കൊച്ചി: അഴിമതി, ഒത്തുത്തീര്‍പ്പ് രാഷ്ട്രീയം, വികസനം എന്നീ വിഷയങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് ബിജെപി ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പ്രചരണജാഥ സംഘടിപ്പിക്കുന്നു.
രാഷ്ട്രീയ പ്രചരണ ജാഥ 27നു ആരംഭിക്കും. ജില്ലാ പ്രസിഡന്റ് അഡ്വ. പി.ജെ. തോമസ് ജാഥ നയിക്കും. കോതമംഗലത്തു നിന്നും ആരംഭിക്കുന്ന ജാഥ മെയ് 2നു ചെറായിയില്‍ സമാപിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
27നു വൈകിട്ട് അഞ്ചു മണിയ്ക്ക് കോതമംഗലത്തു ബിജെപി സംസ്ഥാന പ്രസിഡന്റ് വി. മുരളീധരന് ജാഥ ഉദ്ഘാടനം ചെയ്യും. 28നു മൂവാറ്റുപുഴയില്‍ ബിജെപി സംസ്ഥാന നിര്‍വാഹക സമിതിയംഗം അഡ്വ. ബി. ഗോപാലകൃഷ്ണന്, 29നു ആലുവയില്‍ ശോഭ സുരേന്ദ്രന്, 30നു കളമശേരിയില്‍ സംസ്ഥാന വക്താവ് വി.കെ. സജീവന്,
മെയ് ഒന്നിനു പള്ളുരുത്തിയില്‍ പി.കെ. കൃഷ്ണദാസ്, രണ്ടിനു ചെറായിയില്‍ എം.ടി. രമേശ് എന്നിവര്‍ സമാപന സമ്മേളനങ്ങള്‍ ഉദ്ഘാടനം ചെയ്യും. ജില്ലയില്‍ 80 കേന്ദ്രങ്ങളിലായി 100ത്തിലധികം ബൂത്ത് പ്രസിഡന്റുമാരും 130 പഞ്ചായത്ത്, ഏരിയ പ്രസിഡന്റുമാരും ജാഥ ക്യാപ്റ്റനെ സ്വീകരിക്കും. പത്രസമ്മേളനത്തില്‍ ജില്ലാ ജനറല്‍ സെക്രട്ടറിമാരായ എന്‍.പി ശങ്കരന്‍കുട്ടി, എം.എന്‍. മധു പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: