ചാത്തന്നൂര്‍: ബാറുകള്പൂട്ടിയതോടെ ചാത്തന്നൂര്‍, കല്ലുവാതുക്കല്‍ ചിറക്കര പ്രദേശങ്ങളില്‍ അനധികൃത മദ്യകച്ചവടം പൊടിപൊടിക്കുന്നു. പാരിപ്പള്ളി ചാത്തന്നൂര്‍ പരവൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നുള്ള ബിവറേജെസ് ഔട്ട്ലെറ്റില് നിന്നും ക്യു നിന്നും അല്ലാതെയും വന്‍തോതില്‍ കൊണ്ട് വരുന്ന മദ്യമാണ് അനധികൃതമായി കച്ചവടം നടത്തുന്നത്
ഈ കച്ചവടത്തിലേയ്ക്ക് പുതിയ ആളുകള്‍ കൂട്ടത്തോടെ എത്തുകയാണ്. അനധികൃത മദ്യ കച്ചവടത്തിന് അനുകൂലമായ സാഹചര്യമാണ് ഈ പ്രദേശങ്ങളില്‍ ഉള്ളതെന്ന് ആക്ഷേപമുണ്ട്. കഴിഞ്ഞ അവധി ദിവസങ്ങളില്‍ ലക്ഷങ്ങളുടെ അനധികൃത മദ്യകച്ചവടമാണ് ചില പ്രദേശങ്ങളില്‍ നടന്നത് എന്ന് പറയപ്പെടുന്നു. ശക്തമായ പോലീസ് എക്സൈസ് പരിശോധന ഇല്ലാത്തതാണ് പ്രധാന കാരണമായി നാട്ടുകാര്‍ പറയുന്നത്.
ഇതിനൊപ്പം മദ്യം വന്‍തോതില്‍ കച്ചവടക്കാര്‍ക്ക് ലഭിക്കുന്നതായാണ് വിവരം. ഇത്തരത്തില്‍ മദ്യം ലഭിക്കുന്നതിനായി ചില ബിവറേജ് ജീവനക്കാരുമായി അനധികൃത മദ്യക്കച്ചവടക്കാര്‍ രഹസ്യധാരണ ഉണ്ടാക്കിയിട്ടുണ്ട്. സ്ഥിരം മദ്യപരുടെ ചില ഇഷ്ട ബ്രാന്റുകള്‍ ബിവറേജില്‍ നിന്ന് നാളുകളായി ലഭിക്കുന്നില്ലെന്നും വലിയ ഡിമാന്റില്ലാത്ത മദ്യം ഉപഭോക്താക്കളുടെമേല്‍ ജീവനക്കാര്‍ അടിച്ചേല്പ്പിക്കുകയാണന്ന പരാതിയും ഉയര്‍ന്നിട്ടുണ്ട്.
ഇങ്ങനെ പിടിച്ച് വെയ്ക്കുന്ന ഇഷ്ടമദ്യം അനധികൃത മദ്യകച്ചവടക്കാര്‍ക്ക് നല്‍കുകയാണ് ചെയ്യുന്നത്. ഓട്ടോറിക്ഷയിലും, ബൈക്കുകളിലും മദ്യവില്പന നടത്തുന്ന സംഘങ്ങള്‍ ചിറക്കരയില്‍ നിരവധിയുണ്ട്. ചില വീടുകളും, പെട്ടിക്കടകളും കേന്ദ്രീകരിച്ചും അനധികൃത മദ്യകച്ചവടം നടക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: