കുമരകം: സ്വകാര്യ വ്യക്തിയുടെ സ്ഥലത്തേക്ക് റോഡ് പണിയാന്‍ പഞ്ചായത്ത് പ്രസിഡന്റും എംഎല്‍എയും വഴിവിട്ട് സഹായിച്ചതായി ആരോപണം. കുമരകം 11-ാം വാര്‍ഡ് മെമ്പറും പഞ്ചായത്ത് പ്രസിഡന്റിനും, എംഎല്‍എ സുരേഷ്കുറുപ്പിനുമെതിരെയാണ് ജനങ്ങളുടെ ആരോപണം. മൈനര്‍ ഇറിഗേഷന്‍ ഫണ്ടില്‍ നിന്നും അനുവദിച്ച 18 ലക്ഷം രൂപ ചെലവഴിച്ച് റോഡ് നിര്‍മ്മാണവും പാലം നിര്‍മ്മാണവും നടത്തിയതില്‍ ക്രമക്കേടും അഴിമതിയും നടന്നിട്ടുള്ളതായിട്ടുള്ള ആരോപണം ശക്തമാണ്. മൈനര്‍ ഇറിഗേഷന്‍ ഫണ്ട് തോടുകളുടെ സംരക്ഷണത്തിനായാണ് ഉപയോഗിക്കേണ്ടതെങ്കിലും ഈ തുക റോഡിന്റെ സംരക്ഷണത്തിനാണ് ഉപയോഗപ്പെടുത്തിയത്. നിലവില്‍ 1 മീറ്റര്‍ നടവഴിയുള്ള ഭാഗത്തിന് അപ്രോച്ച് റോഡിന്റെ നിര്‍മ്മിതിക്കായി നസ്രേത്ത് പള്ളിറോഡിന്റെ പേരുമാറ്റി തട്ടുകളം തോടെന്നാക്കി തോടിന്റെ വീതി രണ്ട് മീറ്റര്‍ കുറച്ചാണ് കായലില്‍ നിന്നും 100 മീറ്റര്‍ മാത്രം അകലമുള്ള ഭാഗത്ത് കലുങ്കുപണിയാന് അനുവദം നല്‍കിയിരിക്കുന്നത്. കായലില്‍ ചേരുന്ന തോടുകളുടെ നിലവിലെ വീതി കുറയ്ക്കരുതെന്ന നിയമം നിലനില്‍ക്കേയാണ് തോടിന്റെ വീതി 2 മീറ്റര്‍ കുറച്ചുള്ള നിര്‍മ്മിതി അതിനായി എക്സിക്യൂട്ടീവ് എഞ്ചിനീയര്‍, മൈനര്‍ ഇറിഗേഷന്‍ കോട്ടയത്തിന് ഏറ്റുമാനൂര്‍ എംഎല്‍എ നല്കിയ ശുപാര്‍ശ കത്തും ദുരൂഹത വര്‍ദ്ധിപ്പിക്കുന്നു. ഇതിലെ തീയതി 13-05-2015 എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കത്ത് 14-05-13 ല്‍ കൈപ്പറ്റിയതായും രേഖപ്പെടുത്തിയിരിക്കുന്നു. കത്തും ശുപാര്‍ശയും കത്തിലെ തീയതിയിലെ പൊരുത്തക്കേടും ജനങ്ങളുടെ ആരോപണം ശരിവയ്ക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: