പുനലൂര്‍: കരവാളൂര്‍ വടമണില്‍ ഭാര്യയെ കുത്തികൊലപ്പെടുത്തിയ ശേഷം ഒളിവില്‍പോയ ഭര്‍ത്താവ് പളനിക്കായി പോലീസ് അന്വഷണം ഊര്‍ജിതമാക്കി. വെള്ളിയാഴ്ച്ച പുലര്‍ച്ചെയാണ് ശാന്തമ്മയെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കാണപ്പെട്ടത്.
സംഭവത്തില്‍ പ്രതിയെന്നു സംശയിക്കുന്ന ഭര്‍ത്താവായ ഉത്തമനു വേണ്ടി തമിഴ്നാട് കേന്ദ്രീകരിച്ചാണ്നിലവില് അന്വഷണം നടക്കുന്നതെന്ന് പുനലൂര്‍ സിഐ എം.സുരേഷ് പറഞ്ഞു. ശാന്തമ്മ മരിച്ചുകിടന്ന മുറിയില്‍നിന്നും കൊലയ്ക്ക് ഉപയോഗിച്ചിരുന്ന കത്തി പോലീസ് കണ്ടെടുത്തു.കുടുംബ പ്രശ്നമാണ് കൊലയ്ക്കു പിന്നിലെന്ന് സംശയിക്കപ്പെടുന്നു.
ശാന്തമ്മയുടെ മകള്‍ ഉമയുടെ ഭര്‍ത്തൃഗൃഹമായ വടമണില്‍ മൂന്നുദിവസം മുമ്പാണ് ശാന്തമ്മയും ഭര്‍ത്താവും എത്തിയത്. ഉമയുടെ ഭര്‍ത്താവ് ഗള്‍ഫിലാണ്.
കഴിഞ്ഞ ദിവസം ഉമയും ഗള്‍ഫിലേക്ക് പോയിരുന്നു.
ഇതോടെ ഈ വീട്ടില്‍ ശാന്തമ്മയും ഭര്‍ത്താവും മാത്രമായി. കുടുംബവഴക്കിനെ തുടര്‍ന്ന് പളനി ഭാര്യയെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. മകളോട് അമ്മയെ കൊന്നതായി ഇയാള്‍ ഫോണില്‍ വിളിച്ചുപറഞ്ഞിരുന്നതായും പോലീസ് പറഞ്ഞു.
ശാന്തമ്മയുടെ മൃതദേഹത്തില്‍ നാല്പതോളം കുത്തുകള്‍ ഉണ്ടായിരുന്നു. കഴുത്തിന്റെ ഭാഗത്തും വയറിലുമെല്ലാം കുത്തേറ്റിട്ടുണ്ട്. കത്രികയും കത്തിയും കൊണ്ടാകാം ആക്രമിച്ചതെന്ന് കരുതുന്നു. കൊലപാതകത്തിനുണ്ടായ പ്രകോപനം എന്തെന്ന് വ്യക്തമായിട്ടില്ല. പുനലൂര്‍ എഎസ്പി ഡോ.ഹിമേന്ദ്രനാഥിന്റെ മേല്‍നോട്ടത്തിലാണ് അന്വഷണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: