കൊച്ചി: രാജ്യത്തിന്റെ ഉല്പാദനരംഗം വികസിപ്പിക്കുന്നതിന് വിദ്യാര്‍ത്ഥികള്‍ സംരംഭകരാകാന്‍ തയ്യാറാകണമെന്ന് മന്ത്രി കെ ബാബു. കേരള ഫിഷറീസ് സമുദ്രപഠന സര്‍വകലാശാല (കുഫോസ്) വിദ്യാര്‍ത്ഥികളില്‍ സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി സ്ഥാപിച്ച സെന്റര്‍ ഫോര്‍ അഡ്വാന്‍സ്ഡ് ട്രെയിനിംഗ് ആന്റ് റിസര്‍ച്ച് ഇന്‍ ഒണ്‍ട്രപ്രണര്‍ഷിപ്പ് ഡെവലപ്മെന്റിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വൈസ്ചാന്‍സലര്‍ ഡോ. ബി മധുസൂദനക്കുറുപ്പ് അധ്യക്ഷത വഹിച്ചു. വിദ്യാര്‍ത്ഥികളുടെ നൂതനമായ ആശയങ്ങളും ക്രിയാത്മക ചിന്തകളും വികസിപ്പിച്ച് ഫിഷറീസ്, സാമുദ്രിക മേഖലകളിലെ ഉല്പാദന ശൃംഖല ശക്തിപ്പെടുത്തുകയാണ് കേന്ദ്രത്തിന്റെ പ്രധാന ലക്ഷ്യം. ഭക്ഷ്യസംസ്കരണം, മത്സ്യവിത്തുല്പാദനം, മത്സ്യകൃഷി, മൂല്യവര്‍ധിത ഉല്‍പ്പാദനം, മത്സ്യത്തീറ്റ ഉല്പാദനം, മരുന്ന് നിര്‍മാണം, കണ്‍സല്‍ട്ടന്‍സി തുടങ്ങിയ മേഖലകളിലായിരിക്കും കുഫോസ് വിദ്യാര്‍ത്ഥികളെ സംരംഭകരാകാന്‍ പരിശീലിപ്പിക്കാന്‍ സഹായകരമാകുമെന്നും അദ്ദേഹം പറഞ്ഞു.
സിന്തൈറ്റ് ഇന്‍ഡസ്ട്രീസ് സിഇഒ ജോര്‍ജ്ജ് പോള്‍ മുഖ്യാതിഥിയായിരുന്നു. കിറ്റ്കോയുടെ അസോസിയേറ്റഡ് പ്രിന്‍സിപ്പല്‍ കണ്‍സള്‍ട്ടന്റ് ഡോ. കെ.സി.സി. നായര്‍ മുഖ്യപ്രഭാഷണം നടത്തി. കുഫോസ് രജിസ്ട്രാര്‍ ഡോ. വി.എം. വിക്ടര്‍ ജോര്‍ജ്ജ്, ഡോ. എം.എസ്. രാജു, ഡോ. സുനില്‍ മുഹമ്മദ്, ഡോ. ടി.വി. ശങ്കര്‍, എം. ഷാജി, ഡോ. സാജന് ജോര്‍ജ്ജ്, എം.ജി. സത്യന്, ഡോ. വി. അമ്പിളികുമാര്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: