും വേണ്ടത്ര ഫലം കാണാത്ത സാഹചര്യത്തിലാണ് കളക്ടര്‍ തന്റെ ആശയം അവതരിപ്പിച്ചത്.
ജില്ലയില്‍ സജീവമായി പ്രവര്‍ത്തിക്കുന്ന മൃഗസ്നേഹിസംഘടനകള്‍, വ്യക്തികള്‍ എന്നിവരുമായി ബന്ധപ്പെട്ട് പദ്ധതി ആരംഭിക്കാനാണ് ജില്ലാ ഭരണകൂടത്തിന്റെ നീക്കം. തെരുവ് നായ്ക്കളെ പിടികൂടി വന്ധ്യംകരണത്തിന് വിധേയമാക്കി വളര്‍ത്താന്‍ താല്പര്യമുള്ളവര്ക്ക് കൈമാറാനാണ് പദ്ധതി. നായകളെ ഇത്തരത്തില്‍ പരിചരിക്കാന്‍ തയ്യാറാകുന്നവര്‍ക്ക് ആവശ്യമെങ്കില്‍ സാമ്പത്തിക സഹായം ഉള്‍പ്പെടെ ലഭ്യമാക്കും.
എംപി ഫണ്ട് ഉപയോഗിച്ച് മൃഗങ്ങള്‍ക്കായി തയാറാക്കുന്ന ആംബുലന്‍സിന്റെ സേവനവും ഇതിനായി ഉപയോഗപ്പെടുത്തും.നിലം, തണ്ണീര്‍ത്തട ഭൂമികള്‍ വ്യാപകമായി നികത്തപ്പെടുമ്പോഴും ബന്ധപ്പെട്ട കൃഷി ഓഫീസര്‍മാര്‍ നിസ്സംഗത പുലര്‍ത്തുകയാണെന്ന് കളക്ടര്‍ കുറ്റപ്പെടുത്തി. നിലം നികത്തലുമായി ബന്ധപ്പെട്ട് എത്ര പരാതി കൃഷിവകുപ്പ് ഇതുവരെ കൈമാറിയിട്ടുണ്ടെന്ന് ആരാഞ്ഞ കളക്ടര്‍ അനധികൃത നിലം നികത്തലുകള്‍ ഭരണകൂടത്തിന്റെ ശ്രദ്ധയില്‍പെടുത്തിയില്ലെങ്കില്‍ ബന്ധപ്പെട്ട കൃഷി ഓഫീസര്‍ക്കെതിരെ ശക്തമായ നിയമനടപടികള്‍ സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നല്കി.
ജില്ലയിലെ സര്‍വ്വേയര്‍മാരുടെ അപര്യാപ്തതമൂലം പദ്ധതികള്‍ വൈകുന്നത് പരിഹരിക്കുന്നതിനായി അംഗീകൃത സ്വകാര്യ സര്വ്വേര്മാരെ ഉപയോഗിച്ച് സര്‍വ്വേ നടപടികള്‍ പൂര്‍ത്തീകരിക്കാന്‍ യോഗത്തില്‍ തീരുമാനമായി.
യോഗത്തില്‍ എംഎല്‍എമാരായ സാജു പോള്‍, ലൂഡി ലൂയിസ്, ജില്ലാ പ്ലാനിംഗ് ഓഫീസര്‍, വിവിധ മന്ത്രിമാരുടെ പ്രതിനിധികള്‍ എന്നിവര്‍ക്ക് പുറമേ വിവിധ വകുപ്പ് മേധാവികളും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: