കൊച്ചി: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള ഏലൂര്‍ പാട്ടുപുരയ്ക്കല്‍ ദേവീ ക്ഷേത്രത്തിന്റെ ഓഡിറ്റോറിയം സ്വകാര്യവ്യക്തികള്‍ക്ക് ലേലം ചെയ്ത് പാട്ടത്തിന് കൊടുക്കുവാനുള്ള ബോര്‍ഡിന്റെ തീരുമാനത്തിനെതിരെ ഏലൂര്‍ മുനിസിപ്പാലിറ്റിയിലുള്ള വിവിധ ക്ഷേത്രങ്ങളുടെ ഭാരവാഹികളും ഉപദേശക സമിതി ഭാരവാഹികളും വിവിധ സാമുദായിക സംഘടന ഭാരവാഹികളും ഭക്തജനങ്ങളും ഹിന്ദുഐക്യവേദിയുടെ നേതൃത്വത്തില്‍ ദേവസ്വം ബോര്‍ഡ് നടത്താനിരുന്ന ലേലം തടഞ്ഞു.
ക്ഷേത്രവസ്തുക്കളും ഓഡിറ്റോറിയങ്ങളും ഊട്ടുപുരകളും ലേലം ചെയ്യാന്‍ സമ്മതിക്കുകയില്ല എന്ന നിലപാടില്‍ വിവിധ ഹൈന്ദവ സംഘടനകള്‍ ശക്തമായി ഉറച്ചുനിന്നതിനാല്‍ ലേല നടപടികള്‍ റദ്ദാക്കിയതായി ദേവസ്വം ബോര്‍ഡ് അസി.കമ്മീഷണര്‍ കൃഷ്ണകുമാര്‍ പ്രഖ്യാപിക്കുകയായിരുന്നു. ഈ വിവരം ദേവസ്വം ശ്രീകാര്യം ഓമനകുട്ടനെക്കൊണ്ട് എഴുതി, വിവിധ ഹൈന്ദവസംഘടന നേതാക്കളെക്കൊണ്ട് ഒപ്പിടുകയും ചെയ്തു.
ഹിന്ദുഐക്യവേദിയുടെ നേതൃത്വത്തില്‍ നടന്ന യോഗത്തില്‍ ഏലൂര്‍ മേഖല പ്രസിഡന്റ് ബി.മധുസൂദനന് നായര്‍, ഐക്യവേദി ജില്ല സംഘടനാ സെക്രട്ടറി എ.ബി.ബിജു എന്നിവര്‍ സംസാരിച്ചു.ഹിന്ദുഐക്യവേദി താലൂക്ക് സംഘടനാ സെക്രട്ടറി എം.എല്‍.സുരേഷ്, ഏലൂര്‍ മേഖലാ പ്രസിഡന്റ് ബി.മധുസൂദനന് നായര്‍, ഏലൂര്‍ മുനിസിപ്പല്‍ പ്രസിഡന്റ് കെ.എസ്.സനന്ദനന്‍, ഏലൂര്‍ മുനിസിപ്പല്‍ സംഘടനാ സെക്രട്ടറി ത്രിദീപന്‍, വിശ്വഹിന്ദുപരിഷത് ജില്ല വര്‍ക്കിംഗ് പ്രസിഡന്റ് കെ.എന്‍.അരവിന്ദാക്ഷന്, മഹിളാ ഐക്യവേദി ജില്ലാ സെക്രട്ടറി ഷിജ ബിജു, മഹിളാ ഐക്യവേദി രക്ഷാധികാരി ജയാ വിജയന്, മഹിളാ ഐക്യവേദി ജനറല്‍ സെക്രട്ടറി ശ്യാമ അരവിന്ദാക്ഷന്,
നാറാണത്ത് ക്ഷേത്ര ഉപദേശക സമിതി ഭാരവാഹി വി.വി.പ്രകാശന്, ഏലൂര്‍ സെന്‍ട്രല്‍ എന്‍എസ്എസ് വനിതാ സമാജം പ്രസിഡന്റ് ചന്ദ്രിക രാജന്, എന്‍എസ്എസ് പാട്ടുപുരയ്ക്കല്‍ ശാഖ പ്രസിഡന്റ് ഗോപിനാഥന് നായര്‍, ബജ്റംഗദള്‍ ജില്ലാ ജോ: സെക്രട്ടറി വസന്തന് പാട്ടുപുരയ്ക്കല്‍, ഉപദേശക സമിതി സെക്രട്ടറി പി.വിജയകുമാര്‍, എസ്എന്‍ഡിപി വടക്കുംഭാഗം ശാഖ പ്രസിഡന്റ് പി.കെ.രാജു, വേളാര്‍ സഭ ജില്ലാ ഖജാന്‍ജി സുരേഷ് എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: